ബോളിവുഡിലെ ബെസ്റ്റ് ഫ്രണ്ട്‌സായ സൂപ്പര്‍ താര ജോഡി; ആസ്തിയില്‍ ഷാരൂഖും ജൂഹിയും ഒന്നാം സ്ഥാനത്ത്
മുംബൈ: ബോളിവുഡില്‍ ചില സെലിബ്രിറ്റികള്‍ തമ്മില്‍ വലിയ സൃഹദമുണ്ട്. അത് ബിസിനസ് പാര്‍ട്ണര്‍ഷിപ്പിലേക്ക് വരെ നീളാറുണ്ട്. ജാന്‍വി കപൂര്‍, സാറ അലി ഖാന്‍, അനന്യ പാണ്ഡെ, കരീന കപൂര്‍, അമൃത അറോ എന്നിവരെല്ലാം വലിയ സൗഹൃദം സൂക്ഷിക്കുന്ന സെലിബ്രിറ്റികളാണ്. എന്നാല്‍ ബോളിവുഡിലെ ഏറ്റവും സമ്പന്നനായ നടിയും നടനും തമ്മില്‍ വലിയ സൗഹൃദം മാത്രമല്ല, ബിസിനസ് പാര്‍ട്ണര്‍ഷിപ്പുമുണ്ടെന്ന് പലര്‍ക്കും അറിയുന്നുണ്ടാവില്ല.
പറഞ്ഞുവരുന്നത് ഷാരൂഖ് ഖാനെയും ജൂഹി ചൗളയെയും കുറിച്ചാണ്. ഇന്ത്യയിലെ ഏറ്റവും സമ്പന്ന നടീ-നടന്‍മാരാണ് ഇരുവരും. അടുത്തിടെ പുറത്തുവിട്ട ഹുരുണ്‍ ഇന്ത്യ സമ്പന്നരുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത് ഇവരുണ്ടായിരുന്നു.

ഏറ്റവും രസകരമായ കാര്യം ഷാരൂഖും ജൂഹിയും തമ്മില്‍ നിരവധി തവണ സ്‌ക്രീന്‍ പങ്കിട്ടിട്ടുണ്ട് എന്നതാണ്. ഇരുവരും ഐക്കോണിക് സ്‌ക്രീന്‍ പെയറായിട്ടാണ് അറിയപ്പെടുന്നത്. യെസ് ബോസാണ് ഇരുവരും ഒരുമിച്ചെത്തിയതില്‍ ഏറ്റവും ജനപ്രിയ ചിത്രങ്ങളിലൊന്ന്. നിരവധി ചിത്രങ്ങള്‍ ഷാരൂഖും ജൂഹിയും പെയറുകളായി എത്തിയപ്പോള്‍ ബ്ലോക്ബസ്റ്ററായിട്ടുണ്ട്.
ഷാരൂഖും ജൂഹി ചൗളയും എട്ട് ചിത്രങ്ങളില്‍ ജോഡികളായി എത്തിയിട്ടുണ്ട്. ഇതില്‍ ആറെണ്ണം വലിയ വിജയങ്ങളായ ചിത്രങ്ങളാണ്. യെസ് ബോസ്, ഡര്‍, രാജു ബന്‍ ഗയ ജെന്റില്‍മാന്‍, രാം ജാനെ, വണ്‍ 2 കാ 4, ഭൂത്‌നാഥ് എന്നിവയാണ് വിജയിച്ച ചിത്രങ്ങള്‍. ഈ ജോഡിയെ ജനപ്രിയമാക്കിയ ചിത്രങ്ങളുമാണ് ഇവ.

അതേസമയം ബോളിവുഡിലെ ഏറ്റവും ബെസ്റ്റ് ഫ്രണ്ട്‌സായിട്ടാണ് ജൂഹിയും ഷാരൂഖ് ഖാനും അറിയപ്പെടുന്നത്. ഇരുവരും ബിസിനസ് പാര്‍ട്ണര്‍മാരുമാണ്. ഇരുവരും തമ്മിലുള്ള ബിസിനസ് കൂട്ടുകെട്ട് പല മേഖലകളിലുമുണ്ട്. ഷാരൂഖും ജൂഹിയും ചേര്‍ന്ന് നേരത്തെ ഒരു നിര്‍മാണ കമ്പനി ആരംഭിച്ചിരുന്നു. ഡ്രീംസ് ഫിലിംസ് അണ്‍ലിമിറ്റഡ് എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. ഇത് കുറച്ച് കാലം മുന്നോട്ട് പോയെങ്കിലും, ഷാരൂഖ് പിന്നീട് സ്വന്തമായി നിര്‍മാണ കമ്പനി ആരംഭിച്ചിരുന്നു,റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റ് എന്ന ഈ നിര്‍മാണ കമ്പനി ഇന്ത്യയിലെ തന്നെ വമ്പന്‍ ബ്രാന്‍ഡായി മാറുകയായിരുന്നു. നിലവില്‍ ഷാരൂഖിന്റെ പല ചിത്രങ്ങളും ഇവരാണ് നിര്‍മിക്കുന്നത്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമകളാണ് ഷാരൂഖും ജൂഹിയും. ഷാരൂഖിനും ജൂഹിക്കും കെകെആറിലൂടെ വലിയ വരുമാനം തന്നെ ലഭിക്കുന്നുണ്ട്. ബോളിവുഡിലെ ഏറ്റവും സമ്പത്തുള്ള നടനും നടിയും ഷാരൂഖ് ഖാനും ജൂഹി ചൗളയുമാണ്. ഏറ്റവും സമ്പന്നരായ ആത്മാര്‍ത്ഥ സുഹൃത്തുക്കളുമാണ് ഇവര്‍.
ഹൂരുണ്‍ സമ്പന്നരുടെ പട്ടികയില്‍ ഈ വര്‍ഷം പുരുഷ താരങ്ങളില്‍ ഒന്നാമതെത്തിയത് ഷാരൂഖ് ഖാനാണ്. 7300 കോടി രൂപയാണ് താരത്തിന്റെ ആസ്തി. ലോകത്തെ തന്നെ സമ്പന്ന നടന്മാരില്‍ ഒരളാണ് അദ്ദേഹം. അതേസമയം ജൂഹി ചൗളയ്ക്ക് 4600 കോടിയുടെ ആസ്തിയാണ് ഉള്ളത്. ഇരുവരുടെ ആസ്തിയും ചേര്‍ത്താല്‍ 11900 കോടി രൂപ വരും. ഇത് ലോകത്തെ തന്നെ ആസ്തിയില്‍ ഒന്നാമത് നില്‍ക്കുന്ന സെലിബ്രിറ്റികളാക്കി ഇവരെ മാറ്റും.












Click it and Unblock the Notifications