'നടി ആക്രമിക്കപ്പെട്ടപ്പോൾ എല്ലാമറിയുന്ന ലാലേട്ടനോട് മൗനം വെടിയാൻ പറഞ്ഞു, ശേഷം എന്നോട് മിണ്ടാറില്ല'; ശാന്തിവിള
മലയാള സിനിമയിൽ എല്ലാ മേഖലയിലും കൈവച്ച് അതിൽ വിജയം കണ്ട വ്യക്തികളിൽ ഒരാളാണ് ലാൽ. മുൻപ് സിദ്ദിഖുമായി ചേർന്ന് സംവിധാനം ചെയ്‌ത സിനിമകൾ എല്ലാം തന്നെ വമ്പൻ ഹിറ്റുകൾ ആയ ശേഷം അഭിനയത്തിലേക്കും സ്വതന്ത്ര സംവിധാനത്തിലേക്കും ഒക്കെ അദ്ദേഹം കടന്നിരുന്നു. ഇൻ ഗോസ്‌റ്റ് ഹൗസ് ഇൻ പോലെയുള്ള ഹിറ്റ് ചിത്രങ്ങളും അദ്ദേഹം ഒരുക്കി. എന്നാൽ അടുത്തിടെ ജഗതി ശ്രീകുമാറിനെ കുറിച്ച് ലാൽ പറഞ്ഞ ചില വാക്കുകൾ വിവാദമായിരുന്നു.
അഭിനയിക്കുന്നതിന് ഇടയിൽ സ്ക്രിപ്റ്റിൽ ഇല്ലാത്ത കാര്യങ്ങൾ പെട്ടെന്ന് ചെയ്യുമ്പോൾ സഹതാരങ്ങൾക്ക് അത് വലിയ ബുദ്ധിമുട്ട് ഉണ്ടാകുമെന്നും അതൊരിക്കലും ഒരാളുടെ കഴിവായി കാണാൻ കഴിയില്ലെന്നുമായിരുന്നു ലാലിന്റെ വാക്കുകൾ. ഇത് വലിയ രീതിയിലാണ് വിവാദത്തിന് കരണമാവുമായായിരുന്നു. ചിലർ താരത്തെ അനുകൂലിച്ചപ്പോൾ കൂടുതൽ പേരും വിമർശിച്ചു.

ഇപ്പോഴിതാ വിവാദത്തിൽ മനസ് തുറക്കുകയാണ് സംവിധായകൻ കൂടിയായ ശാന്തിവിള ദിനേശ്. ജഗതിയെ പോലെയൊരു അനുഗ്രഹീത അഭിനേതാവിനോടൊപ്പം പിടിച്ചു നിൽക്കാൻ കഴിയാത്ത അഭിനേതാവിന് അത് പാരയാകുമെന്നാണ് ദിനേശ് പറയുന്നത്. എങ്ങനെയാണ് അത് ജഗതിയുടെ കുറ്റമാവുകയെന്നും ശാന്തിവിള ദിനേശ് ലാലിനോട് ചോദിക്കുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവത്തിന് ശേഷം തങ്ങൾക്ക് ഇടയിലുണ്ടായ പ്രശ്‌നത്തെ കുറിച്ചും ദിനേശ് മനസ് തുറന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
മുൻപ് ബംഗ്ലാവിൽ ഔത ചെയ്യുന്ന സമയത്ത് എന്നെ എല്ലാവിധത്തിലും സഹായിച്ചിട്ടുള്ള ആളാണ് ലാൽ. പ്രതിഫലം പോലും റിലീസ് കഴിഞ്ഞിട്ടാണ് ഞാൻ കൊടുത്തത്. സെറ്റിൽ വച്ച് പോലും ഒന്ന് രണ്ട് പേർക്ക് സഹായങ്ങൾ ചെയ്‌തു കൊടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം വലിയൊരു സംവിധായകനും നടനും നിർമ്മാതാവും വിതരണക്കാരനും ഒക്കെ ആയിരുന്നിട്ടും സ്വന്തം താമസസ്ഥലത്തെ സൗകര്യം കുറച്ച് പോലും എനിക്ക് വേണ്ടി ചിലവ് ചുരുക്കിയിട്ടുണ്ട്.
അന്ന് ഞാൻ ഷൂട്ട് തുടങ്ങിയപ്പോൾ സെറ്റിൽ വന്ന് ഇടപെടാൻ രഘുനാഥ് പാലേരി, രഘുച്ചേട്ടൻ ശ്രമിച്ചിരുന്നു. ഒരു തുടക്കക്കാരനായ എനിക്ക് അദ്ദേഹം തിരക്കഥ എഴുതി തന്നു.പക്ഷേ ഓരോ ഷോട്ടിലും ഇടപെടാൻ ശ്രമിച്ചപ്പോൾ ഞാനും രഘുച്ചേട്ടനും തമ്മിൽ തെറ്റി. ഒടുവിൽ പിണങ്ങിയാണ് അദ്ദേഹം ലൊക്കേഷൻ വിട്ടത്. എന്നിട്ടും ലാലേട്ടൻ എന്നെ ഒന്നും പറയുകയോ ഷൂട്ടിങ്ങിൽ ഇടപെടുകയോ ചെയ്‌തിട്ടില്ല. പക്ഷേ, ഇപ്പോൾ ഞാനും ലാലേട്ടനും തമ്മിൽ സംസാരിക്കാഞ്ഞിട്ട് മൂന്നോ നാലോ വർഷമായി എന്നാണ് എന്റെ ഓർമ്മ.
ഞാൻ എന്റെ ചാനലിൽ ഒരു വീഡിയോ ചെയ്‌തിരുന്നു, അതിന്റെ പേരിലാണ് അദ്ദേഹം എന്നോട് തെറ്റിയത്. നിന്റെ ഒരു സിനിമയ്ക്ക് ഡേറ്റ് തന്നു എന്ന കുറ്റമാണ് ഞാൻ ചെയ്‌തത് എന്നാണ് അദ്ദേഹം മുൻപൊരിക്കൽ ഫോണിലൂടെ പറഞ്ഞത്. അതെ എന്നെ വേദനിപ്പിച്ചു. അടുത്തിടെ ലാൽ ക്രിയേഷൻസിലെ ഹരിയെ വിളിക്കുന്നതിന് പകരം മാറി വിളിച്ചപ്പോഴും ലാലേട്ടൻ എന്നോട് അപരിചിതത്വം കാണിച്ചു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ ചെയ്‌ത ഒരു വീഡിയോ ആണ് അതിന് കാരണം. ഞാൻ അതിൽ പറഞ്ഞിരുന്നു, ഈ സംഭവത്തിൽ ലാലേട്ടൻ മൗനം വെടിയണമെന്ന്. കാരണം നടിയെ ആക്രമിച്ച കേസിൽ എല്ലാ കാര്യങ്ങളും ആദ്യം മുതൽ അറിയുന്നത് ലാലേട്ടന് ആയിരുന്നു. ഇപ്പോഴും അദ്ദേഹം അതിനെ കുറിച്ച് തുറന്ന് സംസാരിക്കണം എന്നാണ് ഞാൻ പറയുന്നത്.
ജഗതി സ്ക്രിപ്റ്റിൽ ഇല്ലാത്തത് കൈയിൽ ഇടുന്നത് കുറ്റമാണ് എന്നാണ് ലാൽ പേരെടുത്ത് പറയുന്നത്. ശരിക്കും ജഗതിയോട് പിടിച്ചു നിൽക്കാൻ കഴിയാത്ത നടന്മാർക്ക് അതൊരു കുറ്റമായി തോന്നിയേക്കാം. ജഗതിയോട് കഥാപാത്രം പറഞ്ഞ്, ഏത് ലെവൽ വരെ പോവാം എന്ന് പറഞ്ഞു കൊടുക്കണ്ട അറിയത്ത സംവിധായകർ ഉണ്ടെങ്കിൽ പ്രശ്‌നമാവും. അത് ജഗതിയുടെ കുറ്റമാണോ എന്നാണ് ഞാൻ ചോദിക്കുന്നത്.
സിദ്ദിഖ് ലാലുമാരുടെ മാത്രമല്ല അവരുടെ ഗുരുവായ ഫാസിലിന്റെയും പ്രിയപ്പെട്ട നടൻ ആയിരുന്നില്ല ജഗതി. അവരുടെ രീതിക്ക് പറ്റിയ ആളായിരുന്നില്ല ജഗതി. അവരുടെ പടങ്ങളിൽ ഒന്നും അഭിനയിക്കാൻ ജഗതിക്കും വലിയ താൽപര്യം ഇല്ലാതിരിക്കണം. നല്ല നടൻ ആയത് കൊണ്ട് തന്നെയാണ് അടൂരും പദ്‌മരാജൻ സാറും കെജി ജോർജ് സാറുമൊക്കെ ജഗതിയെ ഉപയോഗിച്ചത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications