Get Updates
Get notified of breaking news, exclusive insights, and must-see stories!

സലാര്‍ ഫയര്‍ ആയി, ഒപ്പം ശ്രുതി ഹാസ്സനും, പ്രതിഫലത്തില്‍ തമന്നയും കാജളും ഒന്നുമല്ല, വാങ്ങുന്നത് ഇത്ര

തെലുങ്ക് സിനിമയില്‍ ഇപ്പോള്‍ ശ്രുതി ഹാസന്റെ സമയമാണ്. ചെയ്യുന്ന ചിത്രങ്ങളെല്ലാം വമ്പന്‍ വിജയങ്ങളായി കൊണ്ടിരിക്കുകയാണ്. അടുത്തിടെ ശ്രുതി ചെയ്ത ക്രാക്ക്, ഭഗവന്ത് കേസരി, വാള്‍ട്ടര്‍ വീരയ്യ തുടങ്ങി വമ്പന്‍ ചിത്രങ്ങളെല്ലാം മെഗാ ഹിറ്റുകളായിരുന്നു. എല്ലാം സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമായിരുന്നു. തെലുങ്കില്‍ ഭാഗ്യ നായികയെന്ന വിശേഷണവും ശ്രുതിക്കുണ്ട്. മികച്ച ഡാന്‍സും, അതുപോലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാനുള്ള കഴിവും ശ്രുതിക്കുണ്ട്.

ഇതെല്ലാം നായികയായി അവരെ പരിഗണിക്കാനുള്ള കാര്യമാണ്. ശ്രുതി നിലവില്‍ ഹാട്രിക്ക് ഹിറ്റുകള്‍ അടിച്ച് നില്‍ക്കുകയാണ്. എന്നാല്‍ നടിയുടെ പ്രതിഫലവും ഇതിന് പിന്നാലെ ഉയര്‍ന്നിരിക്കുകയാണ്. ഇത് നല്‍കാന്‍ നിര്‍മാതാക്കള്‍ തയ്യാറുമാണ്. പ്രഭാസിനൊപ്പമുള്ള സലാര്‍ കഴിഞ്ഞ ദിവസം ഇറങ്ങിയതോടെയാണ് ശ്രുതി ഹാസന്‍ പ്രതിഫലം വര്‍ധിപ്പിച്ചിരിക്കുന്നത്. ആദ്യ ദിനത്തില്‍ തന്നെ ചിത്രത്തിന് വമ്പന്‍ അഭിപ്രായവും, അതുപോലെ തന്നെ റെക്കോര്‍ഡ് കളക്ഷനുമാണ് ലഭിച്ചത്.

shruthi-haasan-salary

180 കോടിയോളമാണ് വേള്‍ഡ് വൈഡ് ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍. പരാജയങ്ങളുടെ നടുവിലായിരുന്ന പ്രഭാസിന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. ഇതോടെ ഭാഗ്യ നായികയെന്ന വിശേഷണം ശക്തമായിരിക്കുകയാണ്. പ്രഭാസിന് വിജയ ചിത്രം ശ്രുതിയുടെ ഒപ്പം വന്നത് കൊണ്ടാണ് ലഭിച്ചതെന്ന് തെലുങ്കില്‍ ആരാധകര്‍ പറയുന്നു. എന്തായാലും പുതിയ ചിത്രത്തിന്റെ വിജയം പ്രതിഫലം ഉയര്‍ത്തി കൊണ്ടാണ് ശ്രുതി ആഘോഷിച്ചിരിക്കുന്നത്.

പുതിയ ചിത്രമായ ഡാക്കോയിട്ടിന് മൂന്ന് കോടി രൂപയാണ് ശ്രുതി പ്രതിഫലം വാങ്ങുന്നത്. തെലുങ്കിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ അദിവി ശേഷിനൊപ്പമാണ് ഈ ചിത്രം. കഴിഞ്ഞ ദിവസം ഇതിന്റെ പ്രമോ പുറത്തുവിട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരിക്കുകയാണ് ഈ പ്രമോ. തോക്കേന്തിയ നായകനും നായികയുമാണ് പ്രമോയില്‍ ഉള്ളത്. ഇത് ബിഗ് ബജറ്റ് ചിത്രമാണ്. ഇതിന് വേണ്ടിയാണ് മൂന്ന് കോടി പ്രതിഫലം വാങ്ങുന്നത്.

നിലവില്‍ ഓരോ പ്രൊജക്ട് തെരഞ്ഞെടുക്കുമ്പോഴും കൃത്യമായി ആലോചിച്ച്, സമയമെടുത്താണ് ശ്രുതി അഭിനയിക്കാമെന്ന് വാക്കു കൊടുക്കുന്നത്. മൂന്ന് കോടി രൂപ ശ്രുതിക്ക് നല്‍കാമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ചിത്രം ചെയ്യാമെന്ന് ശ്രുതി സമ്മതിക്കുകയായിരുന്നു. വമ്പന്‍ ഹിറ്റുകള്‍ ഉള്ളതിനാല്‍ ശ്രുതിക്ക് വലിയ തുക കൊടുക്കുന്നതിനോട് നിര്‍മാതാക്കള്‍ക്കൊന്നും എതിര്‍പ്പില്ല.

നേരത്തെ രണ്ട് കോടി മുതല്‍ 2.25 കോടി വരെയാണ് ഒരു ചിത്രത്തിനായി ശ്രുതി വാങ്ങിയിരുന്നത്. ചിരഞ്ജീവി, ബാലകൃഷ്ണ ചിത്രങ്ങള്‍ക്കെല്ലാം ഈ തുകയാണ് വാങ്ങിയത്. തെലുങ്കിലെ മറ്റ് മുന്‍നിര നായികമാരായ തമന്നയെയും, കാജള്‍ അഗര്‍വാളിനെയും പ്രതിഫലത്തില്‍ നടി മറകടന്നിരിക്കുകയാണ്. ഇവരേക്കാള്‍ വമ്പന്‍ ഹിറ്റുകള്‍ ശ്രുതിക്കുണ്ട്.

കാജളും തമന്നയും 2.25 കോടിയാണ് പ്രതിഫലമായി വാങ്ങുന്നത്. നാല് കോടി രൂപയാണ് സലാറിനായി ശ്രുതി വാങ്ങിയത്. ഇത് സാധാരണ ബജറ്റില്‍ നിന്നും ഉയര്‍ന്നുള്ള വലിയ ചിത്രമായത് കൊണ്ടാണ് ഇത്ര ഉയര്‍ന്ന പ്രതിഫലം വാങ്ങിയത്. സാധാരണ ചിത്രങ്ങള്‍ക്കാണ് ഇനി 3 കോടി പ്രതിഫലം വാങ്ങുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+