ഷാരൂഖ് ഖാന്റെ രാഷ്ട്രീയം ശരിയല്ല, ബോളിവുഡിനെ നശിപ്പിച്ചെന്ന് കശ്മീര്‍ ഫയല്‍സ് സംവിധായകന്‍
മുംബൈ: ഷാരൂഖ് ഖാനെതിരെ കടുത്ത ആരോപണങ്ങളുമായി കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. ബോളിവുഡിന്റെ തകര്‍ത്തതിന്റെ ഉത്തരവാദിത്തം ഷാരൂഖ് ഖാനുള്ളതാണ്. ഷാരൂഖിനെ തനിക്ക് ഇഷ്ടമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ ഒട്ടും ഇഷ്ടമല്ല. ബോളിവുഡിന്റെ വെറും പബ്ലിസിറ്റി, ഹൈപ്പ്, ഗ്ലാമര്‍, സ്റ്റാര്‍ഡം എന്നിവ മാത്രമാക്കി മാറ്റിയത് ഷാരൂഖാണെന്നും അഗ്നിഹോത്രി ആരോപിച്ചു.
താന്‍ വളരെ വലിയൊരു ഷാരൂഖ് ഫാനാണ്. അദ്ദേഹത്തിന്റെ അത്ര ആകര്‍ഷണനീയനായ താരം ബോളിവുഡില്‍ വേറെയില്ല. അദ്ദേഹത്തിന്റെ രാഷ്ട്രീയമാണ് ബോളിവുഡിനെ പോലെ വലിയൊരു ഇന്‍ഡസ്ട്രിയെ തകര്‍ത്തത്. ബോളിവുഡിലുണ്ടായിരുന്ന എല്ലാ നല്ല കാര്യങ്ങളെയും അത് തകര്‍ത്തുവെന്നും അഗ്നിഹോത്രി പറഞ്ഞു.ബോളിവുഡ് വെറും പിആറും, ഗ്ലാമറും, സ്റ്റാര്‍ഡവുമായി അധപതിച്ചിരിക്കുകയാണ്. സ്റ്റാര്‍ഡമല്ലാത്ത ഒന്നും ബോളിവുഡില്‍ അംഗീകരിക്കപ്പെടുന്നില്ല. അതാണ് തന്റെ ഏറ്റവും വലിയ പ്രശ്‌നമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.

പ്രേക്ഷകര്‍ വെറും വിഡ്ഢികളാണെന്നാണ് ഷാരൂഖ് ഖാന്‍ കരുതുന്നത്. അദ്ദേഹത്തിന്റേത് ജനങ്ങളുടെ സിനിമകള്‍ അല്ല. വളരെ നിലവാരം കുറഞ്ഞവയാണ് അവര്‍ ഒരുക്കുന്ന ചിത്രം. പ്രേക്ഷകനെ വിലകുറച്ച് കണ്ടുള്ളതാണ് ഈ ചിത്രങ്ങള്‍. എനിക്കതിനോട് സഹിഷ്ണുത കാണിക്കാന്‍ സാധിക്കില്ല. അവര്‍ ബോക്‌സോഫീസിന് വേണ്ടി സിനിമയെടുക്കുന്നു. അത് വിജയിച്ചാല്‍ ഷാരൂഖ് ഖാന്റെ ചിത്രം വിജയിച്ചെന്നാണ് വരിക.
എന്റെ ചിത്രമാണ് വിജയിക്കുന്നതെങ്കില്‍, ജനങ്ങളുടെ ചിത്രമാണ് വിജയിക്കുന്നതെന്ന് പറയാമെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു. ഞാനും ഷാരൂഖും രണ്ട് വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്നവരാണ്. പക്ഷേ എനിക്ക് അദ്ദേഹത്തെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ശക്തി, ദീവാര്‍, പോലുള്ള ഇഷ്ടമാണ്. അതേസമയം ഷാരൂഖ് ഖാന്‍ എന്റെ സിനിമയില്‍ അഭിനയിക്കുകയാണെങ്കില്‍ എന്റോയ രീതിയില്‍ സിനിമ ചെയ്യേണ്ടി വരും. അതില്‍ എനിക്ക് പ്രശ്‌നമില്ല.
എന്റെ സിനിമയില്‍ അഭിനയിക്കുമ്പോള്‍ എഴുത്തുകാരനും, സംവിധായകനുമായിരിക്കും പ്രാധാന്യം. അവരായിരിക്കും മുന്‍നിരയിലുണ്ടാവുക. ഷാരൂഖ് ഖാന്റെ സ്ഥാനം അഭിനയത്തില്‍ മാത്രമായിരിക്കും. അതൊരിക്കലും അദ്ദേഹം അംഗീകരിക്കില്ല. അതുകൊണ്ട് ഷാരൂഖ് എനിക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള സാധ്യതയില്ലെന്നും അഗ്നിഹോത്രി വ്യക്തമാക്കി.എന്റെ സിനിമയില്‍ നിന്ന് എന്നെ ഒരുവശത്തേക്ക് ഒതുക്കി നിര്‍ത്തി, ആ സിനിമ തന്റേതാക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍, അവരൊരിക്കലും തനിക്കൊപ്പം പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കരണ്‍ ജോഹറിനെയും അഗ്നിഹോത്രി വിമര്‍ശിച്ചു. ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥപറച്ചില്‍ ഇല്ലാതാക്കിയത് കരണ്‍ ജോഹറും ഷാരൂഖ് ഖാനും തമ്മിലാണ്. അവരുടെ ബ്രാന്‍ഡ് സിനിമകള്‍ ഇന്ത്യന്‍ സംസ്‌കാരത്തെ നമ്മുടെ സിനിമയില്‍ നിന്ന് ഇല്ലാതാക്കി. ഇന്ത്യയുടെ സാംസ്‌കാരിക തനിമ തന്നെയാണ് അവര്‍ നശിപ്പിച്ചത്. സത്യസന്ധമായ കഥകള്‍ പറയുന്നതിലാണ് സംവിധായകര്‍ ശ്രദ്ധിക്കേണ്ടതെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.












Click it and Unblock the Notifications