ഷാരൂഖ് ഖാന്, ദീപിക, ആലിയ, ആനന്ദിന്റെ പ്രീവെഡ്ഡിംഗിന് സമ്മാനങ്ങള്‍ ചൊരിഞ്ഞ് ബോളിവുഡ്, കോടികളുടെ വില!!
മുകേഷ് അംബാനിയും കുടുംബവും മകന് ആനന്ദിന്റെയും രാധിക മെര്‍ച്ചന്റിന്റെയും പ്രീ വെഡ്ഡിംഗ് വലിയ ആഘോഷമായിരുന്നു. മാര്‍ച്ച് മൂന്നിനായിരുന്നു ലോകത്തെ പ്രമുഖര്‍ മുഴുവന്‍ പങ്കെടുത്ത പരിപാടികള്‍ സമാപിച്ചത്. ബോളിവുഡില്‍ നിന്ന് വന്‍ താര നിര തന്നെ ഈ ആഘോഷപരിപാടികളില്‍ പങ്കെടുത്തിരുന്നു.
ഷാരൂഖ് ഖാന്, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, പോലുള്ളവര്‍ കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. ഇവരുടെ ലൈവ് പെര്‍ഫോമന്‍സുകളും പ്രധാന പരിപാടിയായിട്ടുണ്ടായിരുന്നു. ഹിന്ദി സിനിമയിലെ ഖാന് ത്രയങ്ങളായ ഷാരൂഖ്, സല്മാന് ഖാന്, ആമിര്‍ ഖാന് എന്നിവര്‍ ഒരുമിച്ച് സ്റ്റേജിലെത്തിയതും അപൂര്‍വ കാഴ്ച്ചകളിലൊന്നായിരുന്നു.

ചടങ്ങില്‍ എത്തിയ വന്‍ അതിഥികളൊന്നും കൈയ്യും വീശിയിട്ടല്ല വന്നത്. വമ്പന്‍ സമ്മാനങ്ങള്‍ ഇവര്‍ അംബാനി കുടുംബത്തിനായി നല്‍കിയിരുന്നു. അത്രയ്ക്ക് വലിയ അതിഥികളുടെ ലിസ്റ്റായിരുന്നു ഇവരുടെ കൈവശം ഉണ്ടായിരുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ മൊത്തം ടീം, മഹേന്ദ്ര സിംഗ് ധോണി, സച്ചിന് ടെണ്ടുല്‍ക്കര്‍ എിന്നിവരെല്ലാം കായിക മേഖലയില്‍ നിന്നും എത്തിയിരുന്നു.
ബോളിവുഡില്‍ തന്നെ പുതിയൊരു റെക്കോര്‍ഡാണ് സമ്മാനങ്ങളുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ബോളിവുഡില്‍ നിന്നും കായിക ലോകത്ത് നിന്നുമെല്ലാം വലിയ സമ്മാനങ്ങളാണ് ആനന്ദ് അംബാനിക്ക് ലഭിച്ചിരിക്കുന്നത്. പല സമ്മാനങ്ങളും കോടികളുടെ വിലയുള്ളതാണ്.
രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വജ്രം പതിപ്പിച്ച ഒരു ഹാന്‍ഡ് ബാഗാണ് രാധിക മെര്‍ച്ചന്റിന് സമ്മാനിച്ചത്. ആനന്ദ് അംബാനിക്ക് എയര്‍ ജോര്‍ദാന്റെ ഷൂസും സമ്മാനമായി നല്കി. ഇതിന്റെ വില പക്ഷേ എത്രയാണെന്ന വ്യക്തമല്ല. രാധികയ്ക്ക് സമ്മാനിച്ച ഡയമണ്ട് ക്ലച്ച് ഗുച്ചിയുടേതയാണ്. ഇതൊരു ആഡംബര ബ്രാന്‍ഡാണ്.
സല്മാന് ഖാന് വളരെ വിലയേറിയ വാച്ചാണ് നല്‍കിയത്. ഇതൊരു കസ്റ്റമൈസ്ഡ് വാച്ചാണ്. ആനന്ദ് അംബാനിക്ക് പ്രത്യേകമായി പറഞ്ഞ് ഉണ്ടാക്കിയതാണ്. രാധികയ്ക്ക് വജ്ര കമ്മലുകളും സല്മാന് സമ്മാനമായി നല്കി. ഷാരൂഖ് ഖാന് മെഴ്സിഡസ് ബെന്‍സ് 300 എസ്എല്‍ആര്‍ ആണ് സമ്മാനമായി നല്‍കിയത്. ഇതിന് 5 കോടി രൂപയാണ് വില.
സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനി സ്വര്‍ണത്തിലും വജ്രത്തിലും തീര്‍ത്ത ഗണേഷ്, ലക്ഷ്മി വിഗ്രഹങ്ങളാണ് ദമ്പതിമാര്‍ക്ക് സമ്മാനിച്ചത്. ഇഷാ അംബാനിയുടെ ബാല്യകാല സുഹൃത്ത് കൂടിയാണ് ഇഷ അംബാനി. വിക്കി കൗശലും കത്രീന കൈഫും വജ്രത്തില്‍ തീര്‍ത്ത ബ്രേസ്ലെറ്റും, നെക്ലെസുമാണ് രാധികയ്ക്കായി സമ്മാനിച്ചത്.
ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും ആനന്ദിനും രാധികയ്ക്കുമായി സമ്മാനിച്ചത് കസ്റ്റമൈസ്ഡ് റോളക്സ് വാച്ചുകളാണ്. ഇതിനെല്ലാം ഒരു കോടി രൂപ വില വരും. ബോളിവുഡ് സിനിമാ ലോകം അടുത്തിടെ ഒരു പ്രീ വെഡ്ഡിംഗ് ചടങ്ങുകള്‍ക്ക് ഇത്ര വലിയ സമ്മാനം നല്‍കുന്നത് ആദ്യമായിട്ടാണ്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications