Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷാരൂഖ് അടയ്ക്കുന്നത് 92 കോടി, കോലിയെ വീഴ്ത്തി വിജയ്; മോഹന്‍ലാല്‍ നികുതിയായി അടയ്ക്കുന്നത് ഇത്ര

മുംബൈ: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി കൊടുക്കുന്ന താരങ്ങളുടെ പട്ടിക പുറത്ത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുന്നില്‍ നിന്നിരുന്ന അക്ഷയ് കുമാറിനെ ഒരു സൂപ്പര്‍ താരം പിന്നിലാക്കിയിരിക്കുകയാണ്. അമിതാഭ് ബച്ചന്‍, വിരാട് കോലി എന്നിവരെ എല്ലാം മറികടന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന താരമായി ഈ നടന്‍ മാറിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം മെഗാ ഹിറ്റുകളുമായി ബോക്‌സോഫീസിലേക്ക് തിരിച്ചുവന്നിരുന്നു ഷാരൂഖ് ഖാന്‍. രണ്ട് ആയിരം കോടി ചിത്രങ്ങളാണ് ഒരു വര്‍ഷം മാസങ്ങളുടെ ഇടവേളയില്‍ ഷാരൂഖില്‍ നിന്ന് പിറന്നത്. ഷാരൂഖ് ഖാനാണ് ഏറ്റവും കൂടുതല്‍ നികുതി അടച്ച സൂപ്പര്‍ താരം.

mohanlal-total-tax

2018ല്‍ സീറോയുടെ വന്‍ പരാജയത്തിന് ശേഷം ഷാരൂഖ് സിനിമാ മേഖലയില്‍ നിന്ന് വന്‍ നീണ്ട അവധിയെടുത്തിരുന്നു. അഞ്ച് വര്‍ഷത്തോളം ഷാരൂഖിന് ഒരു സിനിമ പോലും ഇല്ലായിരുന്നു. ഇടയ്ക്ക് ചില പരസ്യങ്ങളില്‍ മാത്രമാണ് താരം പ്രത്യക്ഷപ്പെട്ടത്. 2023ല്‍ പക്ഷേ ഷാരൂഖ് തന്റെ കരുത്ത് എന്താണെന്ന് ബോക്‌സോഫീസിന് കാണിച്ച് കൊടുത്തു.

ജനുവരി മാസത്തില്‍ ഇറങ്ങിയ പഠാന്‍ അതുവരെയുള്ള എല്ലാ ബോക്‌സോഫീസ് ഹിറ്റുകളുടെയും റെക്കോര്‍ഡ് തകര്‍ത്തു. ബാഹുബലി ഡബ് ചിത്രങ്ങളില്‍ വരുന്നതായിരുന്നു. ആയിരം കോടിയിലേറെ ചിത്രം കളക്ട് ചെയ്ത്. മാസങ്ങള്‍ക്ക് ശേഷം ജവാന്‍ കൂടി വന്നതോടെ ഷാരൂഖ് താരപട്ടം തിരിച്ചുപിടിച്ചു. നിലവില്‍ ഹിന്ദിയിലെ ഉയര്‍ന്ന ഗ്രോസറാണ് ചിത്രം.

ഷാരൂഖിന് കഴിഞ്ഞ വര്‍ഷം ഡങ്കി എന്ന മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രം കൂടിയുണ്ടായിരുന്നു. ഇതെല്ലാം താരത്തിന്റെ വരുമാനത്തിലും പ്രതിഫലിച്ചിട്ടുണ്ട്. ഷാരൂഖ് ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ നികുതി അടക്കുന്ന താരമാണെന്ന് ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 92 കോടിയാണ് താരം നികുതിയായി അടയ്ക്കുന്നത്.

അതേസമയം ഇളയദളപതി വിജയ് തമിഴ് സിനിമയില്‍ നികുതി അടയ്ക്കുന്നവരില്‍ ഒന്നാമനാണ്. വിജയ് നികുതിയായി അടയ്ക്കുന്നത് 80 കോടി രൂപയാണ്. വിജയ് ഒരു ഇന്‍ഡസ്ട്രിയില്‍ മാത്രമുള്ള താരമാണ്. അവിടെ നിന്നാണ് ഇത്രയും വലിയൊരു നികുതി താരം നല്‍കുന്നത്. ഇത് വിജയിയൂടെ താരമൂല്യം എത്രത്തോളമുണ്ടെന്ന് കാണിക്കുന്നതാണ്.

ഷാരൂഖും വിജയിയും വിരാട് കോലിയെ നികുതിയുടെ കാര്യത്തില്‍ മറികടന്നിരിക്കുകയാണ്. വിരാട് കോലി 66 കോടിയാണ് നികുതിയായി അടയ്ക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലും അല്ലു അര്‍ജുനും 14 കോടി രൂപയാണ് നികുതിയായി അടയ്ക്കുന്നത്. സല്‍മാന്‍ ഖാന്‍ നികുതിയായി 75 കോടിയും അമിതാഭ് ബച്ചന്‍ 71 കോടിയും നികുതിയായി അടയ്ക്കുന്നു.

കപില്‍ ശര്‍മ 26 കോടിയും സൗരവ് ഗാംഗുലി 23 കോടിയും കരീന കപൂര്‍ 20 കോടി, ഷാഹിദ് കപൂര്‍ 14 കോടി, ഹര്‍ദിക് പാണ്ഡ്യ 13 കോടി, കിയാര അദ്വാനി 12 കോടി, പങ്കജ് അദ്വാനി, കത്രീന കൈഫ് എന്നിവര്‍ 11 കോടി വീതം എന്നിങ്ങനെയാണ് നികുതിയായി അടയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+