1685 കോടി ആസ്തി, പട്ടൗഡി കൊട്ടാരം മുതല്‍ ബാന്ദ്രയിലെ വീട് വരെ; സെയ്ഫോ കരീനയോ സമ്പത്തില്‍ മുന്നില്‍
മുംബൈ: ബോളിവുഡിലെ താരദമ്പതിമാരാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവരും താരമൂല്യത്തില്‍ അതുപോലെ തന്നെ മുന്നിലുമാണ്. പലര്‍ക്കും അറിയാത്തൊരു കാര്യം ഇരുവരും സമ്പത്തില്‍ വളരെ മുന്നിലാണ് എന്ന കാര്യമാണ്. ഇരുവരുടെയും ആസ്തി കേട്ടാല്‍ ആരും അമ്പരന്ന് പോകും. 1685 കോടിയാണ് കരീനയുടെയും സെയ്ഫിന്റെയും മൊത്തം ആസ്തി.
എന്നാല്‍ ഇതിനേക്കാള്‍ ഞെട്ടിക്കുന്നത് ഇവരുടെ കൈവശമുള്ള സമ്പത്തേറിയ വസ്തുക്കളാണ്. വലിയ കൊട്ടാരം മുതലുള്ള കാര്യങ്ങള്‍ ഇതിലുണ്ട്. സെയ്ഫ് അലി ഖാന് പട്ടൗഡി കുടുംബത്തില്‍ നിന്നുള്ള നടനായതിനാല്‍ അതിന്റെ നേട്ടങ്ങള്‍ വേറെയുമുണ്ട്. എന്തൊക്കെയാണ് ആ വിലപിടിപ്പുള്ള ശേഖരം എന്ന് നോക്കാം.

സെയ്ഫാനോ കരീനയാണോ കൂടുതല്‍ ധനികര്‍ എന്ന് ആദ്യം പരിശോധിക്കാം. ഇരുവരും അഭിനയത്തില്‍ മാത്രമല്ല, പരസ്യങ്ങളും, ബിസിനസുകളും കൊണ്ട് ലാഭമുണ്ടാക്കുന്നുണ്ട്. കരീനയുടെ മൊത്തം ആസ്തി 485 കോടിയാണ്. എന്നാല്‍ സെയ്ഫ് അലി ഖാന്റെ ആസ്തി ഇതിലും കൂടുതലാണ്. 1200 കോടിയാണ് സെയ്ഫിന്റെ ആസ്തി.
സെയ്ഫ് നവാബ് മുഹമ്മദ് മന്‍സൂര്‍ അലി ഖാന് പട്ടൗഡിയുടെ മകനാണ്. ഇവരുടെ കുടുംബ വീടായ പട്ടൗഡി കൊട്ടാരം ഇപ്പോള്‍ സെയ്ഫിന്റെ കൈവശമാണ്. 10 ഏക്കറിലായി വ്യാപിച്ച് കിടക്കുന്നതാണ് ഈ കൊട്ടാരവും അതിലെ ആഡംബരങ്ങളും. 150 മുറികള്‍ ഈ കൊട്ടാരത്തിലുണ്ട്. 800 കോടിയുടെ മൂല്യമുണ്ട് ഈ കൊട്ടാരത്തിന്.
രണ്‍ബീര്‍ കപൂറിന്റെ ആനിമലും, സെയ്ഫ് അലി ഖാന്റെ സഹോദരി സോഹയുടെ രംഗ് ദേ ബസന്തിയും ഈ കൊട്ടാരത്തില്‍ വെച്ചാണ് ഷൂട്ട് ചെയ്തത്. സെയ്ഫിനും കരീനയ്ക്കും അതുപോലെ വമ്പനൊരു അപ്പാര്‍ട്ട്മെന്റ് മുംബൈയിലെ ബാന്ദ്രയിലുണ്ട്. ഒരു ആഡംബര ടവറിലാണ് ഈ അപ്പാര്ട്മെന്റുള്ളത്.
ഇതിനേക്കാള്‍ ആഡംബരമേറിയ സദ്ഗുരു ശരണിലെ വീട്ടിലേക്കാണ് താരദമ്പതികള്‍ നേരത്തെ താമസം മാറിയിരുന്നു. നിലവില്‍ ഇവര്‍ താമസിക്കുന്ന അപ്പാര്‍ട്മെന്റിന്റെ വില 103 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബാന്ദ്രയിലുള്ള ഇവരുടെ വീട്ടില്‍ കരീന ഇപ്പോഴും താമസിക്കാന്‍ എത്താറുണ്ട്. അതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്.
ആഡംബര കാറുകളിലും ഇരുവരും വലിയ താല്പര്യം കാണിക്കുന്നവരാണ്. മെഴ്സിഡസ് എസ് ക്ലാസ് 350 ഡി, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ഓഡി ക്യൂ 7, ജീപ്പ് റാംഗ്ലര്‍, എന്നിവയാണ് താരദമ്പതിമാരുടെ ഗ്യാരേജിലുള്ള കാറുകള്‍, കരീന ബോളിവുഡില്‍ അറിയപ്പെടുന്ന സ്റ്റൈല്‍ ഐക്കണ്‍ കൂടിയാണ്.
നാല് കോടി രൂപ വില വരുന്ന ബിര്‍ക്കിന്‍ ബാഗ്, 2.66 ലക്ഷത്തിന്റെ ലൂയി വുയ്തോണ്‍ മോണോഗ്രാം മെത്തിസ് ഹോബോ ബാഗ്, 8.48 ലക്ഷത്തിന്റെ ചാനല്‍ ക്ലാസിക് ഫ്ളാഗ് ബാഗ്, 4.45 ലക്ഷത്തിന്റെ ബൊട്ടേഗ വെനെറ്റ ഇന്റര്ഷിയാറ്റോ നാപ്പ ടോട്ടെ ബാഗ് എന്നിവ കരീനയുടെ ശേഖരത്തിലുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications