Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപേട്ടന്‍ അഭിനയിച്ച ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചു, പക്ഷേ ഞാനത് പൂര്‍ത്തിയാക്കിയില്ല': ശാലു മേനോന്‍

സീരയലിലും സിനിമയിലും തിളങ്ങിനിന്ന താരമാണ് ശാലു മേനോൻ‌. അഭിനയത്തിനൊപ്പം തന്നെ നൃത്തവും മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് താരം. കേസിലും വിവാദങ്ങളിലും പെട്ട് കുറച്ച് കാലം അഭിനയത്തിൽ ഇടവേള വന്നിരുന്നവെങ്കിലും ഇപ്പോൾ അഭിനയത്തിൽ സജീവമാണ് ശാലു മേനോൻ. ഇപ്പോൾ ദിലീപുമായും കാവ്യ മാധവനുമായും ഉള്ള തന്റെ ബന്ധത്തെക്കുറിച്ച് പറയുകയാണ് ശാലു മേനോൻ.

കാവ്യയെ സ്കൂൾ സമയം തൊട്ട് തന്നെ അറിയാമായിരുന്നുവെന്നും താൻ അഭിനയിക്കാൻ വന്ന സമയത്താണ് ദിലീപേട്ടനെ പരിചയപ്പെട്ടതെന്നും ശാലു മേനോൻ പറയുന്നു. തന്റെ ഡാൻസ് സ്കൂളിന്റെ 25ാം വാർഷികത്തിന് ദിലീപ് പ്രതിഫലം വാങ്ങാതെ എത്തിയതിനെക്കുറിച്ചും ശാലു മേനോൻ പറയുന്നു. മൈൽ സ്റ്റോൺ മേക്കേഴ്സിനോടാണ് ശാലു മേനോൻ മനസ്സ് തുറന്നത്.

shalu

ഞാൻ അഭിനയിക്കാൻ വന്ന സമയത്താണ് ദിലീപേട്ടനെ പരിചയപ്പെടുന്നത്. ഞാൻ ദിലീപേട്ടൻ അഭിനയിച്ചൊരു വളരെ ഫേമസ് ആയ ചിത്രത്തിൽ അഭിനയിച്ചിരുന്നു. രണ്ട് ദിവസം ഷൂട്ട് ചെയ്തു. പക്ഷേ ഞാനത് കംപ്ലീറ്റ് ചെയ്തില്ല. എന്തോ എനിക്കവിടത്തെ സാഹചര്യങ്ങളുമായി ഒത്തൊരുമിച്ച് പോകാൻ പറ്റാത്തത് കൊണ്ട് ഞാൻ തിരിച്ചുവന്നു. അവിടത്തെ സാഹചര്യവുമായി പൊരുത്തപ്പെട്ടുപോകാൻ പറ്റിയിരുന്നില്ല. എനിക്ക് ദിലീപേട്ടന്റെ പടത്തിൽ അഭിനയിക്കാൻ ഭയങ്കര ആഗ്രഹമായിരുന്നു. സീരിയലിൽ അഭിനയിക്കുന്ന സമയമായിരുന്നു.

ആ സമയത്താണ് വിളിക്കുന്നത്. ദിലീപേട്ടന്റെ പടം എന്ന് പറയുമ്പോൾ ഭയങ്കര ആഗ്രഹമല്ലേ.. നമ്മൾ അങ്ങനെ ചെല്ലുന്നതാണ്. ഞങ്ങൾ അവിടെ രണ്ട് ദിവസം ഷൂട്ട് ഉണ്ടായിരുന്നു. പിന്നെ അത് ചെയ്യാൻ പറ്റിയില്ല, അതിൽ വിഷമമുണ്ട്. നല്ലൊരു കഥാപാത്രമായിരുന്നു. പിന്നെ സിനിമ ചെയ്യാൻ യോഗം വേണമല്ലോ, ഞാനങ്ങനങ്ങ് വിട്ടു. പിന്നെ കാവ്യയുമായി നല്ല ബന്ധമാണ്. ഞങ്ങൾ ഒരുമിച്ച് മത്സരിച്ചിട്ടുണ്ട്.

കാവ്യയെ നേരത്തെ തൊട്ടെ എനിക്കറിയാം, സ്‌കൂൾ തൊട്ടേ അറിയാം. ഫുൾ വിളിക്കുകയോ കോൺണ്ടാക്ട് ചെയ്യുകയോ ഒന്നുമില്ല, ഇടയ്ക്ക് ഒന്ന് മെസേജ് അയക്കും അത്രയൊക്കയെ ഉണ്ടായിരുന്നുള്ളൂ. 25ാം അനിവേഴ്‌സറി സമയത്ത് ദിലീപേട്ടന്റെ നമ്പറിൽ ഇല്ലാതിരുന്നത് കൊണ്ട് ഞാൻ കാവ്യയെയാണ് വിളിച്ചത്. കാവ്യയെ വിളിച്ചു. കാവ്യയവിളിച്ചു.

കാവ്യ പറഞ്ഞു ദിലീപേട്ടന്റെ നമ്പർ തരാം നേരിട്ട് വിളിച്ചോ, അതിനെന്താ കുഴപ്പം ഫ്രീ ആണെങ്കിൽ വരുമെന്ന് പറഞ്ഞു, അങ്ങനെ ഞാൻ ദിലീപേട്ടനെ കോൺടാക്റ്റ് ചെയ്യുന്നു. ദിലീപേട്ടനോട് കാര്യം പറയുന്നു. എന്റെ അപ്പൂപ്പന്റെ ബാല കാണാൻ സൈക്കിളിൽ പോവുമായിരുന്നുവെന്ന് പറയുമായിരുന്നു, അപ്പൂപ്പനോട് ദിലീപേട്ടന് വലിയ ആരാധന ഉണ്ടായിരുന്നു. അപ്പൂപ്പന്റെ സ്ഥാപനത്തിന്റെ 25 വർഷത്തിന്റെ ആനുവൽ ഡേയ്ക്ക് തീർച്ചയായും വരാമെന്ന് പറഞ്ഞു, അങ്ങനെയാണ് അദ്ദേഹം വന്നത്, ഭയങ്കര സന്തോഷം എന്ന് ശാലു മേനോൻ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+