പാടുന്നതെല്ലാം വൈറല്‍, ശ്രേയ ഘോഷാലിന് ഒരു ഗാനത്തിന് കൊടുക്കണം ലക്ഷങ്ങള്‍; ആസ്തിയാണെങ്കില്‍ കോടികള്‍
മലയാളികള്‍ക്ക് അന്യഭാഷയിലെ ഗായികമാരോട് പ്രത്യേക ഇഷ്ടം തന്നെയുണ്ട്. എസ് ജാനകി മുതല്‍ ലതാ മങ്കേഷ്കര്‍ വരെയുള്ള ഇവിടെയുണ്ട്. പുതിയ തലമുറയില്‍ പക്ഷേ എല്ലാവര്ക്കും ഒരു പേര് മാത്രമേ പറയാനുണ്ടാവൂ. അത് ശ്രേയ ഘോഷാലിന്റേതാണ്. മലയാള സിനിമയില്‍ അത്രത്തോളം ഹിറ്റുകള്‍ ശ്രേയ സമ്മാനിച്ചിട്ടുണ്ട്. അന്യഭാഷയില്‍ നമ്മള് ഇഷ്ടപ്പെടുന്ന പല ഗാനങ്ങളും ശ്രേയയുടേതായിട്ടുണ്ട്.
അടുത്തിടെ ഇറങ്ങിയ ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്തയിലും ശ്രേയ ഘോഷാലിന്റെ ഗാനം വൈറലായിരുന്നു. ഇന്ന് ശ്രേയയുടെ 40ാം പിറന്നാളാണ്. ഇപ്പോഴും എല്ലാ ഭാഷയിലും ശ്രേയ നിരന്തരം പാടിക്കൊണ്ടിരിക്കുകയാണ്. നടിയുടെ ആസ്തിയും പ്രതിഫലവുമെല്ലാം മറ്റ് ഗായകരെ അപേക്ഷിച്ച് മുന്നിലാണ്.

കരിയറില്‍ ഇതുവരെ 3000ത്തില്‍ അധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട് ശ്രേയ. പതിനാറാം വയസ്സില്‍ കരിയറില്‍ തരംഗം തീര്‍ത്ത ഗായികയായി ശ്രേയ ഘോഷാല്‍ മാറിയിരുന്നു. ഇന്ന് രാജ്യത്തെ തന്നെ ഏറ്റവും ധനികയായ ഗായികയാണ് അവര്‍. പശ്ചിമ ബംഗാളില്‍ മുര്‍ഷിദാബാദിലുള്ള ബെറംപൂരില് 1984ലാണ് ശ്രേയ ജനിച്ചത്.
ബംഗാളി ബ്രാഹ്മണ കുടുംബത്തിലായിരുന്നു അവരുടെ ജനനം. വെറും 14ാം വയസ്സില്‍ അവര്‍ പ്രശസ്തിയുടെ പടവുകള്‍ താണ്ടി തുടങ്ങിയിരുന്നു. 1998 ജനുവരിയില്‍ പുറത്തുവന്ന ബെന്തെച്ചി ബീന എന്ന ആല്‍ബമായിരുന്നു ശ്രേയയുടെ പാടാനുള്ള കഴിവ് തെളിയിച്ചത്. പതിനാല് ഗാനങ്ങള്‍ ഇതിലുണ്ടായിരുന്നു. റിയാലിറ്റി ഷോയിലൂടെ ശ്രേയ രാജ്യമറിയുന്ന ശബ്ദമായി മാറിയത്.
16ാം വയസ്സിലായിരുന്നു റിയാലിറ്റി ഷോ നടന്നത്. ആ ഷോയില്‍ വെച്ചാണ് സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലി ശ്രേയയെ ശ്രദ്ധിക്കുന്നത്. റിയാലിറ്റി ഷോ വിജയിച്ചതും ശ്രേയ തന്നെയായിരുന്നു. ഇതോടെ 2002ല്‍ ദേവദാസ് എന്ന ചിത്രത്തില്‍ ശ്രേയക്ക് പാടാനുള്ള അവസരവും ബന്‍സാലി നല്‍കിയിരുന്നു.
ഈ ചിത്രത്തിലെ ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള പുരസ്കാരവും ശ്രേയയെ തേടിയെത്തി. ആറാം വയസ്സ് മുതല്‍ ക്ലാസിക്കല്‍ സംഗീതം ശ്രേയ പരിശീലിക്കുന്നുണ്ട്. കല്യാണ്ജി ഭായിയുടെ കീഴില്‍ 18 മാസം സംഗീതം അഭ്യസിച്ചിട്ടുണ്ട് ശ്രേയ. പിന്നീട് മുക്ത ബിദെയ്ക്ക് കീഴിലായിരുന്നു സംഗീത പരിശീലനം.
ശ്രേയ ഇന്ന് ഒരു ഗാനത്തിനായി വാങ്ങുന്ന തുക കേട്ടാല്‍ ആരായാലും അമ്പരന്ന് പോകും. ഡിഎന്‍എ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം 25 ലക്ഷമാണ് ഒരു ഗാനത്തിനായി ശ്രേയ വാങ്ങിക്കുന്ന പ്രതിഫലം. ഇതിനോടകം അഞ്ച് ദേശീയ അവാര്‍ഡുകളും അവരെ തേടിയെത്തി. അതേസമയം ശ്രേയ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിംഗ് പരിപാടികള്‍ക്കും എത്തിയിരുന്നു.
പരിപാടിയില്‍ ശ്രേയയുടെ ലൈവ് പെര്‍ഫോമന്‍സും ഉണ്ടായിരുന്നു. ഇതിനും ലക്ഷങ്ങള്‍ അവര്‍ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം സമ്പത്തിന്റെ കാര്യത്തിലും ശ്രേയ വളരെ മുന്നിലാണ്. അതേസമയം 240 കോടിയുടെ ആസ്തിയുണ്ടെന്നാണ് ഡിഎഎ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 180-185 കോടിയാണെന്ന് ജിക്യു റിപ്പോര്‍ട്ട് ചെയ്യുന്നത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications