ഷാരൂഖ് ഖാന് ദുബായില്‍ കോടികളുടെ വീട്; 1 ലക്ഷം കോടിയുടെ ആസ്തിയുള്ള അയല്‍വാസി ആരെന്നറിയുമോ?
ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഇടയ്ക്കിടെ ദുബായ് സന്ദര്‍ശിക്കാറുണ്ട്. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ഇടമാണ് ദുബായ് അടക്കമുള്ള സ്ഥലങ്ങള്‍ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് ദുബായില്‍ വേള്‍ഡ് ഗവണ്‍മെന്റ്‌സ് ഉച്ചകോടിയില്‍ അദ്ദേഹം പങ്കെടുത്തത്. കോടികളുടെ വിലയുള്ള വീട്ടിലാണ് ദുബായില്‍ ഷാരൂഖ് താമസിക്കുന്നത്.
എന്നാല്‍ ഷാരൂഖിന്റെ സമ്പത്ത് ഒന്നുമല്ലെന്ന് തോന്നും താരത്തിന്റെ അയല്‍വാസി ആരാണെന്ന് കേട്ടാല്‍. ഈ ഉച്ചകോടിയില്‍ പങ്കെടുക്കവെ തന്റെ കരിയറിലെ വെല്ലുവിളികളെ കുറിച്ചും, ദുബായിലെ അയല്‍വാസിയെ കുറിച്ചുമെല്ലാം അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പലരും ഷാരൂഖ് പറയുമ്പോഴാണ് ഇക്കാര്യം അറിയുന്നത് തന്നെ. എങ്കില്‍ ആ അയല്‍വാസിയെ ഒന്ന് പരിചയപ്പെടാം.

ഷാരൂഖ് ഖാന്റെ ദുബായിലെ അയല്‍വാസി മറ്റാരുമല്ല ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ്. ദുബായിലെ നിലവിലെ ഭരണാധികാരിയും പ്രധാനമന്ത്രിയുമാണ് അദ്ദേഹം. വൈസ് പ്രസിഡന്റ് സ്ഥാനവും പ്രതിരോധ മന്ത്രി സ്ഥാനവും അദ്ദേഹം വഹിക്കുന്നുണ്ട്. ഞാന്‍ ദുബായില്‍ ഒരുപാട് സമയം ചെലവിടാറുണ്ട്. മനോഹരമായ വീടാണ് എനിക്കവിടെ ഉള്ളത്.
ലോകത്തെ തന്നെ ഏറ്റവും മനോഹരമായ സ്ഥലമാണത്. കാരണം എന്നെയാരും അവിടെ ശല്യപ്പെടുത്തില്ല ദുബായ് ഭരണാധികാരി അവിടെ താമസിക്കുന്ന കാര്യം എന്നോട് പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പമാണ് അടുത്ത പുതുവത്സര പാര്‍ട്ടി. അദ്ദേഹം നല്ലൊരു അയല്‍വാസിയാണെന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു.
ഷെയഖ് മുഹമ്മദ് മഖ്തൂം ലോകത്തെ തന്നെ വലിയ ധനികരില്‍ ഒരാളാണ്. പതിനാലിനും പതിനെട്ട് മില്യണിനും ഇടയിലാണ് മഖ്തൂമിന്റെ ആസ്തിയെന്ന് സെലിബ്രിറ്റി നെറ്റ് വര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നു. 1.4 ലക്ഷം കോടിയുടെയും 1.4 ലക്ഷം കോടിയുടെയും ഇടയില്‍ വരും ഈ സമ്പാദ്യം.
ദുബായ് ഭരണാധികാരിയുടെ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് റിയല്‍ എസ്‌റ്റേറ്റാണ്. ദുബായിയെ ആഗോള നഗരമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവാണ് അദ്ദേഹം. സര്‍ക്കാര്‍ അധീനതയിലുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, ഡിപി വേള്‍ഡ്, ജുമൈറ ഗ്രൂപ്പ് എന്നിങ്ങനെയുള്ള കമ്പനികള്‍ ലോഞ്ച് ചെയ്തതും അദ്ദേഹമാണ്.
ദുബായ് സര്‍ക്കാരിന്റെ അധീനതയിലുള്ള എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ വരുമാനം 119.8 ബില്യണ്‍ യുഎസ് ഡോളറാണ്. 9.9 ലക്ഷം കോടി രൂപയോളം വരുമിത്. ബുര്‍ജ് ഖലീഫയുടെയും പാം ഐലന്‍ഡിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചതും ദുബായ് ഷെയ്ക്കാണ് ബുര്‍ജ് അല്‍ അറബ് ലോകത്തെ തന്നെ ഏക സെവന്‍ സ്റ്റാര്‍ ഹോട്ടലാണ്.
ബെല്‍ കേംബ്രിഡ്ജിലെയും മോണ്‍സ് ഓഫീസര്‍ കേഡറ്റ് സ്‌കൂളിലുമായിട്ടായിരുന്നു ഷെയ്ഖ് മഖ്തൂം പഠിച്ചത്. രണ്ടും ഇംഗ്ലണ്ടിലായിരുന്നു. അദ്ദേഹത്തിന് വിവിധ വിവാഹങ്ങളില്‍ നിന്നായി 23 കുട്ടികളുണ്ട്. മക്തൂം കുടുംബം സബീല്‍ കൊട്ടാരത്തിലാണ് താമസിക്കുന്നത്. 15 ഹെക്ടറിലായിട്ടാണ് ഈ കൊട്ടാരം പരന്നുകിടക്കുന്നത്. 150 മുറികള്‍ ഈ വിട്ടിലുണ്ട്. സ്വകാര്യ മൃഗശാലയും ഇതിലുണ്ട്.












Click it and Unblock the Notifications