Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഞങ്ങൾ തമ്മിൽ പ്രണയമൊന്നുമല്ലായിരുന്നു, അവൾ എന്നോട് പറഞ്ഞത് ഇതാണ്'; ഷിയാസ് കരീം

കൊച്ചി: അടുത്തിടെയായിരുന്നു ബിഗ് ബോസ് താരവും നടനുമായ ഷിയാസ് കരീമിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ഡോക്ടറായ രഹാനയാണ് ഷിയാസിന്റെ വധു. ഷിയാസ് തന്നെയായിരുന്നു വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ആരാധകരുമായി പങ്കിട്ടത്. ഇപ്പോഴിതാ രഹാന എങ്ങനെ തന്റെ ജീവിതത്തിലേക്ക് വന്നതെന്ന് പറയുകയാണ് ഷിയാസ്. മൈൽസ്റ്റോൺ മെയ്ക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം

'ഞങ്ങൾ തമ്മിൽ പ്രണയമായിരുന്നില്ല, കണ്ടു പരിചയപ്പെട്ടു, വീട്ടിൽ പോയി ചോദിച്ചു വീട്ടുകാർ അംഗീകരിച്ചു. എന്റെ യഥാർത്ഥ സ്വഭാവമൊക്കെ ഞാൻ കാണിക്കുന്നത് ഉമ്മയോടാണ്. ഭാര്യയ്ക്കും അറിയാം ഞാൻ ഷോർട്ട് ടെമ്പേഡ് ആണെന്ന്. ആളുകളുടെയൊക്കെ വിചാരം ഞാൻ വളരെ ഹാപ്പിയാണെന്നാണ്. കാരണം വീടായി ,കാറായി വിവാഹം ആയി എന്നാൽ അങ്ങനെയല്ല.

shiy

എന്റെ ഭാര്യ ഡോക്ടറാണ്. അത്യാവശ്യം പക്വതയുള്ളയാളാണ്. എന്റെ ജീവിതത്തിലേക്ക് വരുമ്പോൾ വലിയ വിവാദങ്ങളൊക്കെ വരും അതൊക്കെ ഫെയ്സ് ചെയ്യാൻ തയ്യാറാണെങ്കിൽ മാത്രം വിവാഹത്തിന് തയ്യാറായാൽമതിയെന്ന് ഞാൻ അവളോട് പറഞ്ഞിരുന്നു', ഷിയാസ് പറഞ്ഞു.

സ്ത്രീപീഡനം സംബന്ധിച്ച വിവാദം ഉണ്ടായപ്പോഴും താൻ അവളോട് ബന്ധം വേണ്ടാമെന്ന് വെയ്ക്കാൻ ഇനിയും സമയം ഉണ്ടെന്ന് പറഞ്ഞിരുന്നുവെന്നും ഷിയാസ് പറഞ്ഞു. എന്റെ കൂടെ കട്ടയ്ക്ക് നിന്നോളും. മരണം വരേയും എന്ത് പ്രശ്നം വന്നാലും കൂടെ നിൽക്കുമെന്ന് എന്നോട് പറഞ്ഞു. വളരെ സന്തോഷം തോന്നിയ നിമിഷമാണത്.കോടികൾ ഉണ്ടാക്കിയിട്ടോ മാളികകൾ ഉണ്ടാക്കിയിട്ടോ ഒന്നും കാര്യമില്ല. നമ്മുടെ കൂടെ കട്ടക്ക് നിൽക്കാൻ കുറച്ച് മനുഷ്യരുണ്ടെങ്കിൽ നമ്മുക്ക് ജീവിതത്തിൽ എന്തും ചെയ്യാൻ സാധിക്കും. ലോകം തന്നെ വെട്ടിപിടിക്കാം', ഷിയാസ് പറഞ്ഞു.

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിലായിരുന്നു ഷിയാസ് കരീമിനെതിരെ പോലീസ് കേസെടുത്തത്. കാസർഗോഡ് ചന്തേര പോലീസാണ് കേസ് എടുത്തത്. നിരവധി തവണ തന്നെ പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ ഷിയാസ് തന്റെ കൈയ്യിൽ നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നും യുവതി പരാതിയിൽ ആരോപിച്ചു. 2021 മുതൽ 2023 വരെ എറണാകുളം, കടവന്ത്ര, മൂന്നാർ തുടങ്ങിയ സ്ഥലങ്ങളിൽ ഹോട്ടലുകളിൽ എത്തിച്ച് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

ഷിയാസ് എറണാകുളത്ത് നടത്തിയിരുന്ന ജിംനേഷ്യം സെൻററിലേക്ക് പരിശീലകയെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് താൻ ഷിയാസിനെ ബന്ധപ്പെട്ടത്. തുടർന്ന് ഇവിടെ വെച്ച് പരിചയത്തിലായെന്നും ജിമ്മിന്റെ ഉടമസ്ഥാവകാശം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 11 ലക്ഷം തട്ടിയെന്നാണ് പരാതിയിൽ പറയുന്നത്. ഈ മാർച്ചിൽ ചെറുവത്തൂരിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയാണ് തന്നെ ഷിയാസ് മർദ്ദിച്ചതെന്നും ഇതിന് മുൻപ് ഗർഭഛിദ്രം നടത്തിയിട്ടുണ്ടെന്നും യുവതി പരാതിയിൽ പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+