ആദ്യ ചിത്രം വന്‍ പരാജയം, 9 കോടി ബജറ്റിലെ ചിത്രം കരിയര്‍ മാറ്റി, ശ്രദ്ധ കപൂറിന്റെ ഇന്നത്തെ ആസ്തി ഇത്ര
ബോളിവുഡിലെ യുവനടിമാരില്‍ ഏറ്റവും ജനപ്രീതി ആര്‍ക്കാണ്. ആലിയ ഭട്ട് ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ആലിയക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഒരു താരമുണ്ടോ? തീര്‍ച്ചയായുമുണ്ട്. അത് ആരാണെന്ന് അറിയുമോ? ആലിയയെ പോലെ അതൊരു താര പുത്രിയാണ്. ശക്തി കപൂറിന്റെ മകള്‍ ശ്രദ്ധ കപൂറാണ് ആ നടി.
ഇന്ന് ബോളിവുഡിലെ ടോപ് ഫൈവില്‍ വരുന്ന നടിയാണ് ശ്രദ്ധ. ശക്തി കപൂര്‍ ബോളിവുഡിലെ അറിയപ്പെടുന്ന നായക നടനല്ല. പക്ഷേ അദ്ദേഹം മികച്ച സഹനടനാണ്. ആ രീതിയില്‍ ഏറെ പ്രശസ്തനാണ് ശക്തി കപൂര്‍. എന്നാല്‍ ശ്രദ്ധ പിതാവിനേക്കാള്‍ പ്രശസ്തിയില്‍ മുന്നിലെത്തിയിരുന്നു.

അതേസമയം ശ്രദ്ധയുടെ കരിയര്‍ പക്ഷേ വിജയകരമായിരുന്നില്ലതുടങ്ങിയത്. ആദ്യം ചിത്രം തന്നെ വമ്പന്‍ പരാജയമായിരുന്നു. ആദ്യ ചിത്രം കഴിഞ്ഞ് മൂന്ന് വര്‍ഷത്തോളം ബോളിവുഡില്‍ മേല്‍വിലാസമില്ലാത്ത അവസ്ഥയിലായിരുന്നു ശ്രദ്ധ കപൂര്‍. എന്നാല്‍ ഒരൊറ്റ ചിത്രത്തിലൂടെ ശ്രദ്ധ സൂപ്പര്‍ സ്റ്റാറായി മാറുകയായിരുന്നു. ആഷിഖിയുടെ രണ്ടാം ഭാഗമായിരുന്നു ആ ചിത്രം.
വെറും 9 കോടി ബജറ്റിലായിരുന്നു ഈ ചിത്രം നിര്‍മിച്ചത്. എന്നാല്‍ 150 കോടിയിലേറെയാണ് ചിത്രം ലോകവ്യാപകമായി കളക്ട് ചെയ്തത്. ചെറിയ ബജറ്റില്‍ വന്ന ആ ചിത്രം ആ വര്‍ഷത്തെ വലിയ ഗ്രോസറുകളിലൊന്നായി ലാഭകണക്കില്‍ ബോളിവുഡിനെ പോലും ഞെട്ടിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ ശ്രദ്ധയുടെ പ്രകടനമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ആഷിഖിയോടെ ശ്രദ്ധ ബോളിവുഡിലെ മുന്‍നിര നായികയായി മാറുകയായിരുന്നു. 2010ല്‍ പുറത്തിറങ്ങിയ തീന്‍ പാട്ടി എന്ന ചിത്രമാണ് ശ്രദ്ധയുടെ അരങ്ങേറ്റ ചിത്രം. പലരും ഇത് ആഷിഖി 2 ആണ് എന്നാണ് കരുതുന്നത്. എന്നാല്‍ തീന്‍ പാട്ടി വന്‍ പരാജയമായിരുന്നു. 2013ല്‍ മാത്രമാണ് ആഷിഖി 2 പുറത്തിറങ്ങുന്നത്.
എന്നാല്‍ ആഷിഖിക്ക് ശേഷം ശ്രദ്ധ തൊടുന്നതെല്ലാം പൊന്നായി മാറുകയായിരുന്നു. ഏക് വില്ലന്‍, തു ജൂട്ടി മേ മക്കര്‍, എബിസിഡി 2, പോലുള്ള വമ്പന്‍ ഹിറ്റുകളിലൂടെ ശ്രദ്ധ മുന്‍നിര നായികയായി മാറുകയായിരുന്നു. നിലവില്‍ അഞ്ച് മുതല്‍ ഏഴ് കോടി വരെയാണ് നടി ഒരു ചിത്രത്തിനായി പ്രതിഫലമായി വാങ്ങുന്നത്. 123 കോടിയുടെ ആസ്തിയാണ് ശ്രദ്ധ കപൂറിനുള്ളത്.
1.70 കോടിയുടെ ബിഎംഡബ്ല്യു 7 സീരീസ്, നടിയുടെ ശേഖരത്തിലുള്ള വിലയേറിയ കാറാണ്. മുംബൈയില്‍ കടലിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വീടും ശ്രദ്ധയ്ക്കുണ്ട്. നടി മാതാപിതാക്കള്‍ക്കൊപ്പമാണ് ഇവിടെ താമസിക്കുന്നത്. ജുഹുവിലാണ് ഈ വീടുള്ളത്. ശക്തി കപൂര്‍ 1987ല്‍ വാങ്ങിയ വീടാണിത്. അന്ന് ഏഴ് ലക്ഷമായിരുന്നു ഇതിന്റെ വില.
3 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റാണിത്. 1.05 കോടി വില വരുന്ന മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍ഇയും നടിയുടെ ശേഖരത്തിലുണ്ട്. 92.30 ലക്ഷം വില വരുന്ന ഓഡി ക്യൂ7 കാറും ശ്രദ്ധയുടെ ശേഖരത്തിലുണ്ട്. ഇതെല്ലാം ചേര്‍ക്കുമ്പോള്‍ ബോളിവുഡിലെ സമ്പന്ന നടിമാരിലൊരാളായി ശ്രദ്ധ മാറും.












Click it and Unblock the Notifications