Get Updates
Get notified of breaking news, exclusive insights, and must-see stories!

സൂര്യയെ പിന്നിലാക്കി രൺബീർ, സലാർ തരംഗത്തിൽ മുന്നേറി പ്രഭാസ്; 10 ജനപ്രിയ താരങ്ങൾ ഇവരൊക്കെ...

പാൻ ഇന്ത്യൻ എന്ന ആശയം വളരെയധികം ശക്തമായ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. എല്ലാ ഭാഷകളിലെയും സിനിമകൾ മുൻപത്തേക്കാളും വലിയ രീതിയിൽ എല്ലായിടത്തും ഒരുപോലെ സ്വീകാര്യത നേടുന്നുണ്ട് ഇപ്പോൾ. ബിഗ് ബജറ്റ് ചിത്രങ്ങൾ മാത്രമല്ല ചെറിയ ചിത്രങ്ങൾ പോലും പ്രേക്ഷക പ്രീതി നേടുന്നത് ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു കൊണ്ടാണ്. അത്തരമൊരു കാലത്ത് താരങ്ങളുടെ ജനപിന്തുണയും ഏറുകയാണ്.

തെന്നിന്ത്യന്‍ സിനിമ ബോളിവുഡിന് മാർക്കറ്റ് എന്ന നിലയിൽ വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാലത്ത് ദക്ഷിണേന്ത്യൻ ഭാഷകളിൽ നിന്നുള്ള താരങ്ങളില്‍ പലര്‍ക്കും പാന്‍ ഇന്ത്യന്‍ സ്വീകാര്യത ഉണ്ടെന്ന കാര്യം മറക്കരുത്. അത് തെളിയിക്കുന്നതാണ് ഏറ്റവും പുതിയ പഠന റിപ്പോർട്ട്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള 10 താരങ്ങളുടെ പട്ടിക പരിശോധിച്ചാൽ ഇക്കാര്യം നിങ്ങൾക്ക് വ്യക്തമാകും.

ranbeerkapoor

പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയയാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. 2023 ഡിസംബര്‍ മാസത്തെ വിലയിരുത്തല്‍ അനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ക്ക് നവംബര്‍ മാസത്തെ പട്ടികയില്‍ നിന്ന് വ്യത്യാസമൊന്നും സംഭവിക്കാത്ത പട്ടികയിൽ നിന്ന് ഒരാള്‍ പുറത്തുപോവുകയും പകരം മറ്റൊരാള്‍ വരികയും ചെയ്‌തിട്ടുണ്ട്.

തമിഴ് താരം സൂര്യയാണ് ടോപ്പ് 10ല്‍ നിന്ന് പുറത്തായത്. അവിടേക്ക് പുതുതായി എത്തിയിരിക്കുന്നത് ആവട്ടെ ബോളിവുഡിലെ പുത്തൻ താരോദയം രണ്‍ബീര്‍ കപൂറും. കഴിഞ്ഞ വർഷം ഒരൊറ്റ ചിത്രം പോലും റിലീസ് ചെയ്യാത്തതാണ് സൂര്യയ്ക്ക് തിരിച്ചടിയായ കാര്യമെങ്കിൽ രൺബീറിന് ആവട്ടെ അനിമൽ എന്ന ചിത്രം നൽകിയ പ്രശസ്‌തി വളരെയധികമാണ്.

ആഗോള തലത്തിൽ പല നിലയിൽ ചർച്ച ചെയ്യപ്പെട്ട ചിത്രം ഏറ്റവുമധികം ഗുണം ചെയ്‌തത്‌ രൺബീറിനാണ് എന്നതാണ് സത്യം. അതേസമയം, പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിൽ മാറ്റമൊന്നും ഇല്ല. കൂടാതെ ഈ പട്ടികയിലെ ആറ് താരങ്ങളും തെന്നിന്ത്യൻ സിനിമയിൽ നിന്നുള്ളവരാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

പട്ടികയിൽ ഷാരൂഖ് ഖാന്‍ ഒന്നാമതും വിജയ് രണ്ടാമതുമാണ്. സലാറിലൂടെ തന്റെ ജനപ്രീതി മെച്ചപ്പെടുത്തിയ പ്രഭാസ് ആണ് മൂന്നാമത്. കഴിഞ്ഞ തവണ നാലാമതായിരുന്നു പ്രഭാസ്. നിലവിൽ നാലാമത് രണ്‍ബീര്‍ കപൂറും അഞ്ചാമത് സല്‍മാന്‍ ഖാനുമാണ്. ആറാമത് അജിത്ത് കുമാറും ഏഴാമത് അല്ലു അര്‍ജുനും ഇടം പിടിച്ചു. അക്ഷയ് കുമാറാണ് എട്ടാമത്. ഒന്‍പതാം സ്ഥാനത്ത് ജൂനിയര്‍ എൻടിആറും പത്താമത് മഹേഷ് ബാബുവുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+