സൂററൈ പോട്രിന്റെ ഹിന്ദിയില്‍ അതിഥി വേഷത്തില്‍ സൂര്യ, 4 കോടി പ്രതിഫലം; അക്ഷയ് കുമാര്‍ വാങ്ങിയത് ഇത്ര
അക്ഷയ് കുമാര്‍ കരിയറിലെ ഏറ്റവും വലിയ തിരിച്ചടികളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെ വന്‍ താരത്തിന്റെ ചിത്രങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു. അവസാനം ഇറങ്ങിയ ബഡേ മിയന്‍ ഛോട്ടെ മിയാന്‍ സര്‍വകാല ഡിസാസ്റ്റര്‍ ആവുകയും ചെയ്തു. 350 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം 100 കോടി പോലും തിരിച്ചുപിടിച്ചിരുന്നില്ല. നിര്‍മാതാവായ വാഷു ബഗ്നാനിയെ ഇത് കടക്കെണിയിലാക്കുകയും ചെയ്തു.
ബോക്‌സോഫീസ് വിജയം നേടി തിരിച്ചുവരാനുള്ള ശ്രമത്തിലാണ് അക്ഷയ് കുമാര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സര്‍ഫിറ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സൂര്യ നായകനായ സൂററൈ പോട്രിന്റെ റീമേക്കാണ് സര്‍ഫിറ എന്ന ഈ ചിത്രം.

സൂര്യക്ക് ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ചിത്രം എന്ന നിലയില്‍ പ്രശസ്തമാണ് സൂററൈ പോട്ര്. മലയാളത്തില്‍ നിന്ന് അപര്‍ണ ബാലമുരളിക്കും ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ഹിന്ദിയില്‍ അക്ഷയ് കുമാറാണ് സൂര്യന്‍ ചെയ്ത മാരന്‍ എന്ന കഥാപാത്രം ചെയ്യുന്നത്. അപര്‍ണയുടെ റോളില്‍ രാധിക മദനുമാണ് അഭിനയിക്കുന്നത്.
ചിത്രത്തിന് മികച്ച അഭിപ്രായമാണ് ഇതുവരെ ലഭിക്കുന്നത്. അക്ഷയ് കുമാറിന്റെ തിരിച്ചുവരവ് എന്നാണ് ആരാധകര്‍ സര്‍ഫിറയെ വിശേഷിപ്പിക്കുന്നത്. റിവ്യൂകളെല്ലാം പോസിറ്റീവായിരുന്നു. അതുകൊണ്ട് ചിത്രം ഈ വീക്കെന്‍ഡില്‍ നേട്ടമുണ്ടാക്കുമെന്നാണ്. ചിത്രത്തിന്റെ ബോക്‌സോഫീസ് അക്ഷയ് കുമാറിന് നിര്‍ണായകമാണ്. കഴിഞ്ഞ ചിത്രങ്ങളുടെ പരാജയം അക്ഷയ് കുമാറിന്റെ താരമൂല്യത്തെയും ബാധിച്ചിട്ടുണ്ട്.
കൊവിഡിന് ശേഷം രണ്ട് ചിത്രങ്ങളാണ് അക്ഷയ് കുമാറിന്റേതായി വിജയിച്ചത്. അതിന് മുമ്പ് താരമൂല്യത്തില്‍ ഷാരൂഖ് ഖാനും മുന്നിലെത്തിയിരുന്നു അക്ഷയ് കുമാര്‍. അവിടെ നിന്നാണ് തുടര്‍ പരാജയങ്ങളിലേക്ക് അക്ഷയ് കുമാര്‍ വീണത്. ചിത്രങ്ങള്‍ കൂടുതലായി പരാജയപ്പെടാന്‍ തുടങ്ങിയതോടെ താരം പ്രതിഫലം കുറച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സര്‍ഫിരയ്ക്ക് വേണ്ടി 27 കോടിയാണ് താരം പ്രതിഫലം വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. താരം സര്‍ഫിരയ്ക്ക് വേണ്ടി 70 കോടി രൂപയാണ് പ്രതിഫലമായി വാങ്ങിയത്. തമിഴിലെ മാരന്‍ എന്ന കഥാപാത്രം ഹിന്ദിയിലെത്തുമ്പോള്‍ വീര്‍ എന്ന പേരിലാണ് അറിയപ്പെടുക.
അതേസമയം ബഡേ മിയാന്‍ ഛോട്ടെ മിയാനിലെ പ്രതിഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ അക്ഷയ് കുമാര്‍ പ്രതിഫലം കുറച്ചിരിക്കുകയാണ്. അക്ഷയ് കുമാര്‍ 175 കോടിയാണ് ബഡേ മിയാന്‍ ഛോട്ടെ മിയാനായി വാങ്ങിയത്. അതുവെച്ച് നോക്കുമ്പോള്‍ 70 കോടി പ്രതിഫലം വളരെ കുറവാണ്. ഇരട്ടിയില്‍ അധികം തുകയാണ് താരം കുറച്ചത്. സര്‍ഫിരയിലെ നായികയായ രാധിക മദന് അക്ഷയ് കുമാറിനേക്കാള്‍ വളരെ കുറവാണ് പ്രതിഫലം.
ഒരു കോടി രൂപയാണ് നടി ചിത്രത്തിനായി ഈടാക്കുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തിയ പരേഷ് റാവല്‍ രണ്ടര കോടിയാണ് പ്രതിഫലമായി വാങ്ങിയത്. അക്ഷയ് കുമാറിന്റെ അമ്മ വേഷം ചെയ്ത സീമ ബിശ്വാസിന് 25 ലക്ഷം രൂപയാണ് പ്രതിഫലം. ശരത്കുമാറിന് ഒരു കോടിയും, ചിത്രത്തിലെ ക്യാമിയോ വേഷത്തിന് നാല് കോടിയുമാണ് വാങ്ങിയത്.












Click it and Unblock the Notifications