Get Updates
Get notified of breaking news, exclusive insights, and must-see stories!

ശെയ്ത്താനില്‍ കസറി മാധവന്‍, ജ്യോതികയേക്കാള്‍ പ്രതിഫലം, വാങ്ങുന്നത് ഇത്ര? ആസ്തിയിലും കിംഗാണ് മാഡി

ബോളിവുഡില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു മീഡിയം ബജറ്റ് ചിത്രം ഇറങ്ങിയിരുന്നു. അജയ് ദേവ്ഗണ്‍ നായകനായ ശെയ്ത്താന്‍ എന്ന ചിത്രമായിരുന്നു ഇത്. മൂന്ന് ദിവസം കൊണ്ട് ബോളിവുഡില്‍ തരംഗം തീര്‍ത്തിരിക്കുകയാണ് ചിത്രം. ഹൊറര്‍ ജോണറില്‍ വരുന്ന ചിത്രത്തില്‍ എല്ലാവരെയും ഞെട്ടിച്ചത് ആര്‍ മാധവനായിരുന്നു.

ഇതിനോടകം ഇന്ത്യയില്‍ നിന്ന് 55 കോടിയോളവും,. ആഗോള തലത്തില്‍ 80 കോടിയും ശെയ്ത്താന്‍ നേടി കഴിഞ്ഞു. ചിത്രത്തില്‍ വനരാജ് എന്ന കൊടും ക്രൂര വില്ലനെയാണ് മാധവന്‍ അവതരിപ്പിച്ചത്. ദുര്‍മന്ത്രവാദിയായ ചെകുത്താന്‍ കഥാപാത്രമായിട്ടാണ് മാധവന്‍ വേഷമിട്ടത്. ഈ വര്‍ഷത്തെ വമ്പന്‍ ഹിറ്റിലേക്കാണ് ചിത്രം കുതിക്കുന്നത്.

r-madhavan-s-net-worth

അതേസമയം മാധവന്‍ ഈ ചിത്രത്തിനായി വാങ്ങിയ പ്രതിഫലവും അതുപോലെ അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിനിടെ മാധവന്റെ പ്രതിഫലം ഹിന്ദിയിലും തമിഴിലും പല മടങ്ങാണ് വര്‍ധിച്ചത്. ടിവിയിലൂടെയായിരുന്നു മാധവന്റെ അരങ്ങേറ്റം. ദൂരദര്‍ശനിലെ സീ ഹോക്‌സ് എന്ന പരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജമായ് രാജ എന്ന പരമ്പര സീ ടിവിയിലും, സായ് എന്ന പരമ്പര സോണി ടിവിയിലും സംപ്രേഷണം ചെയ്തിരുന്നു. ഇതെല്ലാം മാധവെ പോപ്പുലറാക്കിയ കാര്യങ്ങളാണ്. മാധവന്റെ അരങ്ങേറ്റം മിന്നലൈ എന്ന ഗൗതം വാസുദേവ് മേനോന്‍ ചിത്രത്തിലൂടെയായിരുന്നു. ഇതായിരുന്നു ജിവിഎമ്മിന്റെയും ആദ്യ ചിത്രം. പിന്നീട് ദക്ഷിണേന്ത്യയില്‍ ആകെ മാധവന്‍ തിളങ്ങുന്നതാണ് കണ്ടത്.

റൊമാന്റിക് ഹീറോയായിട്ടായിരുന്നു മാധവന്‍ അറിയപ്പെട്ടിരുന്നത്. മണിരത്‌നത്തിന്റെ അലൈപായുതേ, കന്നത്തില്‍ മുത്തമിട്ടാല്‍ പോലുള്ള ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2001ല്‍ മിന്നലൈയുടെ ഹിന്ദി റീമേക്കായ രഹന ഹെ തേരേ ദില്‍ മേയിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. പിന്നീട് വലിയ വിജയ ചിതങ്ങളുടെ ഭാഗമായിരുന്നു മാധവന്‍.

രംഗ് ദേ ബസന്തി, ത്രീ ഇഡിയറ്റ്‌സ്, തനു വെഡ്‌സ് മനു, തനു വെഡ്‌സ് മനു റിട്ടേണ്‍സ്, പോലുള്ള ചിത്രങ്ങള്‍ മാധവനെ ഹിന്ദി സിനിമയില്‍ ഏറെ പ്രശസ്തനാക്കിയിരുന്നു. അതേസമയം മാധവന്‍ സമ്പത്തിലും ഏറെ മുന്നിലാണ്. 115 കോടിയാണ് മാധവന്റെ ആസ്തി. കഴിഞ്ഞ നാല് വര്‍ഷമായി താന്‍ പണമൊന്നും സമ്പാദിച്ചിട്ടില്ലെന്നും, നിത്യ ചെലവുകള്‍ക്ക് വേണ്ടിയാണ് വെബ് സീരീസ് ചെയ്തതെന്നും താരം പറഞ്ഞിരുന്നു.

ത്രീ ഇഡിയറ്റ്‌സിലെ ഫര്‍ഹാന്‍ എന്ന കഥാപാത്രം ചെയ്യുന്നതിനായി 65 ലക്ഷം രൂപയായിരുന്നു മാധവന്റെ പ്രതിഫലം. അതേസമയം ശെയ്ത്താനിലെ വില്ലനാവാന്‍ പത്ത് കോടിയാണ് മാധവന് ലഭിച്ചത്. വര്‍ഷത്തില്‍ 12 മുതല്‍ 15 കോടി വരെയാണ് മാധവന്റെ വരുമാനം. ജ്യോതികയ്ക്ക് ശെയ്ത്താനില്‍ ആറിനും എട്ട് കോടിക്കും ഇടയിലാണ് പ്രതിഫലം ലഭിച്ചത്.

മാധവന് ചെന്നൈയില്‍ 18 കോടിയുടെ ബംഗ്ലാവുണ്ട്. എന്നാല്‍ മുംബൈയിലാണ് മാധവന്‍ കുടുംബസമേതം താമസിക്കുന്നത്. ഇതൊരു ആഡംബര അപ്പാര്‍ട്‌മെന്റാണ്. 80 ലക്ഷത്തിന്റെ മെഴ്‌സിഡസ് ബെന്‍സ്, 1 കോടിയുടെ റേഞ്ച് റോവര്‍, റോഡ്മാസ്റ്റര്‍ ക്രൂയിസര്‍ ബൈക്ക്, യമഹ വി മാക്‌സ്, ബിഎംഡബ്ല്യു ക16000 ജിടിഎല്‍, ഡ്യൂക്കാറ്റി ഡിയാവല്‍ എന്നിവയാണ് മാധവന്റെ കളക്ഷനിലെ വാഹനങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+