യൂട്യൂബിൽ ലക്ഷങ്ങൾ വരുമാനം നേടണോ? ആ രഹസ്യം വെളിപ്പെടുത്തി സന്തോഷ് പണ്ഡിറ്റ്, 'ആരാന്റത് അടിച്ചുമാറ്റരുത്'
ഒരുകാലത്ത് മലയാളികൾ ഒന്നടങ്കം കളിയാക്കുകയും പരിഹാസ കഥാപാത്രമായി ചിത്രീകരിക്കുകയും ഒക്കെ ചെയ്‌തിരുന്ന ആളായിരുന്നു സന്തോഷ് പണ്ഡിറ്റ്. ചുരുങ്ങിയ ബജറ്റിൽ, കേവലം ലക്ഷങ്ങൾ മാത്രം ചിലവാക്കി സിനിമകൾ നിർമ്മിച്ച് സന്തോഷ് അവ തിയേറ്ററുകളിൽ എത്തിക്കുകയും യൂട്യൂബിൽ റിലീസ് ചെയ്യുകയും ഒക്കെ ചെയ്‌ത് കാര്യമായ വരുമാനം നേടിയിരുന്നു. പിന്നീട് കോമാളി പരിവേഷം എടുത്ത് കളഞ്ഞ അദ്ദേഹം തന്റെ നിലപാടുകൾ കൊണ്ട് ആരാധകരെ സൃഷ്‌ടിച്ചു.
നിലവിൽ പൊതു വിഷയങ്ങളിലും സമകാലിക കാര്യങ്ങളിലും ഒക്കെ തന്റെ നിലപാട് സന്തോഷ് പണ്ഡിറ്റ് തുറന്നു പറയാറുണ്ട്. ഇതിനായി തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകൾ തന്നെയാണ് പണ്ഡിറ്റ് ഉപയോഗിക്കുന്നത്. ഫേസ്‌ബുക്കിലും യൂട്യുബിലും ഒക്കെ ധാരാളം പേരാണ് സന്തോഷ് പണ്ഡിറ്റിനെ പിന്തുടരുന്നത്. ഇപ്പോഴിതാ യൂട്യൂബിൽ മികച്ച വരുമാനം നേടാനുള്ള ടിപ്പുകൾ ആളുകൾക്ക് മുന്നിൽ പങ്കുവയ്ക്കുകയാണ് അദ്ദേഹം.

സന്തോഷ് പണ്ഡിറ്റ് ഓൺലൈൻ എന്ന തന്റെ ചാനലിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവയ്ക്കുന്നത്. ഏകദേശം എഴുപത്തിഅയ്യായിരം സബ്സ്ക്രൈബേഴ്‌സ് സ്വന്തമായുള്ള ചാനലിന് ഉടമയാണ് അദ്ദേഹം. എങ്ങനെ യൂട്യൂബിൽ നിന്ന് വരുമാനം നേടാമെന്നും അതിനായി എന്താണ് തുടക്കം മുതൽ ചെയ്യേണ്ടതെന്നും ലളിതമായി സന്തോഷ് പണ്ഡിറ്റ് തന്റെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകൾ
യൂട്യൂബിൽ നിന്ന് എങ്ങനെ സ്ഥിര വരുമാനം ഉണ്ടാക്കാം എന്നതാണ് ചോദ്യം. യൂട്യൂബിൽ നിങ്ങൾ വീഡിയോ അപ്പ് ചെയ്‌തത് കൊണ്ട് മാത്രം നിങ്ങൾക്ക് പണം കിട്ടില്ല. കാണുന്ന ആളുകൾക്ക് അനുസരിച്ചിട്ടാണ് ഇത് കിട്ടുന്നത്. അതിന് കുറച്ച് കാര്യങ്ങൾ നാം ചെയ്യേണ്ടതുണ്ട്. ഒരു ഇമെയിൽ ഐഡി ഉണ്ടായാൽ മാത്രം മതി ചാനൽ തുടങ്ങാൻ. ഒരു പ്രസ്‌തുത അളവിൽ വാച്ചിംഗ് ഹവേഴ്‌സ് ഉണ്ടെങ്കിൽ മാത്രമേ നിങ്ങളുടെ ചാനൽ മോണിറ്റയ്‌സ് ആവുകയുള്ളൂ.
ഒരു 5000 സബ്സ്ക്രൈബേഴ്‌സും ഒരു 3000 മണിക്കൂർ മൊത്തം വീഡിയോകൾക്ക് വാച്ച് ഹവേഴ്‌സും ഉണ്ടെങ്കിൽ മോണിറ്റയ്‌സ് ആവും. പിന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇതുമായി ലിങ്ക് ചെയ്യണം. ഡോളർ രൂപത്തിലാണ് അവർ പണം തരിക. നൂറ് ഡോളർ എങ്കിലും തികഞ്ഞാൽ മാത്രമേ നിങ്ങൾക്ക് അത് പിൻവലിക്കാൻ കഴിയൂ. അല്ലെങ്കിൽ അത് ആവുന്നത് വരെ പിൻവലിക്കാൻ നിങ്ങൾ കാത്തിരിക്കേണ്ടി വരും.
യൂട്യൂബിൽ വീഡിയോ ഇടുമ്പോൾ പ്ര കാര്യം നിർബന്ധമായും ശ്രദ്ധിക്കണം, ബാക്കിയുള്ളവർ കഷ്‌ടപ്പെട്ട് ചെയ്‌ത മ്യൂസിക്കോ ഡയലോഗോ ഒക്കെ എടുത്ത് വെക്കരുത്, അത് കോപ്പിറൈറ്റ് ഉണ്ടാക്കും. അങ്ങനെ ചെയ്‌താൽ നിങ്ങൾക്ക് പൈസ കിട്ടില്ല. എന്നോട് ഒരു കുട്ടി ഇതുപോലെ വീഡിയോക്ക് പൈസ കിട്ടാത്തതിനെ കുറിച്ച് ചോദിച്ചിരുന്നു. ആരാന്റത് അടിച്ചുമാറ്റുമ്പോൾ അങ്ങനെ ഒക്കെ പ്രശ്‌നം.
സോഷ്യൽ മീഡിയ വന്നതിന് ശേഷം 24 മണിക്കൂർ കൊണ്ട് സ്‌റ്റാറായ മനുഷ്യന്മാർ ഒരുപാടുണ്ട്. നിങ്ങൾക്ക് നോക്കിയാൽ തന്നെ അറിയാം. എന്നാൽ ആദ്യം കിട്ടിയ റീച്ച് അവർക്ക് പിന്നീട് കിട്ടണമെന്നില്ല. അത്തരത്തിൽ ആർക്കും തന്നെ അത് തുടരാൻ കഴിഞ്ഞിട്ടില്ല. നേരത്തെ ആളുകളുടെ മനസിലുള്ള ഒരു പാട്ടോ മറ്റോ എടുത്ത് ചെയ്യുമ്പോൾ ഉണ്ടാവുന്ന പ്രശ്‌നങ്ങളാണ് ഇതൊക്കെ.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications