Get Updates
Get notified of breaking news, exclusive insights, and must-see stories!

'എന്റെ വിവാഹം കഴിഞ്ഞെന്നാണ് അവർ പറയുന്നത്'; വൈറൽ ഫോട്ടോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി പണ്ഡിറ്റ്

ചെറിയ ബജറ്റിൽ വലിയ ഹിറ്റായ ചിത്രങ്ങൾ നിർമ്മിച്ച് കൊണ്ട് മലയാളികളിലെ വലിയൊരു വിഭാഗത്തെ കൈയിലെടുത്ത താരമാണ് സന്തോഷ് പണ്ഡിറ്റ്. മുഖ്യധാര സിനിമയുടെ ഭാഗമായി ഒരുപാട് പ്രവർത്തിച്ചിട്ടില്ല എങ്കിലും താരത്തെ അറിയാത്തവർ ചുരുക്കമാണ്. അടുത്തകാലത്തായി കാര്യമായി സിനിമകൾ ചെയ്‌തിട്ടില്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ സജീവമാണ് അദ്ദേഹം. സ്വന്തമായി യൂട്യൂബ് ചാനലും അദ്ദേഹത്തിനുണ്ട്.

ഇപ്പോഴിതാ ഓൺലൈൻ മീഡിയകളിലും ചില യൂട്യൂബ് ചാനലുകളിലും വന്ന തന്റെ വിവാഹ വാർത്തയ്ക്ക് എതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. തന്റെ ചിത്രം സഹിതമാണ് ചിലർ വാർത്തകൾ നൽകിയതെന്നാണ് പണ്ഡിറ്റ് ആരോപിക്കുന്നത്. ചില ഓൺലൈൻ മീഡിയകളെയാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യത്തിൽ വിമർശിക്കുന്നത്.

santhoshpanditmarriagephoto

സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ

പലരും റീച്ചിന് വേണ്ടി മോശം മെത്തേഡുകളാണ് സ്വീകരിക്കുന്നത്. പ്രമുഖരായ മരിക്കാത്ത ആളുകൾ മരിച്ചുവെന്ന് പറയുക, വിവാഹം നടക്കാത്തവരുടേത് കഴിഞ്ഞുവെന്ന് പറയുക പോലെയുള്ള വാർത്തകൾ. ഈ നടി ഗർഭിണിയാണോ, ചിലപ്പോൾ കല്യാണം പോലും കഴിയാത്ത പെൺകുട്ടി ആയിരിക്കും. ആ നടനാണ് ഉത്തരവാദി എന്നൊക്കെ പറഞ്ഞായിരിക്കും കൊടുക്കുക.

പെട്ടെന്ന് തമ്പ് കാണുമ്പോൾ കയറാൻ തോന്നും. അതിലേക്ക് ക്ലിക്ക് ചെയ്യിക്കാൻ വേണ്ടിയാണ് ഇത്. എന്റെ കല്യാണം കഴിഞ്ഞുവെന്ന് ചില യൂട്യൂബ് ചാനലുകളിൽ വാർത്തകളിൽ വന്നിരുന്നു. അതിന്റെ പേരിൽ ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. ഇങ്ങനെയൊരു കാര്യം ഞാൻ അറിഞ്ഞിട്ടില്ല. ഈ ഫോട്ടോയിൽ ഉള്ളത് എന്റെ ഒരു സിനിമയിൽ നിന്നുള്ള രംഗത്തിൽ നിന്ന് എടുത്തതാണ്.

ഒരു നായികയും ഞാനും കൂടി നിൽക്കുന്ന ഫോട്ടോയാണ് അത്. ഇതിപ്പോ സന്തോഷ് പണ്ഡിറ്റിന്റെ കല്യാണം കഴിഞ്ഞുവെന്നൊക്കെ പറഞ്ഞ് അവർ വാർത്ത കൊടുത്തതാണ്. മോശമായിട്ട് ഒന്നും അതിൽ പറഞ്ഞിട്ടില്ല. സന്തോഷ് പണ്ഡിറ്റിന്റെ കല്യാണം കഴിഞ്ഞു, എല്ലാ ആശംസകളും എന്ന നിലയിലാണ് അവർ കൊടുത്തത്. എങ്കിലും ഇല്ലാത്ത ഒരു കല്യാണമാണ് നടന്നുവെന്ന് അവർ പറയുന്നത്.

വാർത്ത കണ്ട പലരും എന്നെ വിളിച്ച് അന്വേഷിച്ചു. എന്താണ് സംഭവം എന്നറിയാനാണ് വിളിച്ചത്. ചിലർ പിണങ്ങുകയും ചെയ്‌തു. ഇത്രയും അടുപ്പമുണ്ടായിട്ടും കല്യാണത്തിന് വിളിക്കാത്തതിന് ഒരുപാട് പേർ പരിഭവം അറിയിച്ചു. ഇതിങ്ങനെ ഓരോരുത്തർക്കും മറുപടി കൊടുക്കാൻ പറ്റാത്തത് കൊണ്ടാണ് ഈ വീഡിയോ ഇവിടെ പങ്കുവയ്ക്കുന്നത്. ഇവർ ദുരുപയോഗം ചെയ്‌തതാണ്‌ ഫോട്ടോ എന്ന് എല്ലാവരോടും പറയേണ്ട ഗതികേട് വന്നിരിക്കുകയാണ്.

ഇതിലെ മറ്റൊരു പ്രശ്‌നം ആ പെൺകുട്ടി ഒരുപാട് വർഷം മുൻപ് എന്റെ സിനിമയിൽ അഭിനയിച്ചതാണ്. അവരുടെ കല്യാണവും ഒക്കെ കഴിഞ്ഞ് ഭർത്താവിനോടൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. അത് കൊണ്ട് തന്നെ ഇത്തരം വാർത്തകൾ അവർക്കും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുകയാണ്. ആ കുട്ടിയുടെ വിഷമം ഒന്ന് ആലോചിച്ചു നോക്കുക. അനാവശ്യമായി ഇതുപോലെയുള്ള കാര്യങ്ങൾ പ്രചരിപ്പിക്കരുത് എന്നാണ് എനിക്ക് എല്ലാവരോടും പറയാനുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+