Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോക്‌സോഫീസ് സുനാമി, സകല റെക്കോര്‍ഡും വീഴ്ത്തി സലാര്‍; ആദ്യ ദിനത്തില്‍ സെഞ്ച്വറിയടിച്ചു, നേടിയത് ഇത്ര

തിരിച്ചുവരവ് എന്ന് പറഞ്ഞാല്‍ ഇതാണ്. പ്രഭാസിന്റെ തുടര്‍ ഫ്‌ളോപ്പുകള്‍ അവസാനമിട്ടിരിക്കുകയാണ് സലാര്‍. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിനൊപ്പം കൈകോര്‍ത്ത് വിജയം നേടാന്‍ പ്രഭാസ് ഇറങ്ങിയപ്പോള്‍ ആരാധകര്‍ കൈവിട്ടില്ല. പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് എല്ലായിടത്ത് നിന്നും ലഭിച്ചത്. കേരളത്തില്‍ നിന്നടക്കം വമ്പന്‍ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

മലയാളത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും സലാറില്‍ നിര്‍ണായക വേഷം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് മാത്രം ചിത്രം 95 കോടിയാണ് നേടിയതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ആന്ധ്രപ്രദേശ്-തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നായി 70 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്.

salaar-first-day-collections

കര്‍ണാടകയില്‍ നിന്ന് 12 കോടിയും കേരളത്തില്‍ നിന്ന് അഞ്ച് കോടിയും, തമിഴ്‌നാട്ടില്‍ നിന്ന് 4.50 കോടിയുമാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ഹിന്ദിയില്‍ നിന്ന് മാത്രം 15 കോടിയിലേറെ ചിത്രം കളക്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഹിന്ദിയില്‍ ഡങ്കിയുമായി ക്ലാഷ് ഉള്ളതിനാല്‍ വലിയൊരു മുന്നേറ്റം സാധ്യമായിട്ടില്ല. പക്ഷേ ഡബ് ചിത്രമെന്ന നിലയില്‍ സലാറിന് ലഭിച്ചിരിക്കുന്ന ആദ്യ ദിന കളക്ഷന്‍ മികച്ചതാണ്.

തീര്‍ച്ചയായും അവധിദിനങ്ങളില്‍ ഡങ്കിയേക്കാള്‍ നേട്ടമുണ്ടാക്കാന്‍ ഇത് സലാറിനെ സഹായിക്കും. അഖിലേന്ത്യാ തലത്തില്‍ 112 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. നൈസാമില്‍ നിന്ന് 22.55 കോടിയാണ് ചിത്രത്തിന്റെ ആദ്യ ദിന ഷെയര്‍. ഡങ്കിയേക്കാള്‍ വളരെ മുന്നിലാണ് സലാറിന് ലഭിച്ചിരിക്കുന്ന ആദ്യ ദിന കളക്ഷന്‍.

ആഗോള തലത്തിലും ചിത്രം തരംഗമായി മാറിയിരിക്കുകയാണ്. 175 കോടിയിലേറെയാണ് ചിത്രം ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. ബംപര്‍ ഓപ്പണിംഗാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ ഇന്ത്യയില്‍ നിന്ന് 42 കോടിയാണ് ചിത്രം കളക്ട് ചെയ്തത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണിംഗ് ദിന കളക്ഷനാണ് സലാറിന് ലഭിച്ചിരിക്കുന്നത്.

ആദ്യ ദിനം ഇന്ത്യയിലെ ഗ്രോസ് കളക്ഷന്‍ 135 കോടി രൂപയാണ്. മികച്ച പ്രതികരണം ലഭിച്ചതോടെ ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റായി ചിത്രം മാറുമെന്ന് ഉറപ്പാണ്. പ്രഭാസിന്റെ തന്നെ ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്ന് അടുത്ത ദിവസങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തിലൂടെ മാത്രമേ വ്യക്തമാകൂ.

സലാര്‍ രണ്ട് ഭാഗങ്ങളായിട്ടാണ് റിലീസ് ചെയ്യുന്നത്. ആദ്യ ഭാഗമായ സീസ്ഫയറാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. രണ്ടാമത്തെ ഭാഗം ശൗര്യാങ്കപര്‍വം അടുത്ത വര്‍ഷമാണ് റിലീസ് ചെയ്യുക. പൃഥ്വിരാജും വരദരാജ മാന്നാറും, പ്രഭാസിന്റെ ദേവയും തമ്മിലുള്ള സൗഹൃദത്തിന്റെ കഥയാണ് സലാര്‍. ഇരുവരും എങ്ങനെ ആജന്മ ശത്രുക്കളായി എന്നാണ് ചിത്രം പറയുന്നത്.

തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്തത്. ദക്ഷിണേന്ത്യന്‍ ഭാഷകളിലെല്ലാം സലാറാണ് ഡങ്കിയേക്കാള്‍ വളരെ മുന്നിലുള്ളത്. അതേസമയം ഉത്തരേന്ത്യയില്‍ നിലവില്‍ ഡങ്കിയാണ് മുന്നില്‍. ആദ്യ ദിനത്തില്‍ സലാറിന് ഡങ്കിയെ വീഴ്ത്താനും സാധിച്ചിട്ടില്ല. എന്നാല്‍ മികച്ച റിപ്പോര്‍ട്ടുള്ളതിനാല്‍ കളക്ഷന്‍ ഇനിയും ഉയര്‍ന്നേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+