അനീഷിനെ കൂടെ നടന്ന് ചതിച്ച് ഷാനവാസ്? ആ സ്നേഹത്തിൽ അന്നേ സംശയം തോന്നിയിരുന്നു, ഇപ്പോൾ സത്യമായി!
ബിഗ് ബോസിൽ നല്ല സൗഹൃദങ്ങൾ പലപ്പോഴും ഉടലെടുക്കുന്നത് നാം കണ്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ അത് ബിഗ് ബോസിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നതും നാം കണ്ടതാണ്. എന്നാൽ ഏഴാം സീസണിൽ ഇത്തരം സൗഹൃദങ്ങൾ അധികം നാം കണ്ടിട്ടില്ല. പലരും മത്സരത്തിന്റെ ഭാഗമായി ഒപ്പം ചേർന്നവർ ആയിരുന്നു. ചിലരാവട്ടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി അങ്ങനെയായി എന്ന ആരോപണവും ഇതിനിടെ നേരിട്ടിരുന്നു.
അത്തരത്തിൽ പ്രേക്ഷകർ വളരെയധികം വിമർശനം ഉന്നയിച്ച സൗഹൃദങ്ങളിൽ ഒന്നായിരുന്നു ശൈത്യയുടേയും അനുമോളുടേതും. ഇരുവരും ആദ്യഘട്ടം മുതൽ വളരെ അടുപ്പം വച്ച് പുലർത്തുകയുണ്ടായി. എന്നാൽ പാതിവഴിയിൽ എവിടെയോ വച്ച് ആ സൗഹൃദം വീണുടയുകയാണ് ചെയ്‌തത്. ശൈത്യയെ ആയിരുന്നു ഭൂരിഭാഗം പ്രേക്ഷകരും ഇക്കാര്യത്തിൽ കുറ്റപ്പെടുത്തിയത്. പിന്നാലെ അവർ ബിഗ് ബോസ് ഹൗസിന് പുറത്താവുകയും ചെയ്‌തു.

പറഞ്ഞുവന്നത് ബിഗ് ബോസിലെ സൗഹൃദങ്ങളെ കുറിച്ചാണ്. അത്തരത്തിൽ അൻപത് ദിവസങ്ങൾ പിന്നിട്ടപ്പോൾ പ്രേക്ഷകർ ഏറ്റെടുത്ത കോംബോ ആയിരുന്നു അനീഷിന്റെയും ഷാനവാസിന്റെയും സൗഹൃദം. പ്രായം കൊണ്ട് മുതിർന്ന, പക്വതയുള്ള രണ്ട് പേരുടെ സൗഹൃദം എന്ന നിലയിൽ ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ഒക്കെ ചെയ്‌തിരുന്നു.
എന്നാൽ ഇപ്പോൾ കാര്യങ്ങൾ എല്ലാം മാറിമറിയുകയാണ്. ഷാനവാസ്-അനീഷ് സൗഹൃദത്തിന്റെ കുറിച്ചുള്ള എല്ലാ ധാരണകളും മാറിയിരിക്കുകയാണ്. ലാലേട്ടൻ ചേർത്തുവച്ച കോംബോ ആയ അനീഷ്-ഷാനവാസ് എന്നിവരെ കുറിച്ച് പറയുകയാണ് ഇപ്പോൾ ബിഗ് ബോസ് മല്ലു ടോക്‌സ് ചാനലിലൂടെ രേവതി. ശരിക്കും ഷാനവാസ് അനീഷിന്റെ നല്ലൊരു ഫ്രണ്ട് തന്നെയാണോ എന്നാണ് രേവതി ചോദിക്കുന്നത്. രേവതിയുടെ വാക്കുകൾ ഇങ്ങനെ.
ലാലേട്ടൻ ചേർത്തുവച്ച ഒരു കോംബോ, ഷാനവാസും അനീഷും. ഇന്നലെ അനീഷ് ഒരുപാട് വിഷമിച്ചു. ആദിലയാണ് അനീഷിന്റെ കോയിൻ എടുത്തുവച്ചത്. ഷാനവാസിന്റെ കൈയിൽ ഒരു കോയിൻ ഉണ്ട്. ശരിക്കും ഷാനവാസ് അനീഷിന്റെ ഫ്രണ്ട് തന്നെയാണോ? ഒന്നും വേണ്ട ഒരു സാധാരണ കണ്ടസ്‌റ്റന്റ് എന്ന രീതിയിൽ അനീഷ് അവിടെ കോയിൻ ഇല്ലാതെ ഇരിക്കുമ്പോൾ, വിഷമിക്കുമ്പോൾ ഇതാ നിന്റെ കോയിൻ എന്ന് പറഞ്ഞൂടെ.
കൊടുക്കുന്നുണ്ടായിരുന്നെങ്കിൽ ഇന്നലെ കൊടുക്കണമായിരുന്നു. ഇത് ശരിക്കും പിന്നിൽ നിന്നുള്ള കുത്തായിരുന്നോ? ഷാനവാസ് അനീഷിനെ ഒരു ഫ്രണ്ട് ആയിട്ട് കാണുന്നില്ലേ? അനീഷ് പറയുന്നുണ്ട് നമ്മൾ ഒരു സുഹൃത്തിനെ തിരഞ്ഞെടുക്കുമ്പോൾ സൂക്ഷിച്ചു തിരഞ്ഞെടുക്കണം. ഇതെനിക്ക് ഒരു പാഠമാണെന്ന്. ആദില-അനീഷ് യുദ്ധം തുടങ്ങിയിട്ട് കൊറേ കാലമായി. അതിൽ ആദില ട്രിഗർ ആയി വീണുകഴിഞ്ഞു; രേവതി പറയുന്നു.
എന്നാൽ ഇതിനോട് പ്രേക്ഷകരും ശക്തമായ അഭിപ്രായമാണ് രേഖപ്പെടുത്തുന്നത്. അവർ ഏറ്റവും കൂടുതൽ ഈ സീസണിൽ കൊണ്ടാടിയ കോംബോ ആയിരുന്നു അനീഷിന്റെയും ഷാനവാസിന്റെയും. പ്രത്യേകിച്ച് ആരുമായും അധികം അടുക്കാതിരുന്ന അനീഷിനെ മോഹൻലാൽ തന്നെയാണ് ഷാനവാസിനോട് ചേർത്ത് വച്ചതെന്ന് വേണമെങ്കിൽ പറയാം. അതിനാൽ തന്നെ ഈ കോംബോയുടെ കാര്യത്തിൽ പ്രേക്ഷകർക്ക് കാര്യമായ പ്രതീക്ഷ ഉണ്ടായിരുന്നു.
ഇപ്പോൾ അതെല്ലാം തെറ്റി എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. 'ഷാനവാസിന്റെ അനീഷിനോടുള്ള ഫ്രണ്ട്ഷിപ്പ് വെറുതെയാണ്, ഒരു ആത്മാർത്ഥത ഇല്ല എന്ന് നേരത്തെ തോന്നിയിരുന്നു, അനീഷ് ഒറ്റക്ക് കളിക്കുന്നതാണ് നല്ലത്' എന്നാണ് ഒരു പ്രേക്ഷകൻ ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്. 'ഷാനവാസിനെ ഇഷ്‌ടമായിരുന്നു എന്നാൽ ആദിലയുടെ കൂടെ കൂടിയപ്പോൾ വെറുത്തു പോയി' എന്നാണ് മറ്റൊരു കമന്റ്.
'ഷാനവാസിന്റെ സൗഹൃദം ഗെയിം തന്നെയാണ്. ഒറ്റയ്ക്ക് നിൽക്കുന്നതാണ് അനീഷിന്റെ സപ്പോർട്ടിന് കാരണമെന്ന് മനസിലാക്കി തന്നെയാണ് അയാൾ ഫ്രണ്ട് ആയതും മറ്റുള്ളവരേയും കൂടെ ചേർത്ത് നിർത്തി അനീഷിനെ താഴ്ത്തി നിർത്താൻ നോക്കുന്നതും' എന്ന് മറ്റൊരാൾ അഭിപ്രായപ്പെടുന്നു. 'ഷാനവാസിന്റെ അനീഷിനോടുള്ള സ്നേഹത്തിൽ സംശയം തോന്നിയിരുന്നു' എന്ന് മറ്റൊരാളും കമന്റ് ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications