Get Updates
Get notified of breaking news, exclusive insights, and must-see stories!

ശെയ്ത്താന്‍ ഹിറ്റിലേക്ക്, അജയ് ദേവ്ഗണ്ണിന്റെ പ്രതിഫലവും കുതിക്കുന്നു; ഒരു മിനുട്ടിന് 4 കോടി പ്രതിഫലം

ബോളിവുഡിന്റെ അഭിനയ പ്രതിഭയാണ് അജയ് ദേവ്ഗണ്‍. അത്രയേറെ വ്യത്യസ്ത വേഷങ്ങളാണ് അജയ് ചെയ്യാറുള്ളത്. ദൃശ്യം റീമേക്ക് ചെയ്യാന്‍ എടുത്തപ്പോള്‍ മോഹന്‍ലാലിന് പകരം പ്രധാന വേഷം ചെയ്യാന്‍ അജയ് തന്നെയായിരുന്നു ബെസ്റ്റ് എന്ന് നിര്‍മാതാക്കള്‍ക്ക് അറിയാമായിരുന്നു. താരം അനായാസം ആ റോള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്തു. അതേസമയം അജയ് ദേവ്ഗണിന്റെ പ്രതിഫലമാണ് ഇപ്പോള്‍ ഹിന്ദി സിനിമയില്‍ ചര്‍ച്ചയാവുന്നത്.

എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറില്‍ സുപ്രധാന വേഷം ചെയ്തിരുന്നു അജയ്. അതിനായി വാങ്ങിയ പ്രതിഫലമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അതേസമയം അജയിയുടെ പുതിയ ചിത്രം ശെയ്ത്താന്‍ വന്‍ ഹിറ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. വിജയ ചിത്രങ്ങള്‍ക്ക് ശേഷം പ്രതിഫലം വര്‍ധിപ്പിക്കാനുള്ള സാധ്യതയും ഏറെയാണ്.

ajay-devgn-remuneration

അജയ് ദേവ്ഗണ്‍ ബോളിവുഡില്‍ വന്‍ സ്റ്റാറായി നില്‍ക്കുമ്പോഴാണ് ദക്ഷിണേന്ത്യയില്‍ അഭിനയിക്കുന്നത്. ആര്‍ആര്‍ആറില്‍ പ്രധാന വേഷത്തിലെത്തിയ രാംചരണിന്റെ പിതാവിന്റെ റോളായിരുന്നു അജയ് ദേവ്ഗണ്‍ ചെയ്തത്. കുറച്ച് നേരം മാത്രമേ ചിത്രത്തിലുള്ളൂ എങ്കിലും അജയിയുടെ ഡയലോഗുകള്‍ ചിത്രം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്നതായിരുന്നു.

അതുപോലെ അജയ് ദേവ്ഗണിന്റെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു മിനുട്ടിന് നാല് കോടിയാണ് അജയ് ദേവ്ഗണ്‍ ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലമായി വാങ്ങിയത്. എട്ട് മിനുട്ടാണ് അജയിക്ക് ചിത്രത്തില്‍ ആകെയുണ്ടായിരുന്ന സ്‌ക്രീന്‍ ടൈം. ഇതിനായി 35 കോടിയാണ് താരം പ്രതിഫലമായി വാങ്ങിയത്.

അജയ് ദേവ്ഗണ്‍ മൊത്തം വാങ്ങിയ പ്രതിഫലം നോക്കുമ്പോള്‍ ഓരോ മിനുട്ട് സ്‌ക്രീനില്‍ എത്തിയപ്പോഴും 4.35 കോടിയാണ് പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. അതേസമയം രാജമൗലിയുടെ ആര്‍ആര്‍ആര്‍ ആഗോള ബ്ലോക്ബസ്റ്ററായി മാറിയിരുന്നു. 1200 കോടിയില്‍ അധികം ചിത്രം കളക്ട് ചെയ്തു. എംഎം കീരവാണിക്ക് മികച്ച സംഗീത സംവിധായകനുള്ള ഓസ്‌കാര്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

അതേസമയം സിംഗം എഗെയിനാണ് അജയിയുടെ വരാനിരിക്കുന്ന ചിത്രം. മൈതാന്‍ എന്ന ചിത്രവും റിലീസാവാനുണ്ട്. അതേസമയം സിംഗം എഗെയിനില്‍ താരം പ്രതിഫലം വര്‍ധിപ്പിക്കുമോ എന്നാണ് ആരാധകരും ബോളിവുഡും ഒരുപോലെ ഉറ്റുനോക്കുന്നത്.

അതേസമയം അജയിയുടെപുതിയ ചിത്രം ശെയ്ത്താന്‍ വലിയ ഹിറ്റിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ്. മികച്ച ഓപ്പണിംഗായിരുന്നു ചിത്രത്തിന് ലഭിച്ചത്. ആദ്യ ദിനത്തില്‍ 15 കോടി കളക്ട് ചെയ്ത ചിത്രം, രണ്ടാം ദിനത്തില്‍ അത് 19 കോടിയായി ഉയര്‍ത്താനും സാധിച്ചിരുന്നു. വീക്കെന്‍ഡില്‍ 50 കോടിക്ക് മുകളില്‍ ശെയ്ത്താന്‍ കളക്ട് ചെയ്‌തേക്കാനാണ് സാധ്യത.

80 മുതല്‍ 100 കോടിക്കിടയില്‍ വരെ നേടിയാല്‍ ശെയ്ത്താന്‍ നല്ലൊരു ഹിറ്റായി മാറും. മീഡിയം ബജറ്റിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഈ ചിത്രത്തിനായി 25 കോടിയാണ് അജയ് ദേവ്ഗണ്‍ പ്രതിഫലമായി വാങ്ങിയതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇത് പക്ഷേ സാധാരണ വാങ്ങുന്ന പ്രതിഫലത്തേക്കാള്‍ കുറവാണ്. മാധവന്‍ വില്ലന്‍ വേഷം ചെയ്യാനായി പത്ത് കോടിയും പ്രതിഫലം വാങ്ങിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+