Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമ പാരമ്പര്യമില്ല, അസിസ്റ്റന്റ് ഡയറക്ടറില്‍ നിന്ന സൂപ്പര്‍ താരം; സിദ്ധാര്‍ത്ഥിന്റെ ആസ്തി ഇത്ര

ബോളിവുഡില്‍ യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ വന്ന് താരമായ നടനാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. താരത്തിന്റെ 39ാം ജന്മദിനമായിരുന്നു ജനുവരി പതിനാറിന്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് സിദ്ധാര്‍ത്ഥിന്റെ കരിയര്‍. കരണ്‍ ജോഹറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിദ്ധാര്‍ത്ഥ് ബോളിവുഡിലെത്തുന്നത്. ആ സമയം താരം അഭിനയത്തെ കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ല.

ഷാരൂഖ് നായകനായ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു സിദ്ധാര്‍ത്ഥ്. കരണിനൊപ്പമുള്ള പ്രവര്‍ത്തി പരിചയമാണ് സിദ്ധാര്‍ത്ഥിനെ നടനാക്കിയത്. കരണിന്റെ തന്നെ സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു സിദ്ധാര്‍ത്ഥിന്റെ തുടക്കം. പിന്നീട് താരത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിദ്ധാര്‍ത്ഥ് ഇന്ന് ബോളിവുഡിലെ മുന്‍നിര താരങ്ങളിലൊന്നാണ്.

sidharth-malhotra

നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി റിലീസ് ചെയ്യാനുള്ളത്. 105 കോടിയാണ് ഇന്ന് താരത്തിന്റെ ആസ്തി. ബോക്‌സോഫീസിനും പ്രിയങ്കരനാണ് സിദ്ധാര്‍ത്ഥ്. ഒരു ചിത്രത്തിനായി ആറ് മുതല്‍ എട്ട് കോടി രൂപ വരെയാണ് സിദ്ധാര്‍ത്ഥ് ഇന്ന് വാങ്ങുന്നത്. യോദ്ധയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. വമ്പന്‍ ബജറ്റില്‍ ഒരുക്കിയ ആക്ഷന്‍ ചിത്രമാണിത്.

നേരത്തെ ബ്ലോക്ബസ്റ്ററായ ഷേര്‍ഷാ അടക്കം സിദ്ധാര്‍ത്ഥിന്റെ പേരിലുണ്ട്. ബോളിവുഡിലെ തന്നെ മുന്‍നിര നായികയായ കിയാര അദ്വാനിയുമായുള്ള സിദ്ധാര്‍ത്ഥിന്റെ വിവാഹവും അടുത്തിടെയാണ് നടന്നത്. അതിന് ശേഷം സിദ്ധാര്‍ത്ഥിന്റെ ജനപ്രീതിയും വര്‍ധിച്ചിരുന്നു. സിനിമയില്‍ മാത്രം ഒതുങ്ങുന്നതല്ല സിദ്ധാര്‍ത്ഥിന്റെ കരിയര്‍.

മികച്ച പരസ്യ ബ്രാന്‍ഡുകളും താരവുമായി കരാറുണ്ടാക്കിയിട്ടുണ്ട്. പെപ്പെ ജീന്‍സ്, മെട്രോ ഷൂസ്, ബ്രില്‍ക്രീം, കൊക്കകോള, എന്നിവ ഇതില്‍ ചിലതാണ്. ന്യൂസിലന്‍ഡ് ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറുമാണ് സിദ്ധാര്‍ത്ഥ്. അതേസമയം ഒരു പരസ്യ ചിത്രത്തില്‍ അഭിനയിക്കാനായി രണ്ട് മുതല്‍ മൂന്ന് കോടി രൂപ വരെയാണ് താരം വാങ്ങുന്നത്.

താരത്തിന്റെ കൈയ്യിലുള്ള ആഡംബര വസ്തുക്കളില്‍ പ്രധാനപ്പെട്ടതാണ് ബാന്ദ്രയിലെ വീട്. ഈ വീട് ഡിസൈന്‍ ചെയ്തത് ഗൗരി ഖാനാണ്. കടലിനോട് അഭിമുഖമായി നില്‍ക്കുന്നതാണ് ഈ വീട്. മികവുറ്റ ഇന്റീരിയറും, അതുപോലെ കിടിലന്‍ ഡിസൈനും ഇതിന്റെ പ്രത്യേകതയാണ്. സിദ്ധാര്‍ത്ഥ് അതുപോലെ വലിയൊരു വാഹനപ്രേമി കൂടിയാണ്.

2.26 കോടിയുടെ ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വോഗ് സിദ്ധാര്‍ത്ഥിന്റെ ഗ്യാരേജിലെ പ്രമുഖ വാഹനമാണ്. 1.86 കോടിയുടെ മെഴ്‌സിഡസ് മേയ്ബാക്ക് എസ്500, ഹാര്‍ലി ഡേവിഡ്‌സണ്‍ ഫാറ്റ് ബോയ് എന്നിവയാണ് സിദ്ധാര്‍ത്ഥിന്റെ ഗ്യാരേജിലെ പ്രധാന വാഹനങ്ങള്‍. അതുപോലെ റിയല്‍ എസ്‌റ്റേറ്റിലും സ്റ്റാര്‍ട്ടപ്പുകളിലും താരത്തിന് നിക്ഷേപമുണ്ട്. അതുകൊണ്ട് ഇന്ന് ബോളിവുഡിലെ സമ്പന്നനായ നടന്മാരില്‍ ഒരാളാണ് താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+