Get Updates
Get notified of breaking news, exclusive insights, and must-see stories!

ബോക്‌സോഫീസ് കുലുക്കാന്‍ സല്‍മാന്‍ ഖാന്‍, പ്രതിഫലം കേട്ട് കരണ്‍ ജോഹര്‍ വരെ ഞെട്ടി; വാങ്ങുന്നത് ഇത്ര

ബോളിവുഡില്‍ സല്‍മാന്‍ ഖാന്‍ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ട് കാലങ്ങള്‍ ഏറെയായി. ചിത്രങ്ങളെല്ലാം മികച്ച ഓപ്പണിംഗ് നേടുന്നുണ്ടെങ്കിലും അതിനപ്പുറത്തേക്ക് നീങ്ങുന്നില്ല. അവസാനം ഇറങ്ങിയ ടൈഗര്‍ 3 കളക്ഷന്‍ റെക്കോര്‍ഡുകള്‍ സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. ചിത്രം ഹിറ്റായെങ്കിലും സല്‍മാന്റെ സ്റ്റാര്‍ പവര്‍ വെച്ചുള്ള ഹിറ്റായി അത് മാറിയില്ല.

അതേസമയം സല്‍മാന്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം നിര്‍മാതാവായ കരണ്‍ ജോഹറിന്റെ ചിത്രത്തില്‍ അഭിനയിക്കുകയാണ്. ദ ബുള്‍ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിഷ്ണുവര്‍ധനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴില്‍ അജിത്തിന്റെ ബില്ല, ആരംഭം പോലുള്ള വമ്പന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനാണ് വിഷ്ണുവര്‍ധന്‍.

വിഷ്ണു വര്‍ധന്‍ ആക്ഷന്‍ ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്. നേരത്തെ ഹിന്ദിയില്‍ ഷേര്‍ഷാ എന്ന ചിത്രവുമായിട്ടായിരുന്നു വിഷ്ണുവിന്റെ അരങ്ങേറ്റം. ഇത് ഒടിടിയിലാണ് റിലീസ് ചെയ്തത്. കൊവിഡ് സമയത്തായത് കൊണ്ടായിരുന്നു ഇത്. എന്നാല്‍ ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടു. തിയേറ്ററില്‍ ഇറങ്ങിയിരുന്നെങ്കില്‍ വന്‍ വിജയമാവുമായിരുന്നു ചിത്രമെന്നാണ് സ്ട്രീമിംഗ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്.

salman-khan-remuneration

അതേസമയം ചിത്രത്തിന് ചില പ്രതിസന്ധികള്‍ തുടക്കത്തില്‍ തന്നെയുണ്ട്. ചിത്രം വൈകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഇത് സല്‍മാന്‍ ഖാനും കരണ്‍ ജോഹറിനും വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ചിത്രത്തിലെ ബജറ്റ് അടക്കമുള്ള കാര്യങ്ങളാണ് വൈകാന്‍ കാരണം.

സല്‍മാന്‍ ഖാന്റെ പ്രതിഫലം കരണ്‍ ജോഹറിനെ ഞെട്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ ഇരുവരും തമ്മില്‍ സമവായത്തിലെത്താന്‍ സാധിച്ചിരുന്നില്ല. അതാണ് ഷൂട്ടിംഗ് വൈകിപ്പിക്കാന്‍ കാരണം. ധര്‍മ പ്രൊഡക്ഷന്‍സിലെ ചെലവേറിയ ചിത്രങ്ങളിലൊന്നാണ് ബുള്‍. സല്‍മാന്‍ ഖാന്‍ ചിത്രത്തിന്റെ പ്രതിഫല കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറായിട്ടില്ല.

കരണ്‍ ജോഹര്‍ സല്‍മാനെ അനുനയിപ്പിക്കാന്‍ ശ്രമിച്ച് കൊണ്ടിരിക്കുന്നത്. ഇത്രയും ബജറ്റില്‍ ഈ ചിത്രം നിര്‍മിക്കുന്നത് സാമ്പത്തികമായി വലിയ ഗുണമുണ്ടാക്കില്ലെന്നാണ് കരണിന്റെ വിലയിരുത്തല്‍. അതേസമയം സ്‌ക്രിപ്റ്റ് സല്‍മാന്‍ ഖാന് ഇഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ സല്‍മാന്‍ വന്ന് അഭിനയിക്കണമെങ്കില്‍ വന്‍ തുക തന്നെ പ്രതിഫലമായി നല്‍കേണ്ടി വരും. അത് നല്‍കാന്‍ കരണ്‍ തയ്യാറുമല്ല.

സല്‍മാന്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമാണ്. ഒരു ചിത്രത്തിനായി നൂറ് കോടി രൂപയാണ് സല്‍മാന്‍ വാങ്ങുന്നത്. ബുള്ളിന് വേണ്ടിയും സല്‍മാന്‍ വാങ്ങുന്നത് ഇത്ര തന്നെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഡിസംബറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ഇത് ജനുവരിയിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ ജനുവരിയിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പുണ്ടായിട്ടില്ല. നിലവില്‍ സല്‍മാന്‍ ഖാന്‍ ചിത്രങ്ങളൊന്നും വലിയ വിജയം നേടിയില്ല. അതാണ് കരണും ഇത്ര വലിയ പ്രതിഫലം നല്‍കാതിരിക്കാന്‍ കാരണം. ധര്‍മ പ്രൊഡക്ഷന്‍സ് അടുത്തിടെ നിര്‍മിച്ച ചിത്രങ്ങളിലൊന്നിലും ഒരു താരത്തിനും 100 കോടി പ്രതിഫലവും നല്‍കിയിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+