രാംചരണ്‍, പ്രഭാസ് ചിത്രങ്ങളില്‍ വില്ലനാവാന്‍ സഞ്ജയ് ദത്ത്? ഞെട്ടിക്കുന്ന പ്രതിഫലം; വാങ്ങുന്നത് ഇത്ര
ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് തന്നെ മൊത്തത്തില്‍ ഒന്ന് റീബ്രാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിലാണ്. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ നിറസാന്നിധ്യമാണ് അദ്ദേഹം. നേരത്തെ കെജിഎഫിന്റെ രണ്ടാം ഭാഗത്തില്‍ അധീരയായി വന്ന് ഞെട്ടിച്ചിരുന്നു സഞ്ജയ് ദത്ത്. അഗ്നീപഥിന് ശേഷം ഇത്രയും ക്രൂരനായ വില്ലനെ കണ്ടിട്ടില്ലെന്ന് ആരാധകരും പറഞ്ഞിരുന്നു.
അതിന് ശേഷം വിജയിയുടെ ലിയോയിലും വമ്പന്‍ വേഷവുമായി എത്തി സഞ്ജയ് ദത്ത് ഞെട്ടിച്ചിരുന്നു. ഇനി തെലുങ്ക് സിനിമയിലേക്കാണ് സഞ്ജയ് എത്താന്‍ പോകുന്നത്. രാംചരണിന്റെയും പ്രഭാസിന്റെയും ചിത്രങ്ങളില്‍ സഞ്ജയ് ദത്ത് ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. സുപ്രധാനമായ വേഷമാണ് അദ്ദേഹത്തിനുള്ളത്. വില്ലന്‍ വേഷമാണെന്ന് അഭ്യൂഹങ്ങളുമുണ്ട്.

വില്ലന്‍ വേഷങ്ങള്‍ക്കായി സഞ്ജയ് ദത്തിനുള്ള ഡിമാന്‍ഡാണ് ഇപ്പോള്‍ വര്‍ധിച്ചിരിക്കുന്നത്. ബോളിവുഡില്‍ അതുപോലെ വമ്പന്‍ ഫ്രാഞ്ചൈസി ചിത്രങ്ങളുടെ ഭാഗമാവുന്നുമുണ്ട് സഞജയ് ദത്ത്. തെലുങ്കില്‍ ഡബിള്‍ ഇസ്മാര്‍ട്ടിലൂടെയാണ് സഞ്ജയ് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രത്തില്‍ വമ്പന്‍ പ്രതിഫലവും താരം വാങ്ങുന്നുണ്ട്.
ഈ ചിത്രത്തില്‍ രാം പോത്തിനേനിയാണ് നായകന്‍. അതുപോലെ പുരി ജഗന്നാഥാണ് സംവിധായകന്‍. പുരി ജഗന്നാഥിന് നിര്‍ണായക ചിത്രം കൂടിയാണിത്. ബോളിവുഡില്‍ നിന്നുള്ള വില്ലന്‍മാര്‍ക്ക് തെലുങ്ക് സിനിമയില്‍ വന്‍ ഡിമാന്‍ഡാണ് ഉള്ളത്. സെയ്ഫ് അലി ഖാന്‍, ഇമ്രാന്‍ ഹാഷ്മി, പോലുള്ളവര്‍ ഇതിനകം വമ്പന്‍ ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ട്.
അതേസമയം സഞ്ജയ് ദത്തിനെ പ്രഭാസിന്റെ അടുത്തചിത്രത്തിലേക്ക് നിര്‍ണായക റോളിനായിട്ടാണ് വിളിച്ചിരിക്കുന്നത്. കല്‍ക്കി എന്ന ചിത്രം കഴിഞ്ഞ് പ്രഭാസ് ചെയ്യുന്ന രാജാ സാബ് എന്ന ചിത്രത്തിലെ വമ്പനൊരു വേഷം ചെയ്യാനാണ് സഞ്ജയ് ദത്തിനെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിരിക്കുന്നത്. മാരുതി ദാസരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അതേസമയം സഞ്ജയ് ദത്ത് വമ്പന്‍ പ്രതിഫലമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ വാങ്ങിയ പ്രതിഫലത്തിലും മുകളിലാണ് ചോദിക്കുന്നത്. പ്രഭാസ് ചിത്രത്തിന്റെ ഭാഗമാകാന്‍ പത്ത് കോടി രൂപയാണ് സഞ്ജയ് ദത്ത് ആവശ്യപ്പെടുന്നത്. ഇത് മുന്‍ ചിത്രങ്ങള്‍ക്ക് താരം വാങ്ങിയതിലും അധികമാണ്.
ഡബിള്‍ ഇസ്മാര്‍ട്ടിനായി എട്ട് കോടി രൂപയാണ് സഞ്ജയ് ദത്ത് വാങ്ങിയത്. എന്നാല്‍ ഈ ചിത്രത്തിനായി രണ്ട് കോടി വര്‍ധിപ്പിച്ചിരിക്കുകയാണ്. ദക്ഷിണേന്ത്യയില്‍ വന്‍ ഡിമാന്‍ഡ് തന്നെ ദത്തിന് ഇപ്പോഴുണ്ട്. സഞ്ജയ് ദത്തിനൊപ്പം വലിയൊരു ആള്‍ക്കൂട്ടം എപ്പോഴുമുണ്ടാവും ഇവര്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലാണ് സഞ്ചരിക്കാറുമുള്ളത്. ഇതാണ് പത്ത് കോടി പ്രതിഫലം വാങ്ങാന്‍ കാരണം.
ദത്തിന്റെ സുരക്ഷാ സംഘമാണിത്. നിര്‍മാതാക്കള്‍ മറ്റ് പല താരങ്ങളെയും ഈ റോളിനായി സമീപിക്കുന്നുണ്ട്. എന്നാല്‍ ഈ റോളിന് ഏറ്റവും അനുയോജ്യന്‍ സഞ്ജയ് ദത്താണ്. ഡബിള്‍ ഇസ്മാര്‍ട്ട് വമ്പന്‍ വിജയമായാല്‍ സഞ്ജയ് ദത്തിന്റെ മാര്‍ക്കറ്റ് ഇനിയും വര്‍ധിക്കും.












Click it and Unblock the Notifications