സലാര്‍ കുതിക്കുന്നു അഡ്വാന്‍സില്‍, പ്രഭാസിന്റെ തിരിച്ചുവരവ് ഉറപ്പിച്ചു? ഇതുവരെ നേടിയത് ഇത്ര
ഈ വര്‍ഷത്തെ ഏറ്റവും ഹൈപ്പുള്ള ചിത്രങ്ങളില്‍ ഒന്നാണ് പ്രഭാസിന്റെ സലാര്‍. അടുത്തയാഴ്ച്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഷാരൂഖ് ഖാന്‍ ചിത്രം ഡങ്കിക്കൊപ്പം വലിയ ക്ലാഷും ചിത്രത്തിനുണ്ട്. മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് ചിത്രത്തില്‍ നിര്‍ണായക വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് നേരത്തെ തന്നെ വിദേശത്ത് ആരംഭിച്ചിരുന്നു. അതിവേഗമായിരുന്നു ടിക്കറ്റ് വിറ്റുപോയത്.
ഇന്ത്യയിലും സമാന സാഹചര്യമാണ്. കഴിഞ്ഞ ദിവസമാണ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആന്ധ്രപ്രദേശിലെ ആദ്യ ടിക്കറ്റ് എസ്എസ് രാജമൗലിക്കായിരുന്നു സലാറിന്റെ അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. ആരാധകരില്‍ നിന്ന് വലിയ പ്രതികരണമാണ് ചിത്രത്തിന്റെ ബുക്കിംഗിന് ലഭിക്കുന്നത്.

എല്ലാ ഭാഷയിലുമായി 50000 ടിക്കറ്റുകളാണ് 12 മണിക്കൂര്‍ കൊണ്ട് വിറ്റുപോയിരിക്കുന്നതെന്ന് പ്രമുഖ ട്രാക്കറായ സാക്‌നില്‍ക്ക് പറയുന്നു. ഇതിലൂടെ 1.05 കോടിയുടെ ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. ഇനിയും ആറ് ദിവസത്തോളം ചിത്രത്തിന്റെ റിലീസിനായി ഉണ്ട്. അതുകൊണ്ട് അഡ്വാന്‍സില്‍ കുതിച്ച് കയറുമെന്നാണ് തിയേറ്റര്‍ ഉടമകള്‍ അടക്കം പ്രതീക്ഷിക്കുന്നത്.
തെലുങ്കില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പ്രതികരണം ചിത്രത്തിന് ലഭിക്കുന്നത്. 35000 ടിക്കറ്റുകളാണ് തെലുങ്കില്‍ മാത്രം വിറ്റുപോയത്. ഇതിലൂടെ 80 ലക്ഷം രൂപയാണ് ലഭിച്ചിരിക്കുന്നത്. സലാറിന്റെ മലയാളം ഡബ്ബിംഗ് രണ്ട് ലക്ഷം രൂപയുടെ ടിക്കറ്റുകളാണ് വിറ്റത്. മൊത്തം 13000 ടിക്കറ്റുകള്‍ മലയാളത്തില്‍ വിറ്റുപോയിട്ടുണ്ട്.അതേസമയം ഹിന്ദിയിലാണ് സലാറിന് ഡങ്കിയുമായി ക്ലാഷ് ഉള്ളത്.
ഇതുവരെ 972 ടിക്കറ്റുകളാണ് ഹിന്ദിയില്‍ വിറ്റുപോയത്. മൊത്തം 2 ലക്ഷം രൂപയുടെ കളക്ഷനാണ് ഇതിലൂടെ ലഭിച്ചത്. ഷാരൂഖ് ഖാന്‍ ഡങ്കി റിലീസ് ചെയ്ത് ഒരു ദിവസം കഴിഞ്ഞാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ക്ലാഷ് വരുന്നത് കൊണ്ട് ഇരു ചിത്രങ്ങള്‍ക്കും ബംപര്‍ ഓപ്പണിംഗ് ലഭിക്കില്ലെന്നാണ് സൂചന. കേരളത്തില്‍ നിന്നുള്ള വമ്പന്‍ അഡ്വാന്‍സിന്റെ പ്രധാന കാരണം ചിത്രം വിതരണത്തിനെത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സായത് കൊണ്ടാണ്.
വിജയ് ചിത്രങ്ങളുടെ ഓപ്പണിംഗ് മറികടക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. പ്രീ സെയില്‍സിലൂടെ മാത്രം ചിത്രം കേരളത്തില്‍ വലിയ നേട്ടം ഉണ്ടാക്കിയേക്കും. ചിത്രത്തിന് ഇനി പോസിറ്റീവ് അഭിപ്രായം കൂടി ലഭിച്ചാല്‍ എല്ലാ കളക്ഷന്‍ റെക്കോര്‍ഡുകളെയും ഇത് മറികടക്കും. കേരളത്തില്‍ നിലവിലുള്ള ഓപ്പണിംഗ് റെക്കോര്‍ഡ് വിജയ് ചിത്രമായ ലിയോയുടെ പേരിലാണ്. 12 കോടിയാണ് റിലീസ് ദിനത്തില്‍ ലിയോ കേരളത്തില്‍ നിന്ന് നേടിയത്.
655 സ്‌ക്രീനുകളും 3700 ഷോകളുമൊക്കെയായി വന്‍ റിലീസായിരുന്നു ലിയോയ്ക്ക് കേരളത്തില്‍ ലഭിച്ചിരുന്നത്. അതേസമയം മറ്റൊരു ചിത്രത്തിന് ഈ റെക്കോര്‍ഡ് മറികടക്കാനാവുമോ എന്ന കാര്യം സംശയമാണ്. എന്നാല്‍ ചിത്രത്തില്‍ പൃഥ്വിരാജിന്റെ സാന്നിധ്യമുള്ളതും, അതുപോലെ പ്രഭാസിന്റെ സ്റ്റാര്‍ പവറും ചിത്രത്തെ വലിയ റെക്കോര്‍ഡിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications