ഡങ്കി ഡിസാസ്റ്ററാവുമോ? പ്രഭാസിന് മുന്നില്‍ വീണ് ഷാരൂഖ് ഖാന്‍, അഡ്വാന്‍സില്‍ പറപ്പിച്ച് സലാര്‍
ഷാരൂഖ് ഖാന്‍ ഈ വര്‍ഷം ഹാട്രിക്ക് വിജയം നേടി ക്രിസ്മസ് സീസണില്‍ ബോക്‌സോഫീസ് വേട്ടയ്ക്ക് ഇറങ്ങുകയാണ്. രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന ഡങ്കിയാണിത്. എന്നാല്‍ ചിത്രം ഇറങ്ങുന്നതിന് മുമ്പേ ആകെ പ്രതിസന്ധിയിലാണ്. ബോക്‌സ്‌ഫോകീസ് ഡൈനോസറായി അറിയപ്പെടുന്ന പ്രഭാസിന്റെ സലാറിനോടാണ് ഈ ചിത്രത്തിന്റെ ക്ലാഷ്. പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഒരു ദിവസം മുമ്പേ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.
ഡിസംബര്‍ 21നാണ് ഡങ്കി റിലീസിനെത്തുക. അതേസമയം സലാര്‍ 22നും എത്തും. എന്നാല്‍ പ്രഭാസിന്റെ പാന്‍ ഇന്ത്യന്‍ ചിത്രം അഡ്വാന്‍സ് ബുക്കിംഗില്‍ ഡങ്കിയുടെ അന്തകനായി മാറിയിരിക്കുകയാണ്. ഷാരൂഖിന്റെ കോട്ടയായ ഓവര്‍സീസില്‍ സലാറിന്റെ തേരോട്ടമാണ് കാണുന്നത്. സലാറിന്റെ അമേരിക്കയിലെ ബുക്കിംഗ് നവംബറിലെ തുടങ്ങിയിട്ടുണ്ട്.

ഇതിനോടകം 4.70 ലക്ഷം ഡോളറുകളുടെ പ്രീസെയില്‍ നടന്നുകഴിഞ്ഞു. 18000 ടിക്കറ്റുകളാണ് ഇതുവരെ വിറ്റുകഴിഞ്ഞത്. പ്രഭാസിന്റെ ആരാധകരുടെ കരുത്താണ് ഓപ്പണിംഗില്‍ കാണാന്‍ കഴിഞ്ഞത്. കെജിഎഫിന്റെ സംവിധായകന്‍ പ്രശാന്ത് നീലിന്റെ ചിത്രമായത് പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നു. ഓപ്പണിംഗില്‍ സലാര്‍ ഡങ്കിയെ ഇന്ത്യയില്‍ അടക്കം കടത്തിവെട്ടുമെന്ന് ഉറപ്പായിരിക്കുകയാണ്.
ഡങ്കിയുടെ ട്രെയിലര്‍ പ്രതീക്ഷിച്ചത് പോലൊരു ഇംപാക്ട് ഉണ്ടാക്കിയിട്ടില്ല. രാജ്കുമാര്‍ ഹിരാനിയുടെ ചിത്രങ്ങളില്‍ ഭൂരിഭാഗവും ട്രെയിലറുകള്‍ ശരാശരിയായിരിക്കും. എന്നാല്‍ ചിത്രങ്ങളെല്ലാം വമ്പന്‍ ഹിറ്റുകളുമാവും. ത്രീ ഇഡിയറ്റ്‌സ്, പീകെ, എന്നിവയെല്ലാം ഇങ്ങനൊയിരുന്നു. ഷാരൂഖ് ചിത്രത്തിന് നേരത്തെ വലിയ ഹൈപ്പുണ്ടായിരുന്നു. 40 കോടിക്ക് മുകളില്‍ ചിത്രം നേടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ ട്രെയിലര്‍ പ്രതീക്ഷ കുറച്ചിരിക്കുകയാണ്. 30 മുതല്‍ 35 കോടി ചിത്രം ഇന്ത്യയില്‍ നിന്ന് നേടുമെന്നാണ് പ്രതീക്ഷ. അതേസമയം യുഎസ് അഡ്വാന്‍സില്‍ നിന്ന് 28000 ഡോളറാണ് ഇതുവരെ ഡങ്കിക്ക് ലഭിച്ചത്. ബുക്കിംഗ് സജീവമായി ആരംഭിച്ചിട്ട് 24 മണിക്കൂര്‍ പിന്നിട്ടതേയുള്ളൂ. രണ്ടായിരം ടിക്കറ്റുകളാണ് ഇതുവരെ ആകെ വിറ്റുപോയത്.
ട്രെയിലര്‍ എത്തുന്നതിന് മുമ്പ് വെറും 30 ടിക്കറ്റുകള്‍ മാത്രമാണ് ഡങ്കിയുടേതായി വിറ്റുപോയിരുന്നത്. ട്രെയിലര്‍ വന്നതിന് ശേഷം മാറ്റമുണ്ടായിട്ടുണ്ട്. ഡങ്കിയേക്കാള്‍ ഒന്‍പത് ഇരട്ടി അധികം ടിക്കറ്റുകളാണ് സലാര്‍ പ്രിവ്യൂ ഷോകള്‍ക്ക് മാത്രമായി വിറ്റിരിക്കുന്നത്.
അതേസമയം മള്‍ട്ടിപ്ലെക്‌സില്‍ സലാര്‍ വന്‍ കുതിപ്പാണ് നടത്തുന്നത്. റിലീസിന് മുമ്പേ ഒരു മില്യണ്‍ പിന്നിട്ടിരിക്കുകയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഇന്ററസ്റ്റുകള്‍. സിംഗിള്‍ സ്‌ക്രീനുകളിലും വലിയ താല്‍പര്യം ചിത്രം കാണാനായി ഉണ്ട്. എന്നാല്‍ സലാര്‍ എത്രയോ പിന്നിലാണ്. ആദ്യ ദിനത്തില്‍ ഷാരൂഖ് ചിത്രത്തിന് കാലിടറുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.
സലാറില്‍ പൃഥ്വിരാജും നിര്‍ണായക വേഷത്തിലെത്തുന്നതിനാല്‍ കേരളത്തിലും വലിയ തരംഗമാകുമെന്ന് ഉറപ്പാണ്. തമിഴ്‌നാട്ടിലും സലാറിന് തന്നെയായിരിക്കും മുന്‍തൂക്കം. ആക്ഷന്‍ ചിത്രമെന്ന ലേബല്‍ സലാറിനുണ്ട്. ഡങ്കിയുടെ ട്രെയിലര്‍ ഷാരൂഖ് ഒരു ഡോണ്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സൂചിപ്പിക്കുന്നുണ്ട്. ചില ആക്ഷന്‍ രംഗങ്ങളും കാണിച്ചിട്ടുണ്ട്. ഇതെല്ലാം സലാറിനെ നേരിടാനാണെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications