Get Updates
Get notified of breaking news, exclusive insights, and must-see stories!

714 വജ്രങ്ങള്‍ പതിപ്പിച്ച അപൂര്‍വ വാച്ച്, സല്‍മാന്‍ ഖാന്‍ ആളൊരു കില്ലാഡി തന്നെ; വില എത്രയെന്നറിയുമോ?

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാന്‍ ആളൊരു ആഡംബര പ്രിയനാണ് എന്ന് എല്ലാവര്‍ക്കുമറിയാം. സ്വന്തമായി ഫാഷന്‍ ബ്രാന്‍ഡ് വരെ അദ്ദേഹത്തിനുണ്ട്. അതേസമയം പലര്‍ക്കും അറിയാത്ത മറ്റൊരു കാര്യമാണ് ആഡംബര വാച്ചുകളോടുള്ള സല്‍മാന്‍ ഖാന്‍ ഇഷ്ടം. ഏറ്റവും അപൂര്‍വും അതുപോലെ വിലയേറിയതുമായ വാച്ചുകളുടെ ശേഖരം അദ്ദേഹത്തിനുണ്ട്.

ലോകത്തെ തന്നെ അത്യാഡംബര വാച്ചുകള്‍ പലതും അതിലുണ്ട്. ലിമിറ്റഡ് എഡിഷന്‍ മുതല്‍ വിന്റേജ് ക്ലാസിക്കുകള്‍ വരെ ഈ കളക്ഷനില്‍ സല്‍മാന് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സല്‍മാന്‍ പൊതുമധ്യത്തില്‍ വരുന്ന സമയത്തെല്ലാം അദ്ദേഹത്തിന്റെ വാച്ചുകള്‍ ഏറെ ശ്രദ്ധ നേടാറുണ്ട്.

salman-khan-watch-collection

സല്‍മാന്റെ പുതിയ വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അതിന് പ്രധാന കാരണം സല്‍മാന്റെ കൈയ്യില്‍ ധരിച്ചിരിക്കുന്ന പുതിയൊരു വാച്ചാണ്. ലോകത്തെ തന്നെ ഏറ്റവും വിലയേറിയ വാച്ചുകളില്‍ ഒന്നാണിത്. പ്രശസ്ത വാച്ച്‌മേക്കറായ ജേക്കബ് അറാബോയുടെ വാച്ചാണ് സല്‍മാന്‍ ഖാന്‍ ധരിച്ചിരിക്കുന്നത്.

ജേക്കബ് ആന്‍ഡ് കോയുടെ ബില്യണയര്‍ 3 വാച്ചാണ് സല്‍മാന്‍ ധരിച്ചിരിക്കുന്നത്. ഈ വാച്ചിന് ഒരുപാട് പ്രത്യേകതകള്‍ ഉണ്ട്. പ്രധാനമായും അതില്‍ പതിപ്പിച്ചിരിക്കുന്ന വജ്രങ്ങളാണ്. അറാബോ തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

എന്റെ ബില്യണയര്‍ മോഡല്‍ ധരിക്കാന്‍ ഞാന്‍ ആരെയും അനുവദിക്കാറില്ല. പക്ഷേ സല്‍മാന്‍ ഖാന്റെ കാര്യത്തില്‍ ഞാന്‍ വിട്ടുവീഴ്ച്ച ചെയ്യുമെന്ന് അറാബോ കുറിച്ചു. ഈ ആഡംബര വാച്ചില്‍ 714 വൈറ്റ് ഡയമണ്ടുകളാണ് പതിപ്പിച്ചിരിക്കുന്നത്. ഇതിന്റെ വില കേട്ടാല്‍ തന്നെ ആരും ഞെട്ടിപ്പോകും. 41.98 കോടിയാണ് ഈ വാച്ചിന്റെ വില. മാസ്റ്റര്‍പീസ് എന്നാണ് ഈ വാച്ചിനെ പലരും വിശേഷിപ്പിക്കുന്നത്.

152 എമറാള്‍ഡ് ഡയമണ്ടുകള്‍ ഈ വാച്ചിന്റെ കേസിലും ഇന്നര്‍ റിംഗ് ഫീച്ചറിലുമുണ്ട്. ഓരോ സെക്ഷനിലും 76 വജ്രങ്ങള്‍ വീതമുണ്ടാവും. 57 ബോഗറ്റ് കട്ട് വജ്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ബ്രേസ്ലെറ്റില്‍ 504 എമറാള്‍ഡ് ഡയമണ്ടുകളാണ് ഉള്ളത്. ഇതെല്ലാം ചേര്‍ത്താണ് 714 വജ്രങ്ങളുണ്ടാവുക. ലോകത്തെ തന്നെ ഏറ്റവും ആഡംബരമേറിയ വാച്ചുകളിലൊന്നായി ഇതിനെ മാറ്റുന്നതും ഇതെല്ലാമാണ്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, ജെയ് സെഡ്, ഡേവിഡ് ബെക്കാം എന്നിവരാണ് ഈ വാച്ച് നേരത്തെ സ്വന്തമാക്കിയവര്‍. നേരത്തെ സല്‍മാന്‍ മറ്റൊരു വാച്ച് ധരിച്ചതും ഇതുപോലെ വൈറലായിരുന്നു. ബുഗാറ്റി ചിരോണ്‍ ടര്‍ബില്ലോണ്‍ റോസ് ഗോള്‍ഡ് വാച്ചായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. ജേക്കബ് അറാബോയുടെ വാച്ചുകള്‍ തന്നെയായിരുന്നു ഇത്. 3.2 കോടിയായിരുന്നു ഇതിന്റെ വില. ആനന്ദ് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്കായിരുന്നു ഈ വാച്ച് ധരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+