സിദ്ധാര്‍ത്ഥും അദിതിഥിയും വിവാഹിതരായിട്ടില്ല, ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തല്‍; സംഭവിച്ചത് ഇതാണ്
ഹൈദരാബാദ്: നടി അദിതി റാവു ഹൈദാരിയും നടന്‍ സിദ്ധാര്‍ത്ഥും തമ്മില്‍ വിവാഹിതരാണെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത് വൈറലാവുകയും ചെയ്തിരുന്നു. തെലങ്കാന വാനപര്‍ത്തിയിലെ ശ്രീരംഗപുരം ക്ഷേത്രത്തില്‍ വെച്ച് ഇന്നലെ വിവാഹം നടന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇരുവരും. തങ്ങള്‍ വിവാഹിതരായിട്ടില്ലെന്നാണ് അദിതിയും സിദ്ധാര്‍ത്ഥും പറയുന്നത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം വിവാഹം നടന്നിട്ടില്ലെന്നും ഇവര്‍ സ്ഥിരീകരിച്ചു. ഒരു ചടങ്ങ് നടന്നു എന്നുള്ളത് സത്യമാണ്. പക്ഷേ അത് വിവാഹമല്ലെന്നും വിവാഹ നിശ്ചയം മാത്രമാണെന്നും അദിതി ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകരെ അറിയിച്ചു.

സിദ്ധാര്‍ഥിനൊപ്പം നില്‍ക്കുന്ന ചിത്രവും അതിഥി പങ്കുവെച്ചിട്ടുണ്ട്. ഇതില്‍ ഇരുവരും മോതിരം ധരിച്ച് നില്‍ക്കുന്നതും കാണാം. വിവാഹ നിശ്ചയം കഴിഞ്ഞെന്ന് സൂചിപ്പിക്കുന്നതാണ് ഈ ചിത്രം. നേരത്തെ തന്നെ ഇരുവരും പ്രണയത്തിലാണെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. ചില വിവാഹ വേദികളില്‍ ഇവര്‍ ഒരുമിച്ചെത്തുകയും ചെയ്തിരുന്നു.
തെലുങ്ക് ചിത്രമായ മഹാസമുദ്രത്തില്‍ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് സിദ്ധാര്‍ത്ഥും അദിതി റാവുവും തമ്മില്‍ പ്രണയത്തിലായതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും പിന്നീട് പൊതുവേദികള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു. ഇരുവരും ലിവിംഗ് ടുഗെതറിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അതേസമയം നിരവധി പേര്‍ താരങ്ങള്‍ക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ഹീരാമണ്ഡിയുടെ ചടങ്ങിന് അതിഥി എത്താതിരുന്നപ്പോഴേ അതിഥിയുടെ തിരക്കിന്റെ കാരണം വ്യക്തമായിരുന്നു. ഷോയുടെ അവതാാരകനായ സച്ചിന്‍ കുമ്പറാണ് അതിഥി വിവാഹിതയായെന്ന് പറഞ്ഞത്.
അതിഥിയുടേത് നിര്‍ണായക റോളാണെന്നും, എന്നാല്‍ വിവാഹമായത് കൊണ്ടാണ് വരാന്‍ സാധിക്കാതിരുന്നതെന്നും സച്ചിന്‍ പറയുകയായിരുന്നു. ഈ ദിനത്തില്‍ അവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്. തെലങ്കാനയിലെ ക്ഷേത്രത്തില്‍ വെച്ച് ഇരുവരും വിവാഹിതരായെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.












Click it and Unblock the Notifications