സിദ്ധാര്‍ത്ഥോ അദിതിയോ സമ്പത്തില്‍ മുന്നില്‍, കൈയ്യിലുള്ള സമ്പാദ്യം ചില്ലറയല്ല, ഞെട്ടും
സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദാരിയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി സ്ഥിരീകരിച്ചിരിക്കുകയാണ്. ഇരുവരും ഒന്നിനൊന്ന് മെച്ചപ്പെട്ട നടി നടന്മാരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തമിഴില്‍ മാത്രമല്ല തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം ഇവര്‍ അഭിനയിക്കാറുമുണ്ട്. സിദ്ധാര്‍ത്ഥിന്റെ അവസാനം വന്ന ചിത്ത എന്ന ചിത്രം വലിയ വിജയമായിരുന്നു.
അതിഥിയുടെ പുതിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിന് വേണ്ടി ഇറക്കുന്ന ഹീരാമണ്ഡിയാണ്. സൊനാക്ഷി സിന്‍ഹ അടക്കമുള്ളവര്‍ ഈ ചിത്രത്തിലുണ്ട്. നേരത്തെ തന്നെ ഹിന്ദി ചിത്രങ്ങളില്‍ ചിരപരിചിതയാണ് അവര്‍. ഇരുവരും മഹാസമുദ്രം എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് പ്രണയത്തിലായത്.

നേരത്തെ ഹീരാമണിയുടെ അനൗണ്‍സ്‌മെന്റുമായി ബന്ധപ്പെട്ട് ഒരു ചടങ്ങ് നേരത്തെ നെറ്റ്ഫ്‌ളിക്‌സ് നടത്തിയിരുന്നു. അതിലാണ് അവതാരകനായ സച്ചിന്‍ കുംഭാര്‍ സിദ്ധാര്‍ത്ഥും അദിതിയും വിവാഹിതരായെന്ന് പറഞ്ഞത്. എന്നാല്‍ വിവാഹിതരായതല്ല മറിച്ച് വിവാഹ നിശ്ചയമാണ് കഴിഞ്ഞതെന്ന് ഇരുവരും സ്ഥിരീകരിച്ചിരുന്നു.
അതേസമയം ഇരുവരും ഒരുപോലെ സമ്പത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നവരാണ്. എന്നാല്‍ ഇരുവരില്‍ ആര്‍ക്കാണ് കൂടുതല്‍ സമ്പത്തുള്ളത് എന്ന് അറിയുമോ? ഏകദേശം സമാനമായ കാലയളവില്‍ സിനിമാ മേഖലയില്‍ വന്നവരാണ് ഇവര്‍. അതുകൊണ്ട് സമ്പത്തിന്റെ കാര്യം പലര്‍ക്കും അറിയാന്‍ വഴിയില്ല.
സിദ്ധാര്‍ത്ഥ് തമിഴില്‍ മാത്രമല്ല തെലുങ്കിലും ഹിന്ദി സിനിമയിലും സജീവമായി തന്നെ അഭിനയിക്കുന്നുണ്ട്. 2003ല്‍ പുറത്തിറങ്ങിയ ശങ്കറിന്റെ ബോയ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ സിനിമാ അരങ്ങേറ്റം. ചിത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ ചിത്രത്തിലെ ഗാനങ്ങളും വലിയ തരംഗമായിരുന്നു.
സിദ്ധാര്‍ത്ഥിനൊപ്പം ജനിലീയ ആയിരുന്നു ചിത്രത്തിലെ നായിക. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം വലിയ ചിത്രങ്ങള്‍ സിദ്ധാര്‍ത്ഥിനെ തേടിയെത്തിയിരുന്നു. ഹിന്ദിയില്‍ രംഗ് ദേ ബസന്തി എന്ന ചിത്രവും സിദ്ധാര്‍ത്ഥിന് ലഭിച്ചു. താരത്തിന്റെ ആസ്തി 70 കോടി രൂപയാണ്.
ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നീ നഗരങ്ങളില്‍ സിദ്ധാര്‍ത്ഥിന് വീട് അടക്കം സ്വന്തമായിട്ടുണ്ട്. റോള്‍സ് റോയ്‌സ്, മെഴ്‌സിഡസ് ബെന്‍സ്, ഓഡി എ4 തുടങ്ങിയ കാറുകളും സിദ്ധാര്‍ത്ഥിന് സ്വന്തമായിട്ടുണ്ട്.
അദിതി റാവു ഹൈദാരിയും സമാനമായ കാലയളവില്‍ സിനിമാ മേഖലയില്‍ എത്തിയതാണ്. മലയാളത്തില്‍ പ്രജാപതി എന്ന ചിത്രത്തിലൂടെ മമ്മൂട്ടിയുടെ നായികയായും അദിതിയെത്തി. സൂഫി പറഞ്ഞ കഥയില്‍ മികച്ചൊരു വേഷവും അതുപോലെ അദിതി ചെയ്തിരുന്നു. തമിഴില്‍ ദുല്‍ഖര്‍ സല്‍മാന്റെ അടക്കം നായികയായി എത്തിയിരുന്നു അദിതി.
നിരവധി ചിത്രങ്ങള്‍ ഇനിയും അദിതിയുടേതായി വരാനുണ്ട്. 60-62 കോടിക്കിടയിലാണ് അദിതിയുടെ ആസ്തി. സിദ്ധാര്‍ത്ഥ് ആസ്തിയുടെ കാര്യത്തില്‍ നേരിയ വ്യത്യാസത്തിനാണ് മുന്നിലുള്ളത്. ഇരുവരുടെയും മൊത്തം ആസ്തി 130 കോടി രൂപ വരും. ഇത് അമ്പരപ്പിക്കുന്നത് തന്നെയാണ്.












Click it and Unblock the Notifications