Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ വിട്ടിട്ട് 22 വര്‍ഷങ്ങളായി, മലയാളിയുടെ സ്വന്തം ബേബി ശാലിനിയുടെ ആസ്തി എത്രയെന്നറിയുമോ?

മലയാളി പ്രേക്ഷകര്‍ അത്ര പെട്ടെന്ന് മറക്കാതൊരു പേരാണ് ബേബി ശാലിനി. 1990കളിലും രണ്ടായിരത്തിലുമായി മലയാളികളെ ഏറെ രസിപ്പിച്ച നായിക വേഷവും, അതിന് മുമ്പ് ബാലതാരവും ആയിട്ടെല്ലാം നിറഞ്ഞാടിയിരുന്നു ശാലിനി. പിന്നീട് മണിരത്‌നത്തിന്റെ തമിഴ് ചിത്രം അലൈപായുതേ, അമര്‍ക്കളം അടക്കം വമ്പന്‍ ചിത്രങ്ങളിലും ശാലിനി വേഷമിട്ടിരുന്നു.

പിന്നീട് സൂപ്പര്‍ താരം അജിത്ത് കുമാറുമായുള്ള പ്രണയവും, തുടര്‍ന്നുള്ള വിവാഹവും വന്നതോടെ നടി അഭിനയം ഉപേക്ഷിക്കുകയായിരുന്നു. മലയാളത്തില്‍ നായികയായി കുറച്ച് ചിത്രങ്ങളേ ശാലിനി ചെയ്തിട്ടുള്ളൂ. എല്ലാം ഇപ്പോഴും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന ചിത്രങ്ങളാണ്.

shalini-ajith-kumar

1997ല്‍ ഫാസിലിന്റെ അനിയത്തിപ്രാവിലൂടെയാണ് ശാലിനി നായികയായി അരങ്ങേറ്റം കുറയ്ക്കുന്നത്. അതിന് മുമ്പ് അന്‍പതോളം മലയാള ചിത്രങ്ങളില്‍ ബാലതാരമായിരുന്നു നടി. എണ്‍പതുകളില്‍ മമ്മൂട്ടി, കുട്ടി എന്ന പ്രയോഗം തന്നെ വന്നത് ബേബി ശാലിനിയും മമ്മൂട്ടിയും അച്ഛനും മകളുമായി എത്തിയതായിരുന്നു.

നായികയാവാന്‍ തുടങ്ങിയ ശേഷം മമ്മൂട്ടിയുടെ സഹോദരിയായി കളിയൂഞ്ഞാല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു ശാലിനി. അനിയത്തിപ്രാവ് വമ്പന്‍ ഹിറ്റായതോടെ നിരവധി അവസരങ്ങളും നടിയെ തേടിയെത്തിയിരുന്നു. ഫാസില്‍ തന്നെ ഈ ചിത്രം കാതലുക്ക് മര്യാദൈ എന്ന പേരില്‍ തമിഴില്‍ റീമേക്ക് ചെയ്തിരുന്നു. ഇതും വലിയ ഹിറ്റായിരുന്നു.

അതേസമയം പിന്നീട് നിറം, പ്രേം പൂജാരി, നക്ഷത്രത്താരാട്ട്, പോലുള്ള മികച്ച സിനിമകളിലും ശാലിനി അഭിനയിച്ചിരുന്നു. എന്നാല്‍ 2001ലാണ് ശാലിനി അഭിനയത്തോട് ബൈ പറയുന്നത്. അജിത്തിനെ വിവാഹം ചെയ്ത ശേഷം അഭിനയം ഉപേക്ഷിക്കുകയായിരുന്നു നടി. ശാലിനിയും അജിത്തും അവസാനമായി ഒരുമിച്ചെത്തിയ ചിത്രം അമര്‍ക്കളമായിരുന്നു. ഇത് വലിയ വിജയമായിരുന്നു.

പ്രശാന്തിനൊപ്പം നിറത്തിന്റെ റീമേക്കായ പ്രിയദ വരാം വീണ്ടും എന്ന ചിത്രത്തിന് ശേഷമാണ് ശാലിനി അഭിനയം അവസാനിപ്പിച്ചത്. 22 വര്‍ഷം മുമ്പ് കരിയര്‍ അവസാനിപ്പിച്ച ശാലിനിയുടെ ആസ്തി എത്രയാണെന്ന് അറിയുമോ? പലര്‍ക്കും അറിയാത്തൊരു കാര്യമാണിത്.

ശാലിനി അഭിനയിക്കുന്ന കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്ന നടിമാരില്‍ ഒരാളായിരുന്നു. 50 ലക്ഷം വരെ ശാലിനിക്ക് തമിഴ് സിനിമയില്‍ നിന്ന് പ്രതിഫലമായി ലഭിച്ചിരുന്നു. അതേസമയം ഇന്ന് ആസ്തിയുടെ കാര്യത്തില്‍ പല മുന്‍ നടിമാരേക്കാള്‍ മുന്നിലാണ് ശാലിനി. 50 കോടി രൂപയാണ് ശാലിനിയുടെ ഇന്നത്തെ ആസ്തി.

വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് നടിയുടെ ആസ്തിയില്‍ വര്‍ധനവുണ്ടായത്. ഇന്നത്തെ പല നടിമാര്‍ക്ക് പോലും ഇത്രയും ആസ്തിയില്ല. അതേസമയം ശാലിനിയുടെ ഭര്‍ത്താവായ അജിത്ത് കുമാറിന് 200 കോടിയോളം രൂപയുടെ ആസ്തിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+