"ആദ്യചിത്രത്തിലെ നായകനുമായി സാമന്ത പ്രണയത്തിലായി, ഡിവോഴ്‌സിന് കാരണം പുഷ്‌പയിലെ ഐറ്റം ഡാൻസ്?"
തെന്നിന്ത്യൻ സിനിമയിലെ താരറാണി എന്ന വിശേഷണത്തിന് അർഹയായിരുന്നു നടി സാമന്ത. മലയാളി വേരുകളുള്ള സാമന്ത തമിഴിലും തെലുങ്കിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് ഇന്ത്യയിലെ തന്നെ ഏറ്റവും പ്രതിഫലം പറ്റുന്ന നായികമാരിൽ ഒരാളായി മാറുകയും ചെയ്‌തിരുന്നു. തമിഴിൽ വിജയ്, സൂര്യ, ധനുഷ് തുടങ്ങിയ ഒട്ടുമിക്ക മുൻനിര നായകന്മാർക്ക് ഒപ്പവും ഒന്നിലധികം ചിത്രങ്ങൾ അഭിനയിച്ചിട്ടുള്ള സാമന്തയുടെ മലയാളിയാണ്.
എന്നാൽ അടുത്തകാലത്ത് സിനിമയിൽ അത്ര സജീവമല്ല അവർ. ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അവർ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. യശോദ, ശാകുന്തളം എന്നീ ചിത്രങ്ങൾ ഇതിനിടെ തിയേറ്ററിൽ എത്തിയെങ്കിലും അവയ്ക്ക് ഒന്നും കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സാമന്തയുടെ മുൻ ഭർത്താവ് നാഗചൈതന്യയുടെ രണ്ടാം വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ വന്നതോടെ വീണ്ടും അവർ മാധ്യമ ശ്രദ്ധയിൽ ആയിരുന്നു.

ഇപ്പോഴിതാ പുതിയ സിനിമകളിലൂടെ തിരിച്ചുവരവിന് ഒരുങ്ങുന്ന സാമന്ത മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുകയാണോ എന്ന ചോദ്യമുയർത്തുകയാണ് പ്രമുഖ സംവിധായകനും നടനുമൊക്കെയായ ആലപ്പി അഷ്‌റഫ്. അവരുടെ ആദ്യ ചിത്രത്തിലെ നായകനായ നാഗചൈതന്യയുമായുള്ള പ്രണയവും തുടർന്ന് കല്യാണത്തിന് വീട്ടുകാരുടെ എതിർപ്പും ഒക്കെ ആലപ്പി അഷ്‌റഫ് എടുത്തുപറഞ്ഞു. ഒടുവിൽ ഇരുവർക്കും വേർപിരിയേണ്ടി വന്നുവെന്നും അദ്ദേഹം പറയുന്നു. ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ.
ദക്ഷിണേന്ത്യയിൽ വളരെയേറെ അറിയപ്പെടുന്ന ഒരു നടിയാണ് സാമന്ത. ഇന്ന് ഹിന്ദി വെബ് സീരീസിലൂടെ ഇന്ത്യ മുഴുവനും അവർ അറിയപ്പെടുന്നുണ്ട്. എന്നാൽ മലയാളവുമായി അവർക്ക് ഒരു അടുപ്പമുണ്ട്. സാമന്ത ഒരു മലയാളി അമ്മയുടെ മകളാണ്. ആലപ്പുഴയാണ് സാമന്തയുടെ അമ്മവീട്. എന്നാൽ സാമന്തയുടെ പിതാവ് ഒരു തെലുങ്കനാണ്. സിനിമാ രംഗത്തേക്ക് അവരെ കൊണ്ടുവന്നതും ഒരു മലയാളി സംവിധായകൻ, ഗൗതം വാസുദേവ് മേനോൻ.
മോഡലിംഗ് രംഗത്ത് സജീവമായിരുന്ന സാമന്തയെ ഓഡിഷനിലൂടെയാണ് കണ്ടെത്തുന്നത്. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിലൂടെ ആയിരുന്നു അവരുടെ തുടക്കം. സകല റെക്കോർഡുകളും വീഴ്ത്തിയാണ് ആ ചിത്രം മുന്നേറിയത്. പിൽക്കാലത്ത് സാമന്തയുടെ പങ്കാളി ആയി മാറിയ നാഗചൈതന്യ ആയിരുന്നു അതിലെ നായകൻ. നാഗാർജുനയുടെ ആദ്യ ഭാര്യയിൽ ഉണ്ടായിരുന്ന മകനാണ് നാഗചൈതന്യ. നടൻ വെങ്കിടേഷിന്റെ സഹോദരിയാണ് അവർ. ഒരു സമ്പൂർണ സിനിമാ കുടുംബമാണ് ഇവരുടേത്.
സാമ്പത്തികമായി അത്യുന്നതങ്ങളിൽ നിൽക്കുന്നവരാണ് ഈ കുടുംബം. സാമന്തയുടെ കുടുംബം ആവട്ടെ സാധാരണ കുടുംബമായിരുന്നു. യേ മായം ചെയ്‌സവേ കഴിഞ്ഞയുടൻ തന്റെ ആദ്യ ചിത്രത്തിലെ നായകനുമായി സാമന്ത പ്രണയത്തിലായി. അങ്ങനെ ആ പ്രണയബന്ധം 2017ൽ പൂവണിഞ്ഞു, വിവാഹിതരുമായി. നാഗചൈത്യന്യയുമായുള്ളയുടെ കുടുംബം സാമന്തയുമായുള്ള വിവാഹത്തെ കടുത്ത രീതിയിൽ എതിർത്തിരുന്നു.
എന്നാൽ അതിനെയെല്ലാം തട്ടിമാറ്റി അവർ ഒന്നിച്ചു. രണ്ട് രീതികൾ വച്ച് പുലർത്തുന്ന ആളുകളായിരുന്നു ഇരുവരും. സാമന്ത അൽപ്പം മോഡേണായി ജീവിക്കാൻ ആഗ്രഹിക്കുന്നയാളും നാഗചൈതന്യ പാരമ്പര്യങ്ങൾ മുറുകെ പിടിക്കുന്ന ആളുമായിരുന്നു. കാലം മുന്നോട്ട് നീങ്ങിയപ്പോൾ പതിയെ പതിയെ പ്രശ്‌നങ്ങൾ ആരംഭിച്ചു. സാമന്തയോട് അഭിനയം നിർത്തണം എന്ന് ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ചില ചിത്രങ്ങളിൽ ബിക്കിനി ധരിച്ചതും ഐറ്റം ഡാൻസ് ചെയ്‌തതും അവർക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.
സാമന്ത ഉള്ളപ്പോൾ തന്നെ ഇപ്പോഴുള്ള ഭാര്യയുമായി അടുപ്പം വച്ച് പുലർത്തിയെന്ന് നാഗചൈതന്യയെ കുറിച്ചും ആരോപണം ഉയർന്നിരുന്നു. കഥ എന്ത് തന്നെ ആയാലും ആ ബന്ധം 2021ൽ വേർപിരിയുകയുകയാണ് ഉണ്ടായത്. വളരെ ഞെട്ടലോടെയാണ് അത് ആളുകൾ കേട്ടത്. പിന്നീട് നാഗചൈതന്യ നടി ശോഭിതയെ വിവാഹം ചെയ്‌തു.
വിവാഹ ജീവിതത്തിലെ പരാജയം സാമന്തയുടെ ആരോഗ്യത്തെയും തൊഴിലിനേയും വരെ ബാധിച്ചിരുന്നു. പിന്നീട് അവർക്ക് ഡിപ്രഷൻ നേരിടേണ്ടി വന്നു. തൽക്കാലം അവർ സിനിമയിൽ നിന്ന് വിട്ടുനിന്നു. സാമന്ത ഇപ്പോൾ ഏറ്റവും മോശം അവസ്ഥ കടന്നിരിക്കുകയാണ്. വീണ്ടും മറ്റൊരാളുമായി സാമന്ത വളരെ അടുപ്പത്തിലാണ് എന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വീണ്ടും പഴയത് പോലെ അവർക്ക് ദുഖവും വേദനയും അനുഭവിക്കാൻ ഇട വരാതിരിക്കട്ടെ.












Click it and Unblock the Notifications