ഒരുവര്‍ഷമായി റിലീസില്ല, ഹിറ്റ് ചിത്രവുമില്ല; പ്രതിഫലം വര്‍ധിപ്പിച്ച് സാമന്ത, വാങ്ങുന്നത് ഇത്ര
ഹൈദരാബാദ്: തെലുങ്ക് നടിമാരില്‍ ഏറ്റവും നിരയിലുള്ളത് സാമന്തയാണ്. ചെറുതും വലുതുമായി നിരവധി അവാര്‍ഡുകളും സാമന്തയ്ക്ക് ലഭിച്ചിച്ചിട്ടുണ്ട്. അതേസമയം സാമന്ത ആവശ്യത്തിന് ഹിറ്റുകള്‍ തെലുങ്കില്‍ നേടിയിട്ടുണ്ട്. ഇനി ബോളിവുഡിലക്ക് ശ്രദ്ധ ക്രേന്ദ്രീകരിക്കാന്‍ പോവുകയാണ് സാമന്ത.
സിറ്റാഡെല്‍ എന്ന സീരീസിലൂടെയാണ് സാമന്ത ബോളിവുഡില്‍ അരങ്ങേറുന്നത്. ഹോളിവുഡ് ഇതേ പേരിലുള്ള ആല്‍ബത്തിന്റെ റീമേക്കാണ് ഈ ആല്‍ബം. വരുണ്‍ ധവാനൊപ്പമാണ് ഈ ചിത്രത്തില്‍ നടി അഭിനയിക്കുന്നത്. ആക്ഷന്‍ വേഷത്തിലാണ് നടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക.

അതേസമയം മയോസിറ്റിസ് രോഗത്തെ തുടര്‍ന്ന് സാമന്ത ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നതും കുറവാണ്. ഖുഷിയാണ് സാമന്ത അവസാനം അഭിനയിച്ച് റിലീസായ ചിത്രം ഇത് ഭേദപ്പെട്ട വിജയമായിരുന്നു. ഇവേളയ്ക്ക് ശേഷം നടിയുടേതായി റിലീസ് ചെയ്യുന്ന സീരീസാണിത്. ഹോളിവുഡില്‍ അവഞ്ചേഴ്‌സ് സംവിധായകരായ റൂട്ടോ സഹോദരന്‍മാര്‍ രൂപപ്പെടുത്തിയെടുത്ത സീരീസാണ് സിറ്റാഡെല്‍. അതിന്റെ റീമേക്കിലാണ് സാമന്ത നായിക.
ഹോളിവുഡില്‍ പ്രിയങ്ക ചോപ്രയായിരുന്നു നായിക. നിലവില്‍ തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിയാണ് സാമന്ത. ഹിന്ദിയില്‍ അതുകൊണ്ട് പ്രതിഫലമൊന്നും കുറച്ചിട്ടില്ല. വമ്പന്‍ പ്രതിഫലമാണ് സിറ്റാഡെലിനായി നടി വാങ്ങിയിരിക്കുന്നത്.
സാമന്ത സിറ്റാഡെലിനായി തന്റെ പ്രതിഫലം വര്‍ധിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പത്ത് കോടിയാണ് ഈ പരമ്പരയില്‍ അഭിനയിക്കുന്നതിനായി സാമന്ത വാങ്ങിയിരിക്കുന്ന പ്രതിഫലം. ആന്റണി റൂസ്സോ, ജോ റൂസ്സോ, മൈക്ക് ലാറോക്ക എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അതേസമയം സിറ്റാഡെലിന് വേണ്ടി വാങ്ങിയിരിക്കുന്ന പ്രതിഫലം സാമന്തയെ നയന്‍താരയ്ക്ക് തൊട്ടുപിന്നിലെത്തിച്ചിരിക്കുകയാണ്.
ദക്ഷിണേന്ത്യന്‍ നടിമാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം ബോളിവുഡില്‍ വാങ്ങുന്നതിലാണ് സാമന്തയ്ക്ക് രണ്ടാം സ്ഥാനമുള്ളത്. ആദ്യ സ്ഥാനത്ത് നയന്‍താരയാണ്. ലേഡി സൂപ്പര്‍ സ്റ്റാര്‍ ജവാനില്‍ പതിനൊന്ന് കോടി പ്രതിഫലമായി വാങ്ങിയിരുന്നു. അടുത്തിടെ പ്രതിഫലം വര്‍ധിപ്പിച്ച് 12 കോടിയാക്കി മാറ്റിയിരുന്നു.
ഏറ്റവും രസകരമായ കാര്യം സാമന്തയ്ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളം കാര്യമായി റിലീസുകള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്നിട്ടും മാര്‍ക്കറ്റ് വാല്യുവില്‍ യാതൊരു ഇടിവുമുണ്ടായിട്ടില്ല. ഖുഷിക്ക് ശേഷം മറ്റെരു റിലീസ് നടിക്കില്ല. പുഷ്പയിലെ ഐറ്റം ഡാന്‍സ് മാത്രമാണ് ഇക്കാലയവില്‍ സാമന്ത ചെയ്തത്. അത് വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.
സിറ്റാഡെലില്‍ ഹണി, ബണ്ണി, എന്നീ കഥാപാത്രങ്ങളെയും സാമന്തയും വരുണും അവതരിപ്പിക്കുന്നത്. ഇരുവരും രഹസ്യാന്വേഷണ വിഭാഗം ഏജന്റുമാരാണ്. അതേസമയം സാധാരണ ചിത്രങ്ങളില്‍ മൂന്ന് കോടിയാണ് സാമന്ത പ്രതിഫലമായി വാങ്ങാറുണ്ട്. പുഷ്പയിലെ നൃത്തരംഗത്തിന് അഞ്ച് കോടിയും നടി വാങ്ങിയിരുന്നു. അതിന് ശേഷമാണ് ഇപ്പോള്‍ വന്‍ തുക പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications