നായികയേക്കാള്‍ പ്രതിഫലം, 4 മിനുട്ട് ഗാനരംഗത്തിന് 4 കോടി; കത്രീനയും തമന്നയും ഈ നടിക്ക് അടുത്തില്ല
മുംബൈ: ഇന്ത്യന്‍ സിനിമയിലെ മാസ് മസാല ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സ് പലപ്പോഴും ഉണ്ടാവാറുണ്ട്. പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയ പുഷ്പ മുതല്‍ ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയില്‍ വരെ ഇത്തരം ഐറ്റം ഡാന്‍സുകളുണ്ട്. വമ്പന്‍ നടിമാര്‍ മുതല്‍ സാധാരണ നടിമാര്‍ വരെ ഇത്തരം ഗ്ലാമര്‍ നൃത്തങ്ങള്‍ ചെയ്തിട്ടുണ്ട്.
സിനിമയുടെ വിജയത്തില്‍ ഇത്തരം ഗാനരംഗങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ടാവാറുണ്ട്. പുഷ്പയില്‍ സാമന്തയുടെ ഊ അണ്ട വാ വാ എന്ന ഗാനത്തിലെ നൃത്തം വലിയ ഹിറ്റായി മാറിയിരുന്നു. സാമന്ത ആദ്യമായിട്ടായിരുന്നു ഒരു ഐറ്റം ഡാന്‍സിന്റെ ഭാഗമാകുന്നത്. അതേസമയം ഈ നടിമാര്‍ എല്ലാം വലിയ പ്രതിഫലമാണ് വാങ്ങാറുള്ളത്.

ഐറ്റം ഡാന്‍സിന് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയതും സാമന്ത തന്നെയാണ്. പുഷ്പയിലെ നാല് മിനുട്ടില്‍ അധികമുള്ള ഗാനരംഗത്തിനായി നടി പ്രതിഫലം വാങ്ങിയത് അഞ്ച് കോടി രൂപയാണ്. പുഷ്പയിലെ നായികയായ രശ്മിക മന്ദാനയ്ക്ക് ആകെ ലഭിച്ച പ്രതിഫലം നാല് കോടി രൂപാണ്. നായികയേക്കാള്‍ മൂല്യം ഈ ഗാനത്തിനുണ്ടായിരുന്നുവെന്ന് വ്യക്തമാണ്.
തെലുങ്കില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയാണ് സാമന്ത. തെലുങ്കിലും, തമിഴിലും ഹിന്ദിയിലും നടി സജീവമാണ്. നിലവില്‍ ഹിന്ദിയില്‍ വരുണ്‍ ധവാനൊപ്പം സിറ്റാഡെല്‍ എന്ന സീരീസും സാമന്തയുടേതായി വരാനുണ്ട്. ഒരൊറ്റ ഐറ്റം ഡാന്‍സ് മാത്രം ചെയ്താണ് നടി കൂടുതല്‍ പ്രതിഫലം പറ്റുന്ന താരമായത്.
സ്ഥിരമായി ഐറ്റം ഡാന്‍സ് ചെയ്യുന്ന നോറ ഫത്തേഹി, മലായ്ക അറോറ എന്നിവരെ മറികടന്നാണ് സാമന്തയുടെ മുന്നേറ്റം. മനോഹരി, ദില്‍ബര്‍ പോലുള്ള വമ്പന്‍ ഐറ്റം ഡാന്‍സ് ഹിറ്റുകള്‍ നോറ ഫത്തേഹിക്കുണ്ടായിരുന്നു. ബോളിവുഡില്‍ ഇപ്പോഴും സ്ഥിരം നായികയെന്ന് പക്ഷേ നോറയെ വിളിക്കാനാവില്ല. കൂടുതല്‍ ഡാന്‍സ് റോളുകളാണ് നടിയെ തേടിയെത്തുന്നത്.
എന്നാല്‍ ബോളിവുഡില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും നടിയെ തേടിയെത്തുന്നത് ഐറ്റം ഡാന്‍സ് റോളുകളാണ്. രണ്ട് കോടിയാണ് പക്ഷേ നോറ ഫത്തേഹി ഒരു ഐറ്റം ഡാന്‍സ് റോളിന് വാങ്ങുന്നത്. ഇതിന്റെ ഇരട്ടിയില്‍ അധികമാണ് സാമന്ത വെറും ഒരൊറ്റ നൃത്തരംഗത്തിലൂടെ സ്വന്തമാക്കിയ പ്രതിഫലം.
ബോളിവുഡില്‍ നിരവധി മുന്‍നിര നടിമാര്‍ ഐറ്റം ഡാന്‍സിന്റെ ഭാഗമായിട്ടുണ്ട്. മുന്‍നിര നടിയായ കരീന കപൂര്‍ ഒരു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നതിന് ഒന്നര കോടിയാണ് വാങ്ങിയത്. ദബംഗിലെ ഫെവിക്കോള്‍ സെ എന്ന ഗാനത്തിനാണ് നടി ഇത്ര വലിയ തുക സ്വന്തമാക്കിയത്. കത്രീന കൈഫ് 50 ലക്ഷത്തിനും ഒരു കോടിക്കും ഇടയിലാണ് ഐറ്റം ഡാന്‍സിന് പ്രതിഫലം വാങ്ങിയത്.
മലൈക അറോറയും ഇതേ തുക തന്നെയാണ് വാങ്ങുന്നത്. അതേസമയം ഇരുനടിമാരും ഇപ്പോള്‍ വര്‍ഷങ്ങളായി ഐറ്റം ഡാന്‍സ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. അതേസമയം തമന്ന ഭാട്ടിയ ഇവരേക്കാള്‍ എല്ലാം മുന്നിലാണ്. മൂന്ന് കോടിയാണ് നടി പ്രതിഫലമായി വാങ്ങിയത്. ജയിലറിലെ കാവാലയ്യ ഗാനത്തിനാണ് ഇത്രയും പ്രതിഫലം നടി വാങ്ങിയത്.
-
പ്രതീക്ഷിക്കാത്ത സമയത്ത് ധനം കൈവശം വന്നുചേരും, സ്ഥലം വാങ്ങും, കൃഷിയിൽ നിന്ന് വരുമാനം, നാൾഫലം -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20












Click it and Unblock the Notifications