ബോക്സോഫീസ് മോണ്‍സ്റ്റര്‍; സലാര്‍ 200 കോടി പിന്നിട്ടു, പ്രഭാസ് ചിത്രം രണ്ടാം ദിനത്തില്‍ നേടിയത് ഇത്ര
തിരിച്ചുവരവ് എന്ന് പറഞ്ഞാല്‍ ഇതാണ്. പ്രഭാസിന്റെ കാര്യത്തില്‍ അങ്ങനെ പറയാം. പുതിയ ചിത്രമായ സലാര്‍ പ്രഭാസിന്റെ യഥാര്‍ത്ഥ കരുത്ത് എന്താണെന്ന് കാണിച്ച് കൊടുത്തിരിക്കുകയാണ്. സകല റെക്കോര്‍ഡുകളും തകര്‍ത്ത് എറിഞ്ഞാണ് ചിത്രം മുന്നേറുന്നത്. ആദ്യ ദിനം 95 കോടി നേടിയ ചിത്രം രണ്ടാം ദിനം 55 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നത്. രണ്ട് ദിനം കൊണ്ട് ചിത്രം 145.70 കോടിയാണ് കളക്ട് ചെയ്തിരിക്കുന്നതെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
തെലുങ്ക് സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഗ്രോസര്‍ ചിരഞ്ജീവിയുടെ വാള്‍ട്ടര്‍ വീരയ്യയും, ബാലകൃഷ്ണയുടെ ഭഗവന്ത് കേസരിയുമാണ്. ഇതില്‍ ഭഗവന്ത് കേസരിയെ ഇപ്പോള്‍ തന്നെ പ്രഭാസ് ചിത്രം മറികടന്ന് കഴിഞ്ഞു. അതേസമയം 180 കോടി കളക്ഷന്‍ നേടിയ വാള്‍ട്ടര്‍ വീരയ്യയെ മൂന്ന് ദിവസം കൊണ്ട് തന്നെ ചിത്രം മറികടക്കുമെന്ന് ഉറപ്പാണ്. ഷാരൂഖ് ഖാന് ചിത്രമായ ഡങ്കിക്കൊപ്പമാണ് സലാര്‍ റിലീസ് ചെയ്തത്.

അതുകൊണ്ട് കളക്ഷനില്‍ രണ്ടാം ദിനം വര്‍ധനവുണ്ടാകാത്തത്. ഇത് ഡങ്കിയെയും ബാധിച്ചിട്ടുണ്ട്. തെലുങ്ക് സിനിമ ഈ വര്‍ഷത്തില്‍ കടുത്ത പ്രതിസന്ധിയിലാണ്. വലിയ വിജയചിത്രങ്ങള്‍ തീരെ കുറവാണ് ഈ വര്‍ഷം. അവര്‍ക്ക് സലാര്‍ പുത്തനുണര്‍വാകും. ഹിന്ദിയില്‍ രണ്ടാം ദിനം 34.33 ആണ് സലാറിന്റെ ഒക്കുപ്പെന്‍സി. രാത്രി ഷോകളിലാണ് തിരക്കേറുന്നത്. ഹിന്ദിയില്‍ കടുത്ത മത്സരം തന്നെ ഡങ്കിയില്‍ നിന്നുണ്ട്. 15 കോടിയില്‍ അധികമാണ് രണ്ടാം ദിന കളക്ഷന്‍. ചെറിയ തോതില്‍ ഗ്രോത്തും ചിത്രത്തിനുണ്ട്.
ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടിക്കടുത്തെത്തിയ ചിത്രം ആഗോള തലത്തില്‍ 200 കോടി പിന്നിട്ടിരിക്കുകയാണ്. ഹിന്ദിയില്‍ നിന്ന് മാത്രം രണ്ട് ദിനം കൊണ്ട് 31 കോടിയാണ് ചിത്രം നേടിയത്. വീക്കെന്‍ഡില്‍ തന്നെ 50 കോടി നേടാനുള്ള എല്ലാ സാധ്യതയും ചിത്രത്തിനുണ്ട്. ഹിന്ദിയില്‍ വേണ്ടത്ര പ്രമോഷന് നല്‍കാത്തത് ചിത്രത്തെ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ട്. മാസ് ചിത്രമായിട്ടും ബോളിവുഡിലെ മാസ് സോണുകളില്‍ വലിയ കുതിപ്പ് ചിത്രത്തിനില്ല.
പക്ഷേ പ്രമോഷനുണ്ടായിരുന്നെങ്കില് അത് സാധിക്കുമായിരുന്നു. ഇതുവരെ ഹിന്ദിയില്‍ നിന്ന് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണത്തില്‍ നിന്ന് അതാണ് മനസ്സിലാവുന്നത്. സ്ക്രീനുകള്‍ കുറയാനും ഈ സമീപനം കാരണമായിരുന്നു. അതേസമയം ഡങ്കി ആഗോള ബോക്സോഫീസില്‍ 100 കോടി കടന്നിരിക്കുകയാണ്. രണ്ട് ദിനം കൊണ്ട് 102 കോടിയാണ് ചിത്രം നേടിയതെന്ന് ഫിലിം ട്രേഡ് അനലിസ്റ്റായ മനോബാല വിജയബാലന്‍ പറയുന്നു.
രണ്ട് ദിനം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്ന് 48 കോടിയാണ് നേടിയത്. ആദ്യ ചിത്രം 57.43 കോടിയാണ് ഡങ്കി നേടിയത്. രണ്ടാം ദിനത്തില്‍ 45.10 കോടിയും നേിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിച്ചതും, എതിരാളിയായി ബോക്സോഫീസില്‍ സലാര്‍ എത്തിയതുമെല്ലാം ഡങ്കിയെ ബാധിച്ചിട്ടുണ്ട്.
അതേസമയം ക്രിസ്മസ് അവധിയായതും, അതുപോലെ പുതുവത്സരം അടക്കം വരാനിരിക്കുന്നതും ഡങ്കിക്ക് ഗുണകരമാണ്. കുടുംബപ്രേക്ഷകര്‍ കൂടുതല്‍ ചിത്രം കാണാനെത്തുന്ന സമയമാണ്. ഡങ്കി ഫാമിലി ജോണറിലുള്ള ചിത്രവുമാണ്. വലിയ കളക്ഷന്‍ തന്നെ ചിത്രത്തിന് പ്രതീക്ഷിക്കാം.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications