മന്നത്ത് വാങ്ങാനിരുന്നത് ബോളിവുഡിലെ മറ്റൊരു ഖാന്‍, ഷാരൂഖ് ഖാന്‍ സ്വന്തമാക്കിയത് ഇങ്ങനെ
ഇന്ത്യയില്‍ രണ്ട് വീടുകളാണ് ഏറ്റവും അറിയപ്പെടുന്നത്. ആദ്യത്തേത് മുകേഷ് അംബാനിയുടെ ആന്റിലിയയാണ്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വീടാണിതെന്ന് വിളിപ്പേരുമുണ്ട്. രണ്ടാമത്തേത് ഷാരൂഖ് ഖാന്റെ മന്നത്താണ്. കൊട്ടാര സമാനമാണ് ഈ വീടും. മുംബൈയിലെ ഈ വീടിന്റെ ബാല്‍ക്കണിയില്‍ ഷാരൂഖ് ഖാന്‍ ഒന്ന് വരുന്നതും കാത്തിരിക്കാറുണ്ട് ആരാധകര്‍. അത്രത്തോളം പ്രശസ്തമാണ് മന്നത്ത്.
എന്നാല്‍ ഷാരൂഖിന്റെ പേരില്‍ അറിയപ്പെടുന്ന ഈ വീട് പക്ഷേ വാങ്ങാനിരുന്നത് മറ്റൊരാളാണ്. അധിക പേര്‍ക്കും അറിയാത്തതാണ് ഇക്കാര്യം. കാരണം ഷാരൂഖ് മുംബൈയില്‍ സ്വന്തം പേരില്‍ വാങ്ങിയ കെട്ടിടങ്ങളിലൊന്നാണിത്. അതുകൊണ്ടാണ് ഈ വീട് പ്രശസ്തമായത്.

മുംബൈയുടെ ഹൃദയഭാഗത്താണ് ഈ ആഡംബര വീട് നില്‍ക്കുന്നത്. അത്യാധുനിക കൊട്ടാരം എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാം. ഇന്ന് മന്നത്ത് വലിയ ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ലോകത്തെല്ലായിടത്ത് നിന്നുമുള്ളവര്‍ ഈ വീടും ഷാരൂഖിനെയും ഒരു നോക്കുകാണാനായി ഇവിടെ എത്താറുണ്ട്. എന്നാല്‍ മറ്റൊരു സൂപ്പര്‍ സ്റ്റാറായിരുന്നു ഈ വീട് ആദ്യം വാങ്ങേണ്ടിയിരുന്നത്.
അത് മറ്റാരുമല്ല സല്‍മാന്‍ ഖാനാണ്. മന്നത്തിനെ കുറിച്ചുള്ള ആരും അറിയാത്ത ഒരു കാര്യം സല്‍മാന്‍ ഖാന്‍ മുമ്പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഈ പഴയ അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും പ്രചരിക്കുന്നുണ്ട്.
വീഡിയോയില്‍ ഷാരൂഖിന്റെ കൈവശമുള്ള എന്തുകാര്യമാണ് സല്‍മാന്‍ ഖാന്‍ കൈവശപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന്, ഷാരൂഖ് ഖാന്റെ ബംഗ്ലാവാണെന്നായിരുന്നു മറുപടി. മന്നത്തോ എന്ന് അവതാരകന്‍ വീണ്ടും ചോദിക്കുന്നുണ്ട്. അതേ എന്നായിരുന്നു മറുപടി. സ്വന്തം കരിയര്‍ ബോളിവുഡില്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലായിരുന്നു സല്‍മാന്‍ ഖാന്‍.
ആ സമയത്താണ് മന്നത്ത് വാങ്ങാനുള്ള അവസരം സല്‍മാന്‍ ഖാന് ലഭിച്ചത്. ആ സമയം പിതാവ് സലീം ഖാന്റെ ഒരൊറ്റ ചോദ്യമാണ് സല്‍മാനെ അതില്‍ നിന്ന് പിന്തിരിപ്പിച്ചത്. ഇത്ര വലിയൊരു വീട്ടില്‍ നീ എന്തുചെയ്യാനാണെന്നായിരുന്നു പിതാവിന്റെ ചോദ്യം. തുടര്‍ന്നുള്ള ഉപദേശത്തില്‍ മന്നത്ത് വാങ്ങാനില്ലെന്ന് സല്‍മാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നീടാണ് ഇത് ഷാരൂഖ് ഖാന്‍ സ്വന്തമാക്കുന്നത്.
ഇപ്പോള്‍ എനിക്ക് ചോദിക്കാനുള്ളത് എന്താണ് ഷാരൂഖ് ഖാന്‍ അത്രയും വലിയൊരു വീട്ടില്‍ ചെയ്യുന്നതെന്നാണെന്നും സല്‍മാന്‍ പറഞ്ഞു. അതേസമയം സല്‍മാന്‍ ഗ്യാലക്‌സി അപ്പാര്‍ട്‌മെന്റ്‌സിലാണ് താമസിക്കുന്നത്. ഇവിടെയാണ് അദ്ദേഹം മാതാപിതാക്കള്‍ അടക്കമുള്ള കുടുംബമുള്ളത്. വളരെ ലളിതമായ അന്തരീക്ഷത്തിലാണ് താരത്തിന്റെ താമസം.
കുടുംബത്തിന് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണിതെന്ന് സല്‍മാന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മന്നത്തിന് ഇന്നത്തെ വില 200 കോടിയാണ്. അറബിക്കടലിന്റെ മനോഹരമായ കാഴ്ച്ച ഇവിടെ വെച്ച് നിന്ന് നോക്കിയാല്‍ കാണാം. വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനാണ്.












Click it and Unblock the Notifications