Get Updates
Get notified of breaking news, exclusive insights, and must-see stories!

84 ഏക്കറില്‍ കൊട്ടാരം പോലൊരു വീട്, മേഴ്‌സിഡസ് അടക്കം കാര്‍ ശേഖരം, പ്രഭാസിന്റെ ആസ്തി ഞെട്ടിക്കും

ഇന്ത്യയില്‍ പാന്‍ ഇന്ത്യന്‍ താരം ആരാണ്. ഇതിന് ഒരു പേര് മാത്രമേ ഇപ്പോഴുള്ളു. അത് ബാഹുബലി താരം പ്രഭാസാണ്. സിനിമകള്‍ പരാജയപ്പെട്ടാലും മൂല്യമേറുന്ന താരമാണ് പ്രഭാസ്. ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് താരത്തിന്റെ പുതിയ ചിത്രം സലാര്‍ റിലീസാവാന്‍ ഉള്ളത്. മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്.

പൃഥ്വിയുടെയും പ്രഭാസിന്റെയും സൗഹൃദവും പകയുമാണ് ചിത്രത്തിന്റെ പ്രധാന ഇതിവൃത്തം. പ്രഭാസിന്റെ തിരിച്ചുവരവാകുമോ ചിത്രം എന്നാണ് ഇനി അറിയാനുള്ളത്. അതേസമയം പ്രഭാസിന്റെ രാജകീയ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയാന്‍ വഴിയില്ല. താരത്തിന്റെ ആസ്തി ആര് കേട്ടാലും ഞെട്ടിപ്പോകും. അത് എത്രയാണെന്ന് നോക്കാം.

prabhas-actor

പ്രഭാസ് ബാഹുബലി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാവുന്നത്. കഴിഞ്ഞ രണ്ട് ചിത്രങ്ങള്‍ വേണ്ടത്ര വിജയം നേടാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ബാഹുബലിയോളം ചിത്രങ്ങളൊന്നും വരാത്തതിനാല്‍ സലാര്‍ താരത്ത സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ചിത്രമാണ്. അതേസമയം ബാഹുബലി ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2002ല്‍ ഈശ്വര്‍ എന്ന ചിത്രത്തിലൂടെയാണ് പ്രഭാസ് തെലുങ്ക് സിനിമയില്‍ അരങ്ങേറുന്നത്. പിന്നീട് നിരവധി ബ്ലോക്ബസ്റ്ററുകള്‍ താരത്തിന്റെ കരിയറിലുണ്ടായിരുന്നു. എന്നാല്‍ ബാഹുബലി റിലീസായതോടെ തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ താരമായി മാറുകയായിരുന്നു പ്രഭാസ്. ബോളിവുഡില്‍ വലിയ തരംഗമായി ബാഹുബലി മാറുകയും ചെയ്തു.

2015ല്‍ ആസ്തിയിലെ വര്‍ധനവിനെ തുടര്‍ന്ന് ഫോബ്‌സ് ഇന്ത്യയുടെ പട്ടികയിലും പ്രഭാസ് ഇടംപിടിച്ചിരുന്നു. 29 മില്യണാണ് പ്രഭാസിന്റെ ആസ്തി. ഏകദേശം 240 കോടി രൂപ വരും ഇത്. ഇന്ത്യയിലെ തന്നെ സമ്പന്നനായ നടന്‍മാരിലൊരാളാണ് പ്രഭാസ്. താരത്തിന്റെ ആസ്തി ജീവിതത്തിലെ പല കാര്യങ്ങളിലുമുള്ള ആഡംബരത്തില്‍ നിന്നും വ്യക്തമാണ്.

ഹൈദരാബാദിലെ ജൂബിലി ഹില്‍സിലുള്ള കൊട്ടാരം പോലുള്ള വീടാണ് ഇതില്‍ പ്രധാനപ്പെട്ടത്. 84 ഏക്കറിലായി പരന്ന് കിടക്കുന്ന വമ്പന്‍ ബംഗ്ലാവാണിത്. ഇതിന്റെ വില അറുപത് കോടി വരും. അത്യാഡംബര ഇന്റീരിയറുകള്‍, ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂള്‍, മനോഹരമായ പൂന്തോട്ടം, ഹൈ എന്‍ഡ് ജിം എന്നിവ ഈ വീട്ടിലുണ്ട്. ജിമ്മിലെ ഉപകരണങ്ങള്‍ക്ക് മാത്രം ഒന്നര കോടി വില വരും.

മുംബൈയിലും പ്രഭാസിന് കിടിലനൊരു വീടുണ്ട്. അത് മാത്രമല്ല ഇറ്റലിയിലും താരത്തിന് സ്വന്തമായി ഒരു വീടുണ്ട്. ഇതിന് മാസം വാടകയായി നല്‍കുന്നത് 40 ലക്ഷം രൂപയാണ്. കാറുകളോടും താരത്തിന് വല്ലാത്തൊരു ഇഷ്ടമുണ്ട്. റേഞ്ച് റോവര്‍ സ്‌പോര്‍ട്‌സ്, ഓഡി എ6, ബിഎംഡബ്ല്യു 7 സീരീസ്, മെഴ്‌സിഡസ് ബെന്‍സ് എസ് ക്ലാസ്, ജാഗ്വര്‍ എക്‌സ്‌ജെഎല്‍ പോര്‍ട്ട്‌ഫോളിയോ, റോള്‍സ് റോയസ് ഫാന്റം, എന്നിവയാണ് താരത്തിന്റെ ശേഖരത്തിലുള്ള കാറുകള്‍.

അതേസമയം പരസ്യങ്ങളുടെ കാര്യത്തില്‍ പ്രഭാസ് സെലക്ടീവണ്. 2020ല്‍ 150 കോടിയുടെ ബ്രാന്‍ഡ് ഡീലുകള്‍ താരം വേണ്ടെന്ന് വെച്ചിരുന്നു.അതേസമയം നൂറ് കോടിയാണ് ഒരു ചിത്രത്തിന് പ്രഭാസ് വാങ്ങുന്ന പ്രതിഫലം. സലാറിന് ഈ തുകയ്‌ക്കൊപ്പം 10 ശതമാനം ലാഭവിഹിതവും ലഭിക്കും. അതേസമയം നാഗ് അശ്വിന്റെ കല്‍ക്കിക്കായി 150 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയത്. 100 മുതല്‍ 120 കോടി വരെയാണ് ആദിപുരുഷിനായി പ്രഭാസ് വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+