Get Updates
Get notified of breaking news, exclusive insights, and must-see stories!

നേരിന് മുന്നില്‍ മൂക്കുകുത്തി വീണോ സലാര്‍? പൃഥ്വിരാജ് ഉള്ളത് തുണച്ചു; കേരളത്തില്‍ നേടിയത് ഇത്ര

പ്രഭാസ് ചിത്രം സലാര്‍ ബോക്‌സോഫീസില്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റുകളുടെ നിരയിലേക്കാണ് ചിത്രം മുന്നേറി കൊണ്ടിരിക്കുന്നത്. ഹോളിഡേ പിരീഡ് കഴിഞ്ഞപ്പോഴും ചിത്രത്തിന് പിടിച്ച് നില്‍ക്കാന്‍ സാധിച്ചുവെന്നാണ് ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ പറയുന്നത്. വമ്പന്‍ ഹൈപ്പോടെ എത്തിയ ചിത്രത്തിന് കേരളത്തില്‍ ഭീഷണിയായത് പ്രേക്ഷക പിന്തുണ നേടി മുന്നിലുള്ള മോഹന്‍ലാല്‍ ചിത്രം നേരായിരുന്നു.

അതിലുപരി കെജിഎഫ് ടീമില്‍ നിന്നുള്ള ചിത്രം എന്നതും സലാറിന് ബാധ്യതയായിരുന്നു. കെജിഎഫ് ഒരുക്കിയ പ്രശാന്ത് നീല്‍ തന്നെയാണ് ഈ ചിത്രവും ഒരുക്കിയിരിക്കുന്നത്. പ്രഭാസിന് പുറമേ മലയാളത്തില്‍ നിന്ന് പൃഥ്വിരാജും ചിത്രത്തിലുണ്ടായിരുന്നു. കേരളത്തില്‍ ചിത്രം വിതരണത്തിനെത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തന്നെയാണ്. ഇതുവരെ 11.34 കോടിയാണ് ചിത്രം കേരള ബോക്‌സോഫീസില്‍ നിന്ന് നേടിയത്.

salaar-collections

നേരിന്റെ റിലീസ് സലാറിന്റെ കളക്ഷനെ ബാധിച്ചിട്ടുണ്ട്. മറ്റ് ഭാഷകളിലെല്ലാം മുന്നേറുമ്പോഴും ചിത്രത്തിന് ഇവിടെ വലിയ വലിയ വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. ആഗോള തലത്തില്‍ നാല് ദിവസം കൊണ്ട് ചിത്രം 450 കോടിയോളം നേടിയിരുന്നു. ചിത്രം പ്രഭാസിന് വലിയ ഹിറ്റ് സമ്മാനിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് 4.65 കോടി രൂപയാണ് ചിത്രം നേടിയത്.ക്രിസ്മസ് ദിനത്തില്‍ 1.80 രൂപയായി ഇത് കുറഞ്ഞിരുന്നു.

അതേസമയം ഹോളിഡേ പിരീഡ് അവസാനിക്കുമ്പോള്‍ ചിത്രം പിടിച്ച് നില്‍ക്കുമോ എന്നാണ് ഇനി അറിയേണ്ടത്. അതേസമയം ക്രിസ്മസ് അവധി ദിനത്തിന് ശേഷം സലാറിന് ഇന്ത്യയിലെ കളക്ഷനില്‍ ഇടിവ് നേരിട്ടിട്ടുണ്ട്. ഏകദേശം 50 ശതമാനത്തിനടുത്താണ് കളക്ഷനില്‍ ഡ്രോപ് വന്നിരിക്കുന്നത്. ഇന്ത്യയിലെ എല്ലാ ഭാഷകളില്‍ നിന്നുമായി 23.50 കോടിയാണ് ചിത്രത്തിന്റെ കളക്ഷന്‍. 49 ശതമാനം ഡ്രോപ്പ്.

പ്രമുഖ ട്രേഡ് അനലിസ്റ്റായ സാക്‌നില്‍ക്കാണ് കളക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 40.94 ആണ് തെലുങ്കില്‍ ചിത്രത്തിന്റെ അഞ്ചാം ദിന ഒക്കുപ്പെന്‍സി. ഇതുവരെ ഇന്ത്യയില്‍ നിന്ന് മാത്രം 278.90 കോടിയാണ് ചിത്രം കളക്ട് ചെയ്തിരിക്കുന്നത്. ആദ്യ ദിനം തന്നെ എല്ലാ ഭാഷകളില്‍ നിന്നുമായി ചിത്രം 95 കോടി കളക്ട് ചെയ്തിരുന്നു. പിന്നീട് ചിത്രത്തിന് ഡ്രോപ്പ് നേരിടേണ്ടി വന്നിരുന്നു. രണ്ടാം ദിനം 56.35 കോടിയും മൂന്നാം ദിനം 62.03 കോടിയും, നാലാം ദിനം 43 കോടിയും ചിത്രം കളക്ട് ചെയ്തിരുന്നു.

ഈ വര്‍ഷത്തെ ഏറ്റവും വലിയ ഓപ്പണറായി ചിത്രം മാറിയിരുന്നു. പഠാന്‍, ജവാന്‍, എന്നീ ഷാരൂഖ് ഖാന്‍ ചിത്രങ്ങളെയും, രണ്‍ബീര്‍ കപൂറിന്റെ ആനിമലിനെയുമാണ് മറികടന്നത്. പഠാന്‍ ആദ്യ ദിനത്തില്‍ 57 കോടിയാണ് കളക്ട് ചെയ്തത്. ജവാന്‍ 75 കോടിയും ആനിമല്‍ 63 കോടിയും ആദ്യ ദിനത്തില്‍ നേടിയിരുന്നു.

അതേസമയം ബുധനാഴ്ച്ച കളക്ഷന്‍ വരുന്നതോടെ സലാര്‍ ടൈഗര്‍ ത്രീയെ ഈ വര്‍ഷത്തെ ടോപ് ഗ്രോസര്‍ ലിസ്റ്റില്‍ നിന്ന് പുറത്താക്കും. 300 കോടിയിലേക്കാണ് ചിത്രത്തിന്റെ കുതിപ്പ്. ഹിന്ദിയില്‍ ചൊവ്വാഴ്ച്ച ചിത്രം പത്ത് കോടിക്ക് അടുത്ത കളക്ട് ചെയ്തിട്ടുണ്ട്. അതേസമയം ഹിന്ദിയില്‍ ഡങ്കിയാണ് മുന്നിലെങ്കിലും വൈകാതെ തന്നെ ചിത്രത്തെ സലാര്‍ മറികടക്കുമെന്ന് ഉറപ്പാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+