ഒരു പാട്ടിന് ശ്രേയ ഘോഷാലിന് 25 ലക്ഷം, എന്നിട്ടും സമ്പാദ്യം പിന്നില്‍; ആസ്തിയില്‍ ഈ ഗായിക മുന്നില്‍
ഇന്ത്യയില്‍ സൂപ്പര്‍ താരങ്ങളോളം തന്നെ വിപണി മൂല്യമുള്ള ഗായകരുണ്ട്. ഇവരില്‍ പലരുടെയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരു ചിത്രത്തെ ഹിറ്റാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാറുമുണ്ട്. ശ്രേയ ഘോഷാല്‍, സുനീതി ചൗഹാന്‍, സോനു നിഗം, അര്‍ജിത് സിംഗ് എന്നിവരെല്ലാം ആ നിരയില്‍ വരുന്നവരാണ്.
ഇവരുടെ ഗാനങ്ങള്‍ കേള്‍ക്കാനായി മാത്രം തിയേറ്ററില്‍ എത്തുന്നവരുമുണ്ട്. എന്നാല്‍ ഏറ്റവും രസകരമായ കാര്യം ഇവര്‍ ആരുമല്ല ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഗായകര്‍. പ്രതിഫലത്തില്‍ ഇവരെല്ലാം വളരെ മുന്നിലാണ്. പക്ഷേ സമ്പത്തിന്റെ കാര്യത്തില്‍ ആ ഗായിക വളരെ മുന്നിലെത്തിയിരിക്കുകയാണ്. അതിന് കാരണങ്ങള്‍ നിരവധിയാണ്.

ശ്രേയ ഘോഷാല്‍ ഒരു ഗാനം ആലപിക്കാനായി വാങ്ങുന്നത് 25 ലക്ഷം രൂപയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഗായികയാണ് ശ്രേയ. മറ്റ് താരങ്ങളെല്ലാം വളരെ പിന്നിലാണ്. അര്‍ജിത്ത് സിംഗാണ് ഇരുപത് ലക്ഷവുമായി പിന്നിലുള്ളത്. സോനു നിഗവും സുനീതി ചൗഹാനും ഒരു ഗാനത്തിനായി 15 ലക്ഷം വീതമാണ് വാങ്ങുന്നത്.
എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മുന്‍നിരയില്‍ ഒന്നും വരാത്ത ഗായികയാണ് ആസ്തിയുടെ കാര്യത്തില്‍ മുന്നിലുള്ളത്. പറഞ്ഞുവരുന്നത്. തുളസി കുമാറിനെ കുറിച്ചാണ്. തുളസി കുമാറാണ് ഇന്ത്യയിലെ ഏറ്റവും സമ്പത്തുള്ള ഗായിക. ബോളിവുഡില്‍ നേരത്തെ തന്നെ മികച്ച ഗാനങ്ങളുമായി തുളസി കുമാര്‍ തിളങ്ങി നില്‍ക്കുന്നുണ്ട്.
തുളസി രാജ്യത്താകെ വൈറലായത് ഒരൊറ്റ സിനിമയിലെ പാട്ടുകളിലൂടെയാണ്. ആഷിഖി 2 എന്ന ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തുളസി കുമാറിനെ ബോളിവുഡ് ഒന്നടങ്കം ഏറ്റെടുക്കുന്നതിന് കാരണമായിരുന്നു. പിന്നീട് മികച്ച പിന്നണി ഗായികയെന്ന നിലയിലും തുളസി കുമാര്‍ പേരെടുക്കുന്നതാണ് കണ്ടത്. 38കാരിയായ തുളസി കുമാറിന് 25 മില്യണിന്റെ ആസ്തിയാണ് ഉള്ളത്. 200 കോടി രൂപയോളം വരുമിത്.
അതേസമയം ഗായികയായി തിളങ്ങിയെങ്കിലും വലിയ പ്രതിഫലം ഇല്ലാതെ തന്നെ ഇത്രയും സമ്പത്ത് തുളസി കുമാറിന് വരാന്‍ കാരണമെന്താണ്? അതിന് പ്രധാന കാരണം കുടുംബരമായ ബിസിനസില്‍ ഗായികയ്ക്കുള്ള ഓഹരിയാണ്. ബോളിവുഡിലെ പ്രശസ്ത കുടുംബമാണ് തുളസിയുടേത്.
ടിസീരീസ് എന്ന വമ്പന്‍ സംഗീത കമ്പനിയുടെ ഉടമയായ ഭൂഷണ്‍ കുമാറിന്റെ മകളാണ് തുളസി കുമാര്‍. മ്യൂസിക് ലേബല്‍ എന്ന നിലയിലും നിര്‍മാണ കമ്പനിയെന്ന നിലയിലും ടീസീരീസ് ഇന്ന് വലിയ ഉയരങ്ങളിലാണ്. തുളസിയുടെ സഹോദരന്‍ ഭൂഷണ്‍ കുമാര്‍ അറിയപ്പെടുന്ന നിര്‍മാതാവാണ്. നിലവില്‍ ടീസീരീസിന്റെ ചെയര്‍മാനാണ് ഭൂഷണ്‍. ടീസീരിസിന്റെ മൂല്യം നാലായിരം കോടിയാണ്.
ടിസീരീസിന്റെ പ്രവര്‍ത്തനങ്ങളില്‍ തുളസി കുമാറിന് വലിയ പങ്കുണ്ട്. സഹോദരനൊപ്പം ഈ ബിസിനസ് ഇരുവരും ചേര്‍ന്നാണ് നയിക്കുന്നത്. അടുത്തിടെ ഭൂല്‍ ഭൂലയ്യ 2, സത്യപ്രേം കി കഥ, ശ്രീകാന്ത് തുടങ്ങിയ ചിത്രങ്ങളില്‍ തുളസി കുമാര്‍ അടുത്തിടെ ഗാനം ആലപിച്ചിരുന്നു. അതേസമയം ശ്രേയ ഘോഷാലിന് 180നും 185 കോടിക്കും ഇടയിലാണ് ആസ്തി. സുനീതി ചൗഹാന് നൂറ് കോടിയും നേഹ കക്കറിന് 40 കോടിയും ആസ്തിയുണ്ട്.












Click it and Unblock the Notifications