Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഷാൻ റഹ്മാനേ..നീ ആൺവർഗത്തിന് അപമാനം, ഇവനൊക്കെ ഫ്രോഡ് പണി മാത്രമേ അറിയാവൂ'; ആഞ്ഞടിച്ച് ശാന്തിവിള

മലയാള സിനിമാ സംഗീത ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ മേൽവിലാസം ഉണ്ടാക്കിയെടുത്ത വ്യക്തികളിൽ ഒരാളായിരുന്നു ഷാൻ റഹ്മാൻ. ആൽബങ്ങളിലൂടെ തുടങ്ങിയ ഷാൻ റഹ്മാന്റെ സംഗീത ജീവിതം ഒട്ടേറെ സൂപ്പർഹിറ്റ് ചിത്രങ്ങളിലാണ് പിന്നീട് എത്തി നിന്നത്. നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദവും ഷാൻ റഹ്മാനെ കരിയറിൽ കൂടുതൽ ഉയരങ്ങളിലേക്ക് നയിച്ചു.

ഇരുവരും ഒത്തുചേർന്നപ്പോൾ ഒട്ടേറെ ഹിറ്റുകൾ മലയാളി പ്രേക്ഷകർക്ക് ലഭിക്കുകയുണ്ടായി. യൂട്യൂബിൽ ഉൾപ്പെടെ വമ്പൻ ഹിറ്റുകൾ തീർത്ത ഒട്ടേറെ പാട്ടുകൾ ഷാൻ റഹ്മാന്റേതായി ഉണ്ടായിരുന്നു. പല സൂപ്പർഹിറ്റ് ചിത്രങ്ങളുടെയും വിജയത്തിന് പിന്നിൽ ഷാൻ റഹ്മാന്റെ സംഗീതവും പ്രധാന പങ്കുവഹിച്ചു. ആട് 2 പോലെയുള്ള സൂപ്പർഹിറ്റ് സിനിമകളിൽ ഓരോ കഥാപാത്രങ്ങൾക്കും അനുയോജ്യമായ സ്‌കോർ നൽകിയും ഷാൻ ഞെട്ടിച്ചു.

shaanrahmansanthiviladinesh

എന്നാൽ അടുത്തിടെയാണ് താരത്തിനെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം ഉയർന്നുവന്നത്. ഒരു സ്‌റ്റേജ് ഷോയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളൾ വീണ്ടും ശക്തമായി ചർച്ചയാവുകയാണ്. അടുത്തിടെ ഷാൻ റഹ്മാന്റേത് എന്ന് കരുതുന്ന ഓഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ

സിനിമയിൽ ചിലരെ കാണുമ്പോൾ ഇയാളൊരു മാന്യൻ ആണെന്ന് നമുക്ക് തോന്നുമല്ലോ. അങ്ങനെ ഞാൻ കരുതിയ സംഗീത സംവിധാന രംഗത്ത് തന്റെ പേര് തെളിയിച്ച, ചുരണ്ടിയതും അല്ലാത്തതുമായ നല്ല പാട്ടുകളിലൂടെ തിളങ്ങിയ ഒരുത്തൻ പുണ്യമാസമായ റംസാനിൽ മുസൽമാനായ ഇയാൾ മറ്റൊരു യുവാവിനെ പറ്റിച്ച കഥ കേട്ടപ്പോൾ ദേവരാജൻ മാഷിനെയൊക്കെ പോലെ ജീവിതത്തിലും സത്യസന്ധർ ആയിരിക്കണം സംഗീതജ്ഞർ എന്ന് വാശിപിടിക്കാൻ കഴിയില്ലെന്ന് തോന്നി.

ദേവരാജൻ മാഷ് ഒരു ഹോട്ടൽ മുറിയിൽ പോയാൽ, ഒരു ഗാനമേളയ്ക്ക് മുപ്പത് പേരെയും കൊണ്ട് പോയാൽ മാഷ് എവിടെ താമസിക്കുന്നുവോ അവിടെ തന്നെയാണ് അവരെയും താമസിപ്പിക്കുക. അല്ലെങ്കിൽ അവർ എവിടെ താമസിക്കുന്നോ അവിടെയാവും മാഷ് താമസിക്കുക. അത്രയും മാന്യൻ ആയിരുന്നു ദേവരാജൻ മാഷ് ഒക്കെ. അദ്ദേഹത്തിനെ പോലെയൊക്കെയാവാൻ ഇവനെ പോലെയൊരുത്തനും കഴിയില്ല.

മലയാള സിനിമാ സംഗീത രംഗത്ത് അടുത്തിടെ വന്നവരിൽ ശ്രദ്ധേയനാണ് ഷാൻ റഹ്മാൻ. നല്ല സൗന്ദര്യമുള്ള, ചിരിക്കുന്നത് കാണാൻ നല്ല ഭംഗിയുള്ള ആളാണ്. റിയാലിറ്റി ഷോയിൽ കുട്ടികൾക്ക് മാർക്ക് ഇടാൻ വന്നിരിക്കുമ്പോൾ പറയുന്നത് കേൾക്കുമ്പോൾ അയാളൊരു ജെന്റിൽമാൻ ആണെന്ന് നമുക്ക് തോന്നിപ്പോവും.

ഏതൊക്കെയോ സിനിമകളിൽ അയാൾ അഭിനയിച്ചു. വിനീത് ശ്രീനിവാസനെ പോലെ ജീവിതത്തിൽ സത്യസന്ധത വേണമെന്ന് ധരിക്കുന്ന ആളുകൾക്ക് ഒപ്പമാണ് ഇവൻ നടന്നത്. എന്നാൽ ഈ മഹാൻ തികച്ചും, നൂറ് ശതമാനം തരികിട ആണെന്ന് തോന്നുന്ന ഒരു സംഭവമാണ് ഇപ്പോൾ സിനിമാ ലോകം മുഴുവനായി ചർച്ച ചെയ്യുന്നത്.

അടുത്തിടെ ഏറ്റവും കൂടുതൽ പേർ എനിക്ക് അയച്ചുതന്നത് ഈ ഷാൻ റഹ്മാൻ, അവനെ വിശ്വസിച്ച ഒരുത്തനെ പറ്റിച്ച കഥയാണ്. കണ്ണീരിന്റെ കഥയാണ് എനിക്ക് കിട്ടിയത്. ഷാൻ റഹ്മാൻ ദൈവ വിശ്വാസിയായിരിക്കും എന്നാണ് കരുതുന്നത്. എന്തായാലും നൊയമ്പ് ഒക്കെ കാണും, ഇത് റംസാൻ മാസം ആണല്ലോ. തന്റെ വരുമാനത്തിന്റെ രണ്ടര ശതമാനം സക്കാത്തായി നൽകിയില്ലെങ്കിൽ അത് ബ്ലാക്ക് മണി ആവുമെന്ന് പറഞ്ഞ യൂസഫലി ഭായുടെ വാക്കാണ് എനിക്ക് ഓർമ്മ വരുന്നത്.

യൂസഫലി ഭായ് പറഞ്ഞത് ഷാൻ കേൾക്കണം. ഇതിപ്പൊ സക്കാത്ത് കൊടുക്കുന്നില്ലെന്ന് മാത്രമല്ലലോ. ഷാൻ റഹ്മാൻ ഒക്കെ നല്ല വരുമാനമല്ലേ. ഇപ്പോഴത്തെ സംഗീത സംവിധായകർക്ക് ഒന്നും ദേവരാജൻ മാഷുടെ കാലത്തെ വരുമാനമല്ലാലോ. കോടികൾ ഉണ്ടാക്കുന്നു സ്‌റ്റേജ് ഷോ മറ്റേ ഷോ എന്നൊക്കെ. ഒരുത്തന്റെ വിയർപ്പിനെ പറ്റിച്ചിരിക്കുന്നു ഷാൻ റഹ്മാൻ എന്നുള്ളതാണ് ദുഖകരമായ കാര്യം.

എന്നിട്ട് പറ്റിച്ചവനെ വിളിച്ചിട്ട് ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശവും വരുന്നു. അതായത് ഷാൻ റഹ്മാന്റെ കെട്ട്യോളെ വിളിച്ച് പത്ത് മുപ്പത്തിയെട്ട് ലക്ഷം രൂപ നിങ്ങളുടെ ഇക്ക എന്നെ പറ്റിച്ചുവെന്ന് പറഞ്ഞു. ഇക്ക എന്നാണ് ഇപ്പോഴും അയാൾ വിളിക്കുന്നത്, ഞാൻ ആണെങ്കിൽ വിളിക്കുമോ അങ്ങനെ.. ഇല്ല മറ്റേ മോനെ എന്ന് മാത്രമേ ഞാൻ വിളിക്കൂ.

ഇക്കയോട് പറഞ്ഞു എന്റെ പണം തരണം എന്ന് കേണപേക്ഷിക്കുന്ന ഒരു ചെറുപ്പക്കാരനോട് ഇവൻ പറയുവാണ്. എന്റെ കെട്ട്യോളെ ഇനി ഇക്കാര്യം പറഞ്ഞാൽ നീ വിവരമറിയുമെന്ന്. പറ്റിക്കപ്പെട്ടവൻ പൊണ്ടാട്ടിയെ വിളിച്ച് അനാവശ്യം പറഞ്ഞതിനല്ല. കൊച്ചുപിള്ളേർ ടിവി ചാനലിൽ പാടുമ്പോൾ മാർക്കിടാൻ നിൽക്കുന്ന ഷാൻ റഹ്മാന്റെ വർത്തമാനം കേട്ടപ്പോൾ മാന്യനായ ഒരു ചെറുപ്പക്കാരനാണ് എന്നൊക്കെയാണ് ഞാൻ കരുതിയത്.

എന്നാൽ ഇവനൊരു ബോൺ ക്രിമിനൽ ആണെന്ന് പറ്റിച്ചവനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് കേട്ടപ്പോൾ എനിക്ക് മനസിലായി. ഫ്രോഡ് പണി മാത്രമേ അറിയാവൂ എന്ന് മാത്രമല്ല പറ്റിച്ചവനെ വിളിച്ച് ഭീഷണിപ്പെടുത്തുന്നത് ഒരു ചട്ടമ്പി സംസാരിക്കുന്നത് പോലെയായിരുന്നു. വിനീത്‌ ശ്രീനിവാസാ ഇങ്ങനെ ഇവനെയൊക്കെ വച്ച് പാട്ട് ചെയ്യൻ ലക്ഷങ്ങൾ എടുത്തുകൊടുക്കുമ്പോൾ നിന്നെയൊക്കെ ഇവൻ വലിപ്പിക്കുമെന്ന് ഓർത്തോ.

പറ്റിച്ചവന്റെ പേര് സിജുവെന്നാണ്. ഇടഞ്ഞാൽ ഞാൻ ഇടഞ്ഞതെന്നാണ് ഷാൻ റഹ്മാൻ പറയുന്നത്. എടാ നാണമുണ്ടോടാ.. ഒരു ചെറുക്കനെ കൊണ്ടുപോയി സ്‌റ്റേജ് ഷോ ചെയ്‌ത്‌ പറ്റിച്ചിട്ട്, 35 ലക്ഷം മുടക്കാൻ പറഞ്ഞിട്ട് അവൻ 38 ലക്ഷം മുടക്കിയപ്പോൾ അവനെ വിളിച്ചിട്ട് ഭീഷണിപ്പെടുത്താൻ. നീ ഈ പുഞ്ചിരി ചിരിയൊക്കെ വച്ച് നടക്കുന്ന നിനക്ക് നാണമുണ്ടോ? ആണെന്നുള്ള വർഗത്തിന് അപമാനമല്ലേ നിന്നെപോലെയുള്ള ചതിയന്മാർ.

ഷാനിക്കയെ സ്നേഹിച്ചവനാണ് ഞാനെന്നാണ് പറ്റിക്കപ്പെട്ടവൻ പിന്നെയും പറയുന്നത്. അവൻ പിന്നെയും വിളിക്കുന്നത് കണ്ടോ ഷാനിക്കയെന്ന്. ഇവന്റെ അമ്മ പെറ്റതാണോ ഇവരെ. എടാ മറ്റവനെ എന്നാണ് ഇവനെ വിളിക്കേണ്ടത്. കുത്തിന് പിടിക്കണം ഇവന്റെയൊക്കെ. ഇവനേത് നാട്ടുകാരൻ എന്നൊന്നും എനിക്ക് അറിയില്ല. എവിടെയെങ്കിലും വിലകൂടിയ കാറിൽ വന്നിറങ്ങുമ്പോൾ കുത്തിന് പിടിച്ചു വാങ്ങിക്കണം പൈസ.

എവിടെയോ അവന് ഗുണ്ടാ സെറ്റപ്പ് ഒക്കെ ഉണ്ടാവും. കൈയിൽ വിയർക്കാതെ കിട്ടിയ കൊറേ കാശ് ഇരിപ്പുണ്ടല്ലോ. ഒരു ഷോ വിജയകരമായി നടത്തിയാൽ ആ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് നല്ല പേര് കിട്ടുക സ്വാഭാവികം. അതാണ് ഇവൻ പറയുന്നത്. ഞങ്ങളുടെ ഷോ നടത്തി നിനക്ക് നല്ല പേര് കിട്ടിയില്ലേ പിന്നെന്തിനാണ് 35 ലക്ഷമെന്നാണ് അവൻ ചോദിക്കുന്നത്.

നിനക്ക് നല്ല പേര് കിട്ടിയില്ലേ, എല്ലായിടത്തും ഈ പരിപാടിയുടെ പേരിൽ നിന്നെ പറ്റിയാണ് സംസാരം എന്നൊക്കെയാണ് ഷാൻ റഹ്മാൻ മറ്റവനോട് പറയുന്നത്. ഈ പണം എല്ലാം കൂടി കൊണ്ട് മുങ്ങിയിട്ടാണ് ഇവൻ ഇങ്ങനെയൊക്കെ പറയുന്നത്. ഡോക്യൂമെന്റസ് ഒന്നുമില്ലാതെ പരിപാടി നടത്തിയ ഇവന്റ് മാനേജ്‌മെന്റുകാരൻ സിജു ചെയ്‌തത്‌ ഹിമാലയൻ മണ്ടത്തരമാണ്. ഇത്തരം പരിപാടികൾക്ക് അത് നിർബന്ധമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+