ഭാഗ്യ നായികയോ ശ്രുതി ഹാസന്‍? വീണ്ടും ഹിറ്റ്; 30 മിനുട്ട് പോലുമില്ലാത്ത റോളിന് കിട്ടിയത് ലക്ഷങ്ങള്‍
തെലുങ്കില്‍ ഭാഗ്യ നായികയെന്ന വിശേഷണം ചാര്‍ത്തി കിട്ടിയിരിക്കുകയാണ് നടി ശ്രുതി ഹാസന്. തൊട്ടതെല്ലാം പൊന്നാക്കാനുള്ള കഴിവ് നടിക്കുണ്ടെന്നാണ് നിര്‍മാതാക്കള്‍ വിശ്വസിക്കുന്നത്. മഹേഷ് ബാബുവിനൊപ്പം ശ്രീമന്തുഡു, രവി തേജയ്‌ക്കൊപ്പം ക്രാക്ക്, ബാലകൃഷ്ണയ്‌ക്കൊപ്പം വീരസിംഹ റെഡ്ഡി, ചിരഞ്ജീവിക്കൊപ്പം വാള്‍ട്ടര്‍ വീരയ്യ, എന്നിങ്ങനെ നീളുന്നു നടിയുടെ വമ്പന്‍ ഹിറ്റുകള്‍.
ഇനി പ്രഭാസിനൊപ്പം സലാര്‍ പോലുള്ള വമ്പന്‍ ചിത്രങ്ങളും നടിയുടേതായി വരാനുണ്ട്. അക്കൂട്ടത്തില്‍ ഒരു കൊച്ചു ചിത്രം കൂടി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. നാനി നായകനായ ഹായ് നാനായായിരുന്നു ആ ചിത്രം. എന്നാല്‍ നടിയുടെ സാന്നിധ്യം കാരണം ആ ചിത്രം കൂടി സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

നിര്‍മാതാക്കള്‍ എല്ലാം ശ്രുതിയെ ഭാഗ്യം നായികയെന്ന് വിശേഷിപ്പിക്കാന്‍ ഇതൊക്കെ തന്നെ ധാരാളമാണ്. ഹായ് നാന 50 കോടിയിലിലേറെയാണ് കളക്ഷനായി ആഗോള തലത്തില്‍ നേടിയിരിക്കുന്നത്. പതിമൂന്ന് കോടിയില്‍ അധികം രൂപയാണ് യുഎസ് ബോക്‌സോഫീസില്‍ നിന്ന് ചിത്രം നേടിയത്. മലയാളിയായ ഹിഷാം അബ്ദുള്‍ വഹാമാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.ചിത്രത്തിലെ എല്ലാ ഗാനങ്ങളും വമ്പന്‍ ഹിറ്റായിരുന്നു.
മലയാളത്തില്‍ നിന്ന് ജയറാമും ചിത്രത്തില്‍ നല്ലൊരു വേഷത്തിലുണ്ട്. ചിത്രത്തില്‍ മൃണാല്‍ താക്കൂറാണ് നായിക. നാനി നായകനായ ചിത്രം പിതാവിന്റെയും മകളുടെയും ആഴത്തിലുള്ള ബന്ധത്തെ കുറിച്ചാണ് സംസാരിക്കുന്നത്. ഹായ് നാനായില്‍ ശ്രുതി ഹസന്‍ നായികാ റോളില്‍ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ വളരെ കുറച്ച് നേരം മാത്രമേ ഈ കഥാപാത്രം സ്‌ക്രീനില്‍ ഉള്ളൂ. ഈ സാന്നിധ്യം കൊണ്ടാണ് ചിത്രം ഇത്ര വലിയ വിജയമായതെന്നാണ് നിര്‍മാതാക്കള്‍ അടക്കം പറയുന്നത്.
അര മണിക്കൂര്‍ പോലുമില്ലാത്ത ഈ വേഷത്തിന് നടിക്ക് ലഭിച്ചിരിക്കുന്നത് വമ്പന്‍ പ്രതിഫലമാണ്. ലക്ഷങ്ങളാണ് നടിക്ക് ലഭിച്ചത്. ഒരു ഗാനരംഗത്തിലാണ് നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നാനിക്കൊപ്പമുള്ള നൃത്ത രംഗങ്ങളാണ് ഇതിലുള്ളത്. ശ്രുതി മികച്ചൊരു ഡാന്‍സര്‍ കൂടിയാണ്. അതാണ് അവരെ തന്നെ ഈ റോള്‍ ഏല്‍പ്പിക്കാന്‍ കാരണം. ഈ റോളിന് 90 ലക്ഷം രൂപയാണ് ശ്രുതി ഹാസന്‍ പ്രതിഫലമായി വാങ്ങിയത്.
ചിത്രത്തിലെ സ്‌പെഷ്യല്‍ അപ്പിയറന്‍സായിട്ടാണ് ഈ റോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗാനത്തിനൊപ്പം തന്നെ കുറച്ച് ഡയലോഗുകള്‍ വേറെയും നടിക്കുണ്ട്. ചിത്രത്തിലെ ഏറ്റവും നിര്‍ണായകമായ ഭാഗമാണിത്. ശ്രുതിയുടെ രംഗങ്ങള്‍ കാരണമാണ് ഹായ് നാനാക്ക് വൈകാരികമായ ബന്ധം പ്രേക്ഷകനുമായി ഉണ്ടാക്കാന്‍ സാധിച്ചത്.
നേരത്തെ തെലുങ്ക് ചിത്രം ആഗഡുവിലും, ഹിന്ദി ചിത്രം തേവറിലും ഇതുപോലെ ഗാനരംഗത്തില്‍ നടി പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം സലാര്‍ പ്രഭാസ്-പ്രശാന്ത് നീല്‍ ചിത്രമാണെന്നും, താന്‍ അതിന്റെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രുതി ഹാസന്‍ പറഞ്ഞിരുന്നു. പ്രഭാസിന് നടിയുടെ സാന്നിധ്യം നേട്ടമുണ്ടാക്കി കൊടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.












Click it and Unblock the Notifications