'എല്ലാവരും എതിർത്തിട്ടും സൽമാൻ ഖാന്റെ പിതാവ് ആ പെൺകുട്ടിയെ കൂടെ നിർത്തി, ശോഭനയും ദത്തെടുത്തു'; ആലപ്പി അഷ്‌റഫ്
സിനിമാതാരങ്ങൾ വിവാഹിതരാവാതെ കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന സംഭവങ്ങൾ ഇന്ത്യൻ സിനിമയിൽ സർവ സാധാരണയാണ്. അതുപോലെ തന്നെ വിവാഹത്തിന് ശേഷം ദത്തെടുക്കുന്നവരും കുറവല്ല. അത്തരത്തിൽ മലയാളത്തിൽ തന്നെ വിവാഹിതയാവാതെ കുഞ്ഞിനെ ദത്തെടുത്ത നടിമാരിൽ പ്രമുഖയായിരുന്നു ശോഭന. വ്യക്തിജീവിതത്തിൽ കാര്യമായ ഗോസിപ്പുകൾക്ക് ഒന്നും തന്നെ ഇടം കൊടുക്കാതെ നിന്നിരുന്ന ശോഭന ഒരു പെൺകുഞ്ഞിനെയാണ് ദത്തെടുത്തത്.
ഈ സംഭവത്തെ കുറിച്ച് പറയുകയാണ് ഇപ്പോൾ സംവിധായകനും നടനുമായ ആലപ്പി അഷ്‌റഫ്. പൊക്കിൾകൊടി ബന്ധം ഇല്ലാതെ തന്നെ ഒരാൾക്ക് അമ്മയായി മാറാൻ കഴിയുമെന്നാണ് അദ്ദേഹം പറയുന്നത്. ശോഭനയുടെ ജീവിതത്തിന് പുറമേ ഇന്ത്യൻ സിനിമയിലെ തന്ന വലിയ സൂപ്പർതാരമായ സൽമാൻ ഖാന്റെ കാര്യവും അദ്ദേഹം എടുത്തുപറഞ്ഞു. കൂടാതെ നടി അഭിരാമിയും ഇത്തരത്തിൽ കുഞ്ഞിനെ ദത്തെടുത്തുവെന്ന് അദ്ദേഹം പറയുന്നു.

ആലപ്പി അഷ്‌റഫിന്റെ വാക്കുകൾ
സലിം ഖാൻ ഒരു കാലത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ മാർക്കറ്റ് വാല്യൂ നിശ്ചയിക്കുന്ന ആളായിരുന്നു അദ്ദേഹം. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ എക്കാലവും ഓർമ്മിക്കപ്പെടുന്ന ഷോലേ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് അദ്ദേഹം. കൂടാതെ അദ്ദേഹം നിരവധി അനവധി ബിഗ് ബജറ്റ് ചിത്രങ്ങൾക്കും തിരക്കഥ എഴുതിയിട്ടുണ്ട്. ഒരുപാട് ഹിറ്റ് ചിത്രങ്ങൾ സലിം ഖാന്റേതായി ഉണ്ട്. അദ്ദേഹത്തിന്റെ മകനാണ് ഹിന്ദിയിലെ സൂപ്പർതാരമായ സൽമാൻ ഖാൻ.
ദിലീപ് നായകനായ ബോഡി ഗാർഡിന്റെ ഹിന്ദി പതിപ്പ് ഒരുക്കിയത് സംവിധായകൻ സിദ്ദിഖ് തന്നെയായിരുന്നു. അന്ന് ഏറ്റവും താൽപര്യം തോന്നിയത് സിദ്ദിഖ് പറഞ്ഞ സൽമാൻ ഖാന്റെ കുടുംബത്തെ കുറിച്ചുള്ള ഒരു കാര്യമാണ്. സൽമാൻ ഖാന് രണ്ട് സഹോദരന്മാരും ഒരു സഹോദരിയുമാണ് ഉള്ളത്. അർബാസ് ഖാൻ, സുഹൈൽ ഖാൻ എന്നിവരും സഹോദരി അൽവിറ ഖാനും. ഇവരോടൊപ്പം പുതിയ ഒരു സഹോദരി കൂടി എത്തുന്നു.
ആ കുടുംബത്തിലെ ഏത് കാര്യത്തിന്റെയും അവസാന വാക്കാണ് അർപ്പിത. മൂന്ന് സഹോദരന്മാരുടെയും അനിയത്തിപ്രാവ്. അവരുടെ പ്രിയ സഹോദരി അർപ്പിതയുടെ കഥ ഇങ്ങനെ, മുംബൈയിലെ ഒരു തെരുവോരത്ത് പഴംതുണിയിൽ പൊതിഞ്ഞ നിലയിൽ കിട്ടിയതായിരുന്നു ആ ചോരക്കുഞ്ഞിനെ. ആരോ ഉപേക്ഷിച്ച ആ കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ട് പോവുകയായിരുന്നു സൽമാൻ ഖാന്റെ മാതാപിതാക്കൾ.
അന്ന് സ്വന്തക്കാരും ബന്ധുക്കളും ഒക്കെ ആ തീരുമാനത്തെ എതിർത്തു. എന്നാൽ സലിം ഖാൻ ആ എതിർപ്പിനെ തള്ളി കളഞ്ഞു. ആ കുഞ്ഞിനെ അവർ ഹൃദയത്തോട് ചേർത്തു. നിറത്തിലോ കുലത്തിലോ ആ വീട്ടിലെ ആരുമായും സാമ്യം ഇല്ലെങ്കിലും അവൾ അവിടുത്തെ ഭാഗ്യനക്ഷത്രമായി മാറി. അവളുടെ വിവാഹമായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷം.
നടി ശോഭനയുടെ കാര്യം എടുക്കാം. നൃത്തകലയെ തന്റെ ജീവിതമായി കാണുന്നവരാണ്. ശത കോടികളുടെ ആസ്‌തിയുള്ള ശോഭന തനിക്ക് സ്നേഹിക്കാനും ലാളിക്കാനും ഒരു കുട്ടിയെ വേണമെന്ന് തോന്നിയപ്പോൾ ആറ് മാസം പ്രായമുള്ള ഒരു കുട്ടിയെ ദത്തെടുത്തു. തന്റെ സ്നേഹവാത്സല്യം എല്ലാം നൽകി അവർ ചെന്നൈയിൽ താമസിക്കുകയാണ്. മകളെ പഠനത്തിന് സഹായിക്കുന്നതും കുട്ടിയുമൊത്ത് കടലോരത്ത് പോവുന്നതും ഒക്കെ അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
ഇനി നടി അഭിരാമിയെ കുറിച്ച് പറയുകയാണെങ്കിൽ മോഹൻലാൽ, സുരേഷ് ഗോപി, ജയറാം തുടങ്ങിയവരുടെ നായികയായി അഭിനയിച്ച അവരെ പറ്റി അധികം പറയണ്ട കാര്യമില്ലലോ. അഭിരാമി വിവാഹം കഴിച്ചത് എഴുത്തുകാരൻ പവനന്റെ കൊച്ചുമകൻ രാഹുലിനെയാണ്. കുട്ടികൾ ഇല്ലാതിരുന്ന അഭിരാമി ഒരു കുഞ്ഞിനെ ദത്തെടുത്തു വളർത്തുന്നുണ്ട്. കൽക്കി എന്നാണ് മകളുടെ പേര്. അമ്മയാവാൻ പൊക്കിൾകൊടി ബന്ധം വേണ്ടെന്നാണ് ഇതെല്ലാം കാണിക്കുന്നത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്‌റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications