ഡങ്കിയില്‍ ഷാരൂഖിന്റെ പ്രതിഫലം ആനിമലില്‍ രണ്‍ബീര്‍ വാങ്ങിയതിലും കുറവ്; പ്രഭാസിന്റെ അടുത്തില്ല

ബോളിവുഡിലെ ഏറ്റവും വലിയ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ഈ വര്‍ഷം രണ്ട് ആയിരം കോടി ചിത്രങ്ങളാണ് താരം സ്വന്തമാക്കിയത്. മറ്റൊരു സൂപ്പര്‍ താരവും സ്വന്തമാക്കാത്ത അത്ര വലിയ നേട്ടമാണിത്. അതേസമയം ഡിസംബര്‍ 21ന് ഷാരൂഖിന്റെ മറ്റൊരു ചിത്രമായ ഡങ്കി റിലീസിനെത്തുകയാണ്. രാജ്കുമാര്‍ ഹിരാനിയുടെ ചിത്രം എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.

ബോളിവുഡില്‍ തൊട്ടതെല്ലാം വിജയിപ്പിച്ച ചരിത്രമാണ് ഹിരാനിക്കുള്ളത്. പക്ഷേ ഡങ്കിയുടെ കാര്യത്തില്‍ അതിനൊത്ത ഹൈപ്പ് ഇല്ലെന്ന് തന്നെ പറയാം. പ്രധാന കാരണം സലാറിനൊപ്പമാണ് ചിത്രം റിലീസ് ചെയ്യുന്നത്. പക്ഷേ അഡ്വാന്‍സില്‍ മുമ്പില്‍ ഡങ്കി തന്നെയാണ്. പക്ഷേ ചിത്രത്തിലെ ഷാരൂഖിന്റെ പ്രതിഫലം ആരെയും ഞെട്ടിപ്പിക്കുന്നതാണ്.

shah-rukh-khan-remuneration-2023

ഷാരൂഖ് പൊതുവേ വന്‍ തുകയാണ് പ്രതിഫലമായി വാങ്ങാറുള്ളത്. പഠാന് ലാഭവിഹിതമായി 250 കോടിയാണ് ഷാരൂഖിന് ലഭിച്ചത്. ജവാനിലാണെങ്കില്‍ മൊത്തം കളക്ഷന്റെ 60 ശതമാനവും ഷാരൂഖിനായിരുന്നു ലഭിച്ചത്. കാരണം ജവാന്‍ നിര്‍മിച്ചത് ഷാരൂഖിന്റെ് റെഡ് ചില്ലീസ് എന്റര്‍ടെയിന്‍മെന്റാണ്. ഡങ്കി നിര്‍മിക്കുന്നതും ഷാരൂഖും ഹിരാനിയും ചേര്‍ന്നാണ്.

നേരത്തെ ഡങ്കിക്കായി ഷാരൂഖ് വന്‍ തുക പ്രതിഫലമായി വാങ്ങിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നൂറ് കോടിയില്‍ അധികം താരം പ്രതിഫലം വാങ്ങിയെന്നായിരുന്നു അഭ്യൂഹം. എന്നാല്‍ ഇതിനെ എല്ലാം തള്ളുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രം സാധാരണ ലഭിക്കുന്നതിലും എത്രയോ താഴെയാണ് ഷാരൂഖിന്് ലഭിച്ചിരിക്കുന്ന പ്രതിഫലം.

വെറും 28 കോടിയാണ് ഡങ്കിക്കായി ഷാരൂഖ് ഖാന് ലഭിച്ചിരിക്കുന്ന പ്രതിഫലം എന്നാണ് റിപ്പോര്‍ട്ട്. സമീപകാലത്ത് ഒരു സൂപ്പര്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ പ്രതിഫലമാണിത്. ആനിമലില്‍ രണ്‍ബീര്‍ കപൂറിനും, സലാറില്‍ പ്രഭാസിനും ലഭിച്ചതിനേക്കാള്‍ എത്രയോ കുറവാണ് ഷാരൂഖിന് ഡങ്കിയില്‍ ലഭിച്ചത്.

ആനിമലില്‍ രണ്‍ബീര്‍ കപൂറിന് 70 കോടിയായിരുന്നു പ്രതിഫലം. എന്നാല്‍ ചിത്രത്തിന്റെ മികവ് വര്‍ധിപ്പിക്കാനായി പ്രതിഫലം 35 കോടിയായി കുറച്ചിരുന്നു രണ്‍ബീര്‍. ബാക്കി തുക ലാഭവിഹിതമായി വാങ്ങാനാണ് രണ്‍ബീര്‍ തീരുമാനിച്ചത്. ഇത് താരത്തിന് ഗുണം ചെയ്തിട്ടുണ്ട്. ചിത്രം 800 കോടിയില്‍ അധികം കളക്ഷനാണ് നേടിയിരിക്കുന്നത്. അതേസമയം സലാറില്‍ പ്രഭാസിന് കിട്ടിയത് എത്രയോ മുകളിലുള്ള തുകയാണ്.

നൂറ് കോടിയാണ് സലാറില്‍ പ്രഭാസിന് ലഭിച്ചിരിക്കുന്ന പ്രതിഫലം. ഇതിന് പുറമേ പത്ത് ശതമാനം ലാഭ വിഹിതവും പ്രഭാസിന് ലഭിക്കും. രാജ്യത്തെ തന്നെ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന താരമായും പ്രഭാസ് മാറിയിരുന്നു. ഇത് വെച്ച് നോക്കുമ്പോള്‍ ഷാരൂഖിന്റെ പ്രതിഫലം വളരെ കുറവാണ്. അതേസമയം ഡങ്കി ലാഭം നേടിയാല്‍ ഷാരൂഖിന് അതില്‍ നിന്ന് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. നല്ലൊരു തുക ലാഭമായും ലഭിക്കും.

എന്നാല്‍ ക്ലാഷ് വരുന്നതിനാല്‍ പഠാന്‍, ജവാന്‍ എന്നിവ പോലെ വമ്പന്‍ കളക്ഷന് സാധ്യത കുറവാണ്. അതേസമയം ചിത്രത്തിലെ നായികയായ തപ്‌സി പന്നുവിന് 11 കോടി രൂപയാണ് ലഭിക്കുക. വിക്കി കൗശലിന് 12 കോടിയും ലഭിക്കും. ഡങ്കിയുടെ ബജറ്റ് വെറും 120 കോടി രൂപ മാത്രമാണ്. അതുകൊണ്ട് ലാഭം ഉറപ്പായും പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q