7 കോടി പ്രതിഫലം, ബാന്ദ്രയില്‍ ആഡംബര വീട്; ഷാരൂഖിന്റെ മാനേജര്‍ പൂജയുടെ ആസ്തി ഇത്ര
മുംബൈ: ബോളിവുഡിലെ ഏറ്റവും തിരക്കേറിയ സൂപ്പര്‍ താരമാണ് ഷാരൂഖ് ഖാന്‍. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ സിനിമ നടനും ഷാരൂഖ് ഖാന്‍ തന്നെയാണ്. കരിയറില്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഷാരൂഷ് ബോളിവുഡിലേക്ക് തിരിച്ചെത്തിയത്. പഠാന്‍, ജവാന്‍, ഡങ്കി എന്നിങ്ങനെ മൂന്ന് ഗംഭീര ചിത്രങ്ങളാണ് ഷാരൂഖിന്റേതായി പുറത്തിറങ്ങിയത്.
മൂന്നും മെഗാ ഹിറ്റുകളായി മാറിയിരുന്നു. പഠാനും ജവാനും ബോക്‌സോഫീസില്‍ ആയിരം കോടിയിലേറെ കളക്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്രയും തിരക്കേറിയ നടന്റെ കാര്യങ്ങള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? പൂജാ ദദ്‌ലാനിക്കാണ് ആ ക്രെഡിറ്റ് ഉള്ളത്.

ഷാരൂഖിന്റെ വിശ്വസ്തയായ മാനേജറാണ് പൂജ. അദ്ദേഹത്തെ പോലൊരു താരത്തെ കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. എന്നാല്‍ സമ്മര്‍ദമില്ലാതെ തന്നെ മുന്നോട്ട് പോകാന്‍ സഹായിക്കുന്നത് പൂജയുടെ മാനേജ്‌മെന്റ് മികവാണെന്ന് ഷാരൂഖ് മുമ്പ് പറഞ്ഞിട്ടുണ്ട്. ഷാരൂഖിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ നടത്തിപ്പും പൂജയ്ക്കാണ്.
ഒരു ദശാബ്ദത്തോളമായി റെഡ് ചില്ലീസിന്റെ വളര്‍ച്ച ഇത്രത്തോളം ഉയരത്തിലേക്ക് എത്താന്‍ കാരണമായതും പൂജയാണ്. 2012 മുതല്‍ ഷാരൂഖിന്റെ മാനേജറാണ് അവര്‍. ഷാരൂഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ അറസ്റ്റിലായപ്പോള്‍ പൂജ നിയമപരമായ കാര്യങ്ങള്‍ അടക്കം നോക്കി നടത്തിയിരുന്നു. ഷാരൂഖിന്റെ കുടുംബവുമായി അത്രത്തോളം അടുപ്പവും പൂജയ്ക്കുണ്ട്.
അതേസമയം പൂജയ്ക്ക് ഷാരൂഖ് നല്‍കുന്ന ശമ്പളവും അമ്പരപ്പിക്കുന്നതാണ്. 7 കോടിക്കും 9 കോടിക്കും ഇടയിലാണ് പൂജയുടെ വാര്‍ഷിക ശമ്പളം. ഇത് അമ്പരപ്പിക്കുന്ന തുകതന്നെയാണ്. 45 കോടിക്കും 50 കോടിക്കും ഇടയിലാണ് പൂജയുടെ ആസ്തി. പല പ്രമുഖ സിഇഒമാരേക്കാളും ഉയര്‍ന്ന ശമ്പളവും ആസ്തിയുമാണ് പൂജയ്ക്കുള്ളത്. ഷാരൂഖിന്റെ ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കാര്യങ്ങളും പൂജ ശ്രദ്ധിക്കാറുണ്ട്.
ഷാരൂഖ് മത്സരം കാണാനെത്തുമ്പോള്‍ പൂജയും സ്റ്റേഡിയത്തില്‍ ഉണ്ടാവാറുണ്ട്. അതുപോലെ ടീമിന്റെ വിജയാഘോഷങ്ങളില്‍ അടക്കം പൂജയും പങ്കെടുത്തിരുന്നു. പൂജയുടെ വീഡിന്റെ ഇന്റീരിയര്‍ ഡിസൈനുകള്‍ ചെയ്തത് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനാണ്. ബാന്ദ്രയിലാണ് പൂജയ്ക്ക് ആഡംബര വീടുള്ളത്.
നേരത്തെ തന്റെ ആഡംബര വീടിന്റെ ദൃശ്യങ്ങള്‍ പൂജ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീടിന് 5.63 കോടിക്കും 7.88 കോടിക്കും ഇടയിലാണ് വിലയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ലിസ്റ്റ ജുവല്‍സിന്റെ ഡയറക്ടറായ ഹിതേഷ് ഗുര്‍നാനിയെയാണ് പൂജ വിവാഹം കഴിച്ചത്. 2008ലായിരുന്നു ഇരുവരുടെയും വിവാഹം. കുടുംബ ജീവിതവും പ്രൊഫഷണല്‍ ജീവിതവും ഒന്നിച്ച് കൊണ്ടുപോകാനാണ് പൂജ ശ്രമിക്കാറുള്ളത്.
ഇരുവര്‍ക്കും റെയ്‌ന ദദ്‌ലാനിയെന്ന മകളുണ്ട്. നടി ദിയാ മിര്‍സയുടെ ഭര്‍ത്താവ് വൈഭവ് രേഖിയുമായി കുടുംബ ബന്ധവും പൂജ ദദ്‌ലാനിക്കുണ്ട്. ഷാരൂഖിന്റെ മാനേജര്‍ എന്നതില്‍ ഉപരി ഇരുവരും തമ്മിലുള്ള വിശ്വാസവും വ്യക്തിപരമായ ബന്ധവുമാണ് പൂജയെ ഇത്ര ഉയരങ്ങളിലെത്തിച്ചത്.












Click it and Unblock the Notifications