'നല്ല തന്തയ്ക്ക് പിറന്ന ആളാണ് സുരേഷ് കുമാർ, വിനായകന്റെ തിളപ്പ് കാണുമ്പോൾ..'; ആന്റണിക്കെതിരെ ശാന്തിവിള
മലയാള സിനിമയിൽ വീണ്ടും ഒരു സമരക്കാലത്തിന് അരങ്ങൊരുകയാണ്. ഇത്തവണ പ്രൊഡ്യൂസർമാരാണ് ഇതിന് മുൻകൈ എടുക്കുന്നത്. ജൂൺ ഒന്ന് മുതൽ സമരം തുടങ്ങുമെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ സംഘടനക്കുള്ളിൽ തന്നെ ഭിന്നത മറനീക്കി പുറത്തുവന്നിരുന്നു. നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെ വാർത്താ സമ്മേളനമാണ് വിവാദത്തിന് തിരികൊളുത്തിയത്. അഭിനേതാക്കളുടെ പ്രതിഫലത്തെ കുറിച്ച് അദ്ദേഹം പരസ്യമായ വിമർശനം നടത്തിയിരുന്നു.
എന്നാൽ ഇതിനെതിരെ സംഘടനയിലെ തന്നെ മറ്റൊരു അംഗമായ ആന്റണി പെരുമ്പാവൂർ പ്രതികരണവുമായി രംഗത്ത് വന്നു. എംപുരാൻ ബജറ്റ് പരസ്യമായി പറഞ്ഞ സുരേഷ് കുമാറിന്റെ നടപടിയെ ആന്റണി ചോദ്യം ചെയ്യുകയുമുണ്ടായി. ഇതോടെ സംഘടനയിൽ ഭിന്നതയെന്ന കിംവദന്തി പരക്കുകയും ചെയ്‌തു. ഇപ്പോഴിതാ നിർമ്മാതാവ് ജി സുരേഷ് കുമാറിനെ അനുകൂലിച്ചും ആന്റണി പെരുമ്പാവൂരിനെ വിമർശിച്ചും രംഗത്ത് വന്നിരിക്കുകയാണ് ശാന്തിവിള ദിനേശ്.

സുരേഷ് കുമാർ വിടുവായത്തം പറയുന്ന ആളല്ലെന്നും സംഘടനയുടെ തീരുമാനമാണ് അദ്ദേഹം പ്രഖ്യാപിച്ചതെന്നും അതിന്റെ പേരിൽ എല്ലാവരും ചേർന്ന് അദ്ദേഹത്തെ കൊത്തി പറയ്ക്കുന്നതെന്നാണ് ആന്റണി ആരോപിക്കുന്നത്. ജി സുരേഷ് കുമാറിനെ വിമർശിക്കാൻ മാത്രം ആന്റണി പെരുമ്പാവൂർ വളർന്നിട്ടില്ലയെന്നും വന്ന വഴി മറക്കരുതെന്നും ശാന്തിവിള പറയുന്നു.
ശാന്തിവിള ദിനേശിന്റെ വാക്കുകൾ
സിനിമാക്കാർ നന്നാവില്ല എന്നുള്ള കാര്യം ഉറപ്പാണ്. മദ്രാസിലെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആയാലും നടികർ സംഘം ആയാലും ആരെയും ഭയക്കാത്തവരാണ്. രജനീകാന്തിലെ പോലെ പേടിയില്ലാത്തവരാണ് അവിടുത്തെ നിർമ്മാതാക്കൾ. എന്നാൽ അവസരവാദികളുടെ ഒരു കൂട്ടുകെട്ടാണ് മലയാള സിനിമ എന്ന് പറയാം.
അണ്ണാ എല്ലാം ഓക്കേ അല്ലേ എന്നൊക്കെ ചോദിച്ച് പൃഥ്വിരാജ് ഒക്കെ അർമാദിക്കുകയാണ്, ഉണ്ണി മുകുന്ദൻ, അജു വർഗീസ് ഒക്കെ പിന്തുണ പ്രഖ്യാപിക്കുകയാണ്. ആന്റണി പെരുമ്പാവൂർ മുപ്പതോ നാൽപ്പതോ സിനിമയൊക്കെ നിർമ്മിച്ചു. എല്ലാം മോഹൻലാൽ ആണ് അഭിനയിച്ചത്. അതുകൊണ്ട് അദ്ദേഹത്തിന് മറ്റുള്ളവരുടെ കഷ്‌ടത ഒന്നും അറിയേണ്ട കാര്യമില്ല.
ശരിയല്ല ആന്റണി പെരുമ്പാവൂരേ നിങ്ങൾ ഈ കാണിക്കുന്നത്, സുരേഷ് കുമാറിനെ പോലെയൊരാളെ വിമർശിക്കാൻ മാത്രം നിങ്ങൾ വളർന്നിട്ടില്ല. എന്നെങ്കിലും മോഹൻലാൽ ഫീൽഡ് ഔട്ട് ആവുകയും പറഞ്ഞുവിടുകയോ ചെയ്‌താൽ നിങ്ങൾ തീർന്നു. സുരേഷ് കുമാറിനെ ഒക്കെ ഫേസ്‌ബുക്കിലൂടെ ആന്റണി പെരുമ്പാവൂർ സർ വിമർശിക്കുന്നത് കാണുമ്പോൾ, അതിനെ പൃഥ്വിരാജും ഉണ്ണി മുകുന്ദനും ഒക്കെ പിന്തുണയ്ക്കുന്നത് കാണുമ്പോൾ എനിക്ക് പുച്ഛമാണ് തോന്നുന്നത്.
സുരേഷ് കുമാർ അലവലാതിയും പള്ളിക്കൂടത്തിൽ പോവാത്തവനും ഒന്നുമല്ല. ആരെയും താങ്ങി നടന്ന് കാശുകാരൻ ആയ ആളുമല്ല. നല്ല തന്തയ്ക്ക് പിറന്ന ആളാണ് സുരേഷ് കുമാർ. സംഘടനയുടെ പ്രസിഡന്റ് ആന്റോ ജോസഫ് ലീവിലാണ്. പിന്നെ നോക്കിയപ്പോൾ സുരേഷ് കുമാറിന് വേണ്ടി രണ്ട് വാക്ക് പറഞ്ഞത് ഒറ്റ തന്തയ്ക്ക് പിറന്ന സിയാദ് കോക്കർ മാത്രമാണ്.
ആ വിനായകൻ ഒക്കെ വിളിക്കുന്നത് നിങ്ങൾ കേൾക്കണം. സുരേഷേ എടാ നിന്റെ ഭാര്യയോടും മക്കളോടും ഒകെ പറഞ്ഞാൽ മതിയെടാ. ഞാൻ സിനിമ നിർമ്മിക്കും, ഞാൻ സിനിമ സംവിധാനം ചെയ്യും, ഞാൻ തന്നെ അഭിനയിക്കും. ഒരു പത്ത് മുപ്പത് വർഷം മുൻപ് ആയിരിക്കണമായിരുന്നു, വിവരം അറിഞ്ഞേനെ വിനായകൻ ഒക്കെ.
ആന്റണി പെരുമ്പാവൂർ പഴയ കാര്യമൊക്കെ ഓർക്കുന്നത് നല്ലതാണ്. പെരുമ്പാവൂരിൽ നിന്ന് ജീപ്പിൽ വന്ന കാലമൊക്കെ. എല്ലാവരും ചേർന്ന് സുരേഷ് കുമാറിനെ കൊത്തി പറയ്ക്കുന്നു. 30 കോടി വാങ്ങുന്ന മോഹൻലാലിനെ ഒക്കെ തൊട്ട് കളിക്കാമോ എന്നായിരിക്കും ആന്റണി വിചാരിക്കുന്നത്. തിരുവനന്തപുരത്തെ നായർ ബെൽറ്റിൽ നിന്ന് മോഹൻലാൽ കൊച്ചിയിലേക്ക് മാറിയതിന്റെ ചൊരുക്ക് ആണ് സുരേഷ് കുമാറിന് എന്നൊക്കെ ചിലർ പറയുന്നത് കേട്ടു. ഇതിനൊക്കെ എന്ത് മറുപടി പറയാനാണ്.












Click it and Unblock the Notifications