മോഹന്‍ലാലിന്റെ നായികയായിരുന്ന നടി തന്റെ തുണിയില്ലാത്ത ഫോട്ടോ റേറ്റ് ഇട്ട് വച്ചിരിക്കുന്നു: ശാന്തിവിള ദിനേശ്
സിനിമ-സീരിയല്‍ രംഗത്തുള്ള ചില നടിമാര്‍ പണത്തിന് വേണ്ടി വഴി വിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ടെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ്. നടി മായാ വിശ്വനാഥിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശാന്തിവിള ദിനേശ് ആരോപണം ഉന്നയിച്ചത്. നടിമാരെക്കുറിച്ചുള്ള മോശമായ പൊതുബോധത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു മായയും ദിനേശും.
നടിമാരെക്കുറിച്ചുള്ള അപകീര്‍ത്തികരമായ ധാരണകള്‍ സൃഷ്ടിക്കപ്പെടുന്നത് എന്തുകൊണ്ടാണെന്ന മായയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ശാന്തിവിള ദിനേശ്. ചിലരുടെയെങ്കിലും ഭാഗത്തു നിന്നുള്ള മോശം പ്രവര്‍ത്തികളാണ് എല്ലാവര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

''ഒന്നാമത്തെ പ്രശ്‌നം പബ്ലിക് ഫിഗര്‍ ആണെന്നതാണ്. രണ്ടാമത്തേത് സിനിമയിലേയും സീരിയലിലേയും നടിമാര്‍ തന്നെ ചെയ്തു വച്ചിരിക്കുന്ന കുഴപ്പങ്ങളാണ്. അയ്യായിരം രൂപ ശമ്പളം വാങ്ങുന്നവരും അഞ്ച് ലക്ഷത്തിന്റെ വണ്ടി വാങ്ങിക്കും, അമ്പതിനായിരം വാടക കൊടുക്കുന്ന വീട്ടിലായിരിക്കും താമസം. അത് കൊടുക്കാന്‍ പണം തികയാതെ വരുമ്പോള്‍ വഴിതെറ്റും. അല്ലെങ്കില്‍ അതിലെ നായകനുമായി പ്രണയത്തിലാകും. അവന് വേറെ ഭാര്യയുണ്ടെന്നത് മറക്കും. അങ്ങനെയുള്ള കുഴപ്പങ്ങള്‍ നമ്മുടെ ഭാഗത്തുള്ളവര്‍ക്കുമുണ്ട്'' എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
അങ്ങനെ വരുമ്പോള്‍ പൊതുജനം എല്ലാവരേയും ഒരേ കണ്ണിലേ കാണുകയുള്ളുവെന്നും അദ്ദേഹം പറയുന്നു. മണലാരണ്യത്തില്‍ അധ്വാനിച്ച് വിയര്‍പ്പൊഴുക്കിയുണ്ടാക്കിയ പണം തട്ടാന്‍ വരുന്നവരായിട്ടാണ് ഇത്തരക്കാരെ ആളുകള്‍ കാണുകയെന്നും അദ്ദേഹം പറയുന്നു. ഇത്ര സമയത്തേക്ക് ഇത്ര രൂപ, രാത്രിയ്ക്ക് ഇത്ര രൂപ എന്ന് റേറ്റ് ഇട്ട്, പിആര്‍ഒമാരെ പോലെ ആളെ വെക്കുകയും, ഫോട്ടോയും പേരും വച്ച് കിട്ടുമ്പോള്‍ അവരെ സംബന്ധിച്ച് പണം കൊടുത്താല്‍ ആരേയും കിട്ടും എന്നാകും ചിന്തയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നുണ്ട്.
''തിരുവനന്തപുരത്ത് നിന്നും ഗള്‍ഫ് രാജ്യങ്ങളില്‍ പോയി വ്യഭിചാരത്തിന്റെ അങ്ങേയറ്റം വരെ ചെയ്ത ഒരു സ്ത്രീ. അവര്‍ വീണ്ടും വിസിറ്റ് ചെയ്യുന്നു. പിആര്‍ഒ എല്ലാവര്‍ക്കും മെസേജ് അയച്ചു. അപ്പോള്‍ ഒരാള്‍ ചോദിച്ചു, അവരെ മടുത്തു മകളേ കിട്ടുമോ? അതിന് ലഭിച്ച മറുപടി എന്തെന്ന് അറിയുമോ? അഞ്ചിരട്ടി പണം തരണം എന്നായിരുന്നു. അങ്ങനെ മകളെപ്പോലും വ്യഭിചാരത്തിലേക്ക് തള്ളി വിടുന്ന ചിലരെങ്കിലും കലാരംഗത്തുണ്ട്'' എന്നും അദ്ദേഹം പറയുന്നു.
എന്നാല്‍ എല്ലാവരും അങ്ങനെയാണ് എന്ന് ഞാന്‍ ഒരിക്കലും പറയില്ല എന്നും അദ്ദേഹം പറയുന്നുണ്ട്. അന്തസായി ജോലി ചെയ്തു പോകുന്നവര്‍ ഇന്നുമുണ്ടെന്നും ശാന്തിവിള ദിനേശ് പറയുന്നുണ്ട്. അതേസമയം ഗള്‍ഫ് മലയാളികള്‍ സീരിയല്‍-സിനിമ രംഗത്തുള്ളവരെ പുച്ഛത്തോടെയാണ് കാണുന്നതെന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം, മോഹന്‍ലാലിന്റെ നായികയായിരുന്ന ഒരു നടി തന്റെ തുണിയില്ലാത്ത ഫോട്ടോ റേറ്റ് ഇട്ട് വച്ചിരിക്കുകയാണെന്നും തനിക്ക് ഒരാള്‍ ആ ചിത്രങ്ങള്‍ അയച്ചു തന്നിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
തന്റെ വിവാദ പ്രസ്താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ ഇടം നേടാറുള്ള വ്യക്തിയാണ് ശാന്തിവിള ദിനേശ്. സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും ഈയ്യടുത്ത് ശാന്തിവിള ദിനേശ് സംസാരിച്ചത് വാര്‍ത്തയായി മാറിയിരുന്നു. മലയാള സിനിമയിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പെടെ ലഹരിക്കടിമയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
''എല്ലും പല്ലും പൊടിഞ്ഞ് ചുരുങ്ങിയത് നാലെണ്ണം ചാവും. ഒരുപാട് പേര്‍ക്ക് ഇഷ്ടമുള്ള നാല് നടന്‍മാരാണ്. ഈ നാല് നടന്‍മാരില്‍ ഒരുത്തന്റെ ഭാര്യയും ഇതെല്ലാം ഉപയോഗിക്കുമെന്നാണ് എന്നോട് ഒരാള്‍ പറഞ്ഞത്. വള്ളിക്കൊള്ളി പോലെയാണ് ആ പെണ്ണിരിക്കുന്നത്. കണ്ടിട്ട് എനിക്ക് കഷ്ടം തോന്നി. വലിച്ചും കുടിച്ചും ഒട്ടിച്ചും അവര്‍ ജീവിതം തീര്‍ക്കും'' എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.












Click it and Unblock the Notifications