ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി സെയ്ഫ് അലി ഖാന്‍, പ്രതിഫലത്തില്‍ സഞ്ജയ് ദത്ത് വീണു; വാങ്ങിയത് ഇത്ര
ഹൈദരാബാദ്: ആഗോള ഹിറ്റായ ആര്‍ആര്‍ആറിന് ശേഷം ജൂനിയര്‍ എന്‍ടിആറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ദേവര. ഇതിനോടകം വമ്പന്‍ ഹൈപ്പ് ചിത്രത്തിനുണ്ട്. വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്. ബോളിവുഡില്‍ നിന്നാണ് ചിത്രത്തിന് നായികയെയും വില്ലനെയും ലഭിച്ചിരിക്കുന്നത്. ജാന്‍വി കപൂറാണ് ചിത്രത്തിലെ നായിക.
അതുപോലെ വില്ലനായി എത്തുന്നത് സെയ്ഫ് അലി ഖാനാണ്. തെലുങ്ക് സിനിമയില്‍ സെയ്ഫ് അലി ഖാന്റെ വില്ലനായിട്ടുള്ള അരങ്ങേറ്റമാണിത്. നേരത്തെ ഹിന്ദിയില്‍ ക്രൂരവില്ലനായി സെയ്ഫ് തിളങ്ങിയിട്ടുണ്ട്. താനാജി, താണ്ഡവ് പോലുള്ള സിനിമകളില്‍ സെയ്ഫിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.

ജൂനിയര്‍ എന്‍ടിആറിന് വില്ലനായിട്ടാണ് ഇപ്പോള്‍ സെയ്ഫ് ഞെട്ടിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം സെയ്ഫിന്റെ ഫസ്റ്റ് ലുക്കും പ്രത്യേക ടീസറും ദേവരയുടെ ടീം പുറത്തിറക്കിയിരുന്നു. ഇതില്‍ നിന്ന് തന്നെ ക്രൂര വില്ലനായിരിക്കും സെയ്ഫ് എന്ന കാര്യം വ്യക്തമാണ്. എന്നാല്‍ സെയ്ഫ് വമ്പന്‍ പ്രതിഫലമാണ് ദേവരയ്ക്കായി വാങ്ങിയത്.
നിര്‍മാതാക്കള്‍ ഈ തുക നല്‍കാന്‍ തയ്യാറായത് കൊണ്ടാണ് സെയ്ഫ് അലി ഖാന്‍ അഭിനയിക്കാന്‍ തയ്യാറായത്. ബോളിവുഡില്‍ നിന്നെത്തിയ എല്ലാ വില്ലന്‍മാരെയും പ്രതിഫലത്തില്‍ പിന്നിലാക്കിയിരിക്കുകയാണ് സെയ്ഫ്. നേരത്ത സുനില്‍ ഷെട്ടി, സഞ്ജയ് ദത്ത്, പോലുള്ളവര്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ വില്ലന്‍ വേഷം ചെയ്തിരുന്നു.
സെയ്ഫ് അലി ഖാന്റെ പ്രതിഫലം ഇവരെ എല്ലാം മറികടന്നിരിക്കുകയാണ്. ഇരുപത് കോടി രൂപയാണ് സെയ്ഫ് അലി ഖാന്‍ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. ഒരു ബോളിവുഡ് താരത്തിന് വില്ലന്‍ വേഷത്തിന് ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. അതേസമയം സഞ്ജയ് ദത്തിന് പത്ത് കോടി രൂപയാണ് വില്ലന്‍ വേഷങ്ങള്‍ക്ക് ലഭിച്ചത്.
ഡബിള്‍ ഇസ്മാര്‍ട്ടില്‍ സഞ്ജയ് ദത്താണ് വില്ലന്‍ വേഷം ചെയ്തത്. ഈ ചിത്രത്തിനാണ് സഞ്ജയ് ദത്ത് പത്ത് കോടി പ്രതിഫലം വാങ്ങിയത്. അതേസമയം ഹിന്ദിയില്‍ നായക വേഷവും സെയ്ഫ് അലി ഖാന്‍ ചെയ്യുന്നുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് താരത്തിന് ഇത്രയും വലിയ പ്രതിഫലം നല്‍കുന്നത്.
ബോളിവുഡിലെ മറ്റ് വില്ലന്‍മാരായ ബോബി ഡിയോള്‍, അര്‍ജുന്‍ രാംപാല്‍, നവാസുദ്ദീന്‍ സിദ്ദിഖി, നീല്‍ നിതിന്‍ മുകേഷ്, വിവേക് ഒബ്രോയ്, എന്നിവര്‍ക്കും കുറഞ്ഞ പ്രതിഫലമാണ് ലഭിക്കും. ഹരി ഹര വീര മല്ലുവില്‍ ബോബി ഡിയോളാണ് വില്ലന്‍. നാല് കോടിയാണ് താരത്തിന് പ്രതിഫലമായി ലഭിച്ചത്. ഇവര്‍ക്കെല്ലാം നാല് കോടിക്കും ആറ് കോടിക്കും ഇടയിലാണ് പ്രതിഫലം. അതേസമയം ദേവര റിലീസ് ചെയ്യുന്നതോടെ തെലുങ്ക് വില്ലന്‍മാരില്‍ സെയ്ഫ് മുന്‍ നിരയില്‍ എത്തുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications