Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്കിയുടെ ചെക്കൻ ചില്ലറക്കാരനല്ല കേട്ടോ; പഠിച്ചത് യുകെയിൽ ജോലിയും അവിടെ തന്നെ, ശമ്പളം ലക്ഷങ്ങൾ

ഒരുപാട് വാർത്തകളും പറച്ചിലുകളും ഒന്നുമില്ലാതെയാണ് ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ഗുരുവായൂരിൽ വച്ച് നടന്നത്. പലരും ഇക്കാര്യം അറിഞ്ഞത് തന്നെ വിവാഹം നടന്ന ശേഷമായിരുന്നു. അത്തരത്തിൽ എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ജയറാമും കുടുംബവും. എന്നാൽ ഇന്ന് രാവിലെ മുതൽ ആരാണ് കല്യാണ ചെക്കൻ എന്നായിരുന്നു എല്ലാവരും അന്വേഷിച്ചു കൊണ്ടിരുന്നത്.

ഇരുവരും തമ്മിലുള്ള എൻഗേജ്‌മെന്റ് കഴിഞ്ഞ ഡിസംബറിൽ നടന്നിരുന്നെങ്കിലും അന്ന് കൂടുതൽ വിവരങ്ങൾ ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നില്ല. അതിനിടെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. എന്നാൽ മരുമകൻ ആവാൻ പോവുന്ന നവനീതിനെ കുറിച്ച് അടുത്തിടെ ജയറാം ഒരു ചാനൽ പരിപാടിയിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

malavikajayaram

Pic Courtesy: Malavika Jayaram Instagram

നവനീതിന്റെ വീട്ടുകാർ പാലക്കാട് നിന്നുള്ളവരാണെന്ന് ജയറാം പറയുന്നു. എന്നാൽ നവനീത് ജനിച്ചതും വളർന്നതുമെല്ലാം ബുദപെസ്‌റ്റ് എന്ന സ്ഥലത്താണെന്നും അദ്ദേഹത്തിന്റെ പിതാവിന് യുഎന്നിൽ ജോലി ആയിരുന്നതിനാൽ ധാരാളം യാത്രകൾ ചെയ്യുകയും വിദേശത്ത് കഴിയുകയും ചെയ്യുന്നവർ ആയിരുന്നുവെന്നും ജയറാം ചൂണ്ടിക്കാണിക്കുന്നു.

നവനീത് പഠിച്ചതും ജോലി ചെയ്യുന്നതുമെല്ലാം യുകെയിലെ മാഞ്ചസ്‌റ്ററിലാണ്. സിഎയാണ് കഴിഞ്ഞത്. ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റാണ്. നിലവിൽ ഒരു എയര്‍ലെന്‍സിന്റെ സൈബർ വിങ്ങിന്റെ സെക്യൂരിറ്റി വിങ് ഹെഡായും വർക്ക് ചെയ്യുകയാണെന്നും താൻ നവനീതിനെ മരുമകൻ ആയല്ല മകനായാണ് കാണുന്നതെന്നും കിച്ചു എന്നാണ് വിളിക്കാറുള്ളതെന്നും ജയറാം പറയുന്നു.

യുണൈറ്റഡ് നാഷൻസിലെ മുൻ ഉദ്യോ​ഗസ്ഥൻ ​ഗിരീഷ് മേനോന്റെയും വത്സല മേനോന്റെയും മകനാണ് ​ നവനീത്. വിദേശത്താണ് നവനീത് ജോലി ചെയ്യുന്നത്. പാലക്കാട് നെന്മാറയാണ് സ്വദേശം. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റാണ് നവനീത്.

അതേസമയം താരസമ്പന്നമായ വിവാഹ ചടങ്ങിൽ മോഹൻലാൽ ഉൾപ്പെടെയുള്ള നടൻമാർ എത്തിയെന്നതാണ് ശ്രദ്ധേയം. എങ്കിലും വളരെ കുറച്ച് പേർക്ക് മാത്രമായിരുന്നു വിവാഹ ചടങ്ങുകളിൽ ക്ഷണം ലഭിച്ചത്. എന്നാൽ പിന്നീട് ഹോട്ടൽ ഹയാത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ ദിലീപ്, കാവ്യ മാധവൻ എന്നിവരും എത്തി.

മാളവികയുടെ മൂത്ത സഹോദരനും നടനുമായ കാളിദാസിന്റെ വിവാഹവും ഉടനെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ താരത്തിന്റെയും വിവാഹനിശ്ചയം ആർഭാടപൂർവം നടന്നിരുന്നു. മോഡലായ തരിണിയാണ് കാളിദാസിന്റെ ഭാവി വധു. തരിണിയും ഗുരുവായൂരിൽ നടന്ന ചക്കിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+