Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിലര്‍ പുറത്തിറങ്ങിയിട്ടില്ല, റിലീസ് തിയതി പോലുമായിട്ടില്ല, ഈ രാംചരണ്‍ ചിത്രം വാരിയത് 420 കോടി

ചില സിനിമകള്‍ ഇറങ്ങുന്നതിന് മുമ്പേ വലിയ ഹൈപ്പുണ്ടാക്കുന്ന ചിത്രങ്ങളാണ്. ബാഹുബലിയും കെജിഎഫുമെല്ലാം അത്തരത്തിലുള്ള ചിത്രങ്ങളായിരുന്നു. പക്ഷേ അത്തരം ചിത്രങ്ങള്‍ എല്ലാം ഒന്നുകില്‍ ട്രെയിലര്‍ റിലീസ് ചെയ്യുകയോ അതല്ലെങ്കില്‍ റിലീസ് തിയതി പ്രഖ്യാപിക്കുകയോ ചെയ്യാറുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ ഒരു ചിത്രം ഇപ്പോള്‍ കോടികള്‍ വാരിയിരിക്കുകയാണ്.

പറഞ്ഞുവരുന്ന രാംചരണ്‍-ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രം ഗെയിം ചേഞ്ചറിനെ കുറിച്ചാണ്. രാംചരണാണ് ചിത്രത്തിലെ നായകന്‍. നായികയായി കിയാര അദ്വാനിയാണ്. മെഗാ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. എന്നാല്‍ ഇതുവരെ ചിത്രത്തിന്റെ ട്രെയിലറോ അതുപോലെ റിലീസ് തിയതിയോ പുറത്തുവിട്ടിട്ടില്ല.

ramcharan-game-changer-movie-pre-business

അതേസമയം ഗെയിം ചേഞ്ചര്‍ ഏത് വിഭാഗത്തില്‍ വരുന്ന ചിത്രമാണെന്ന് അറിയുന്നതിന് മുമ്പ് തന്നെ 400 കോടിയില്‍ അധികം പ്രീബിസിനസാണ് നേടിയിരിക്കുന്നത്. വമ്പന്‍ ചിത്രങ്ങള്‍ എടുക്കുന്ന സംവിധായകനായ ശങ്കര്‍ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് ഗെയിം ചേഞ്ചറുമായി വരുന്നത്. അദ്ദേഹത്തിന്റെ ഇന്ത്യന്റെ രണ്ടാം ഭാഗവും പുറത്തിറങ്ങാനുണ്ട്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാണ് ഗെയിം ചേഞ്ചര്‍ എന്നാണ് റിപ്പോര്‍ട്ട്. രാംചരണിനെ വെച്ച് ശങ്കര്‍ ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ഇന്ത്യന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കാരണമാണ് ഈ ചിത്രം വൈകുന്നതെന്നാണ് റിപ്പോര്‍ട്ട്. രാംചരണിന്റെ ആരാധകര്‍ ഈ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാത്തതില്‍ രോഷത്തിലാണ്.

തമിഴിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇത് ഒറിജിനല്‍ വേര്‍ഷനായിരിക്കും. അതേസമയം തെലുങ്കിലും ഹിന്ദിയിലുമെല്ലാം ചിത്രം ഡബ് ചെയ്ത് പുറത്തിറങ്ങുന്നുണ്ട്. തമിഴ് വേര്‍ഷന്റെ റൈറ്റുകളാണ് ആമസോണ്‍ പ്രൈം ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്.

ഗെയിം ചേഞ്ചര്‍ തിയേറ്റര്‍ റിലീസ് ആയി മാസങ്ങള്‍ക്ക് ശേഷമേ ചിത്രം ഒടിടിയിലെത്തൂ. തമിഴിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് 150 കോടിക്കാണ് പ്രൈം വീഡിയോ സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ മറ്റ് ഭാഷകളൊന്നും ആമസോണ്‍ പ്രൈമിലുണ്ടാവില്ല. ട്രെഡ് അനലിസ്റ്റായ മനോബാല വിജയബാലന്‍ ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗെയിം ചേഞ്ചറിന്റെ ഡബ് വേര്‍ഷനുകളുടെ സ്ട്രീമിംഗ് അവകാശം സീ5 ആണ് സ്വന്തമാക്കിയിരിക്കുന്നത്.

സീ5 270 കോടി രൂപയ്ക്കാണ് മറ്റ് ഭാഷാ ഡബ്ബിംഗുകളുടെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. അതായത് ട്രെയിലര്‍ ഇറങ്ങുന്നതിന് മുമ്പേ ഡിജിറ്റല്‍ അവകാശങ്ങളില്‍ നിന്ന് മാത്രമായി 420 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. അതേസമയം 400 കോടി ബജറ്റിലാണ് ചിത്രം നിര്‍മിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരിക്കും ഇത്.

ചെറിയൊരു ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനായി 70 കോടിയാണ് ഷങ്കര്‍ ചെലവിട്ടിരിക്കുന്നത്. ഒരു ഗാനരംഗം ചിത്രീകരിക്കാന്‍ 23 കോടി രൂപയാണ് ഈ ചിത്രത്തിന് ചെലവായതെന്ന് നേരത്തെ ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വര്‍ഷം സെപ്റ്റംബറില്‍ ചിത്രം റിലീസ് ചെയ്‌തേക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+