Get Updates
Get notified of breaking news, exclusive insights, and must-see stories!

എആർ റഹ്മാന്‌ വേണ്ടി പാടിയത് കൊണ്ട് മാത്രം ഇളയരാജ ഒഴിവാക്കി; കരിയർ തകർത്തതാരെന്ന് വെളിപ്പെടുത്തി മിൻമിനി

തെന്നിന്ത്യൻ സിനിമയിൽ വ്യത്യസ്‌തമായ ശബ്‌ദം കൊണ്ടും ആലാപന രീതി കൊണ്ടും ശ്രദ്ധേയയായ ഗായികയാണ് മിൻമിനി. എആർ റഹ്മാന്റെ ആദ്യ ചിത്രമായ റോജയിലെ ചിന്ന ചിന്ന ആസൈ ഗാനമാണ് ശരിക്കും പ്രശസ്‌തി നേടി കൊടുത്തത്. എന്നാൽ യഥാർത്ഥത്തിൽ ആ ഗാനത്തോടെ തനിക്ക് സിനിമയിൽ അവസരം കുറയുകയാണ് ഉണ്ടായതെന്നാണ് മിൻമിനി പറഞ്ഞത്.

തന്റെ കരിയറിൽ ഉണ്ടായ വീഴ്‌ചകളെ കുറിച്ച് അമൃത ടിവിക്ക് നൽകിയ ഒരു പഴയ അഭിമുഖത്തിലാണ് മിൻമിനി മനസ് തുറന്നത്. ഈ അഭിമുഖമാണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ചിന്ന ചിന്ന ആസൈ ഹിറ്റായതോടെ തന്നെ ഇളയരാജ വിളിക്കാതായി എന്നും മിൻമിനി പറയുന്നുണ്ട്. തമിഴ് സിനിമാ ലോകത്തിലെ എക്കാലത്തെയും പ്രബലരായ രണ്ട് സംഗീത സംവിധായകരായ ഇളയരാജക്കും എആർ റഹ്മാനും ഇടയിൽ നിലനിന്നിരുന്ന ഈഗോ ക്ലാഷിന്റെ ഫലമാണ് തന്റെ കരിയർ തുളച്ചതെന്നും മിൻമിനി വെളിപ്പെടുത്തുന്നു.

minminiialiyarajasrahman

കരിയറിന്റെ ഒരു ഘട്ടത്തിൽ ഒറ്റ ദിവസം കൊണ്ട് പതിമൂന്ന് പാട്ടുകൾ വരെ പാടിയ ഒരു കാലമുണ്ടായിരുന്നുവെന്നും അവിടെ നിന്നാണ് താഴേക്ക് പോയതെന്ന് മിൻമിനി ഓർത്തെടുക്കുന്നു. ഒരുപാട് അനുഭവിച്ചിട്ടുണ്ടെന്നും നല്ല അവസരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മിൻമിനി വ്യക്തമാക്കി. ഇതിന് ശേഷമാണ് തന്റെ കരിയറിന്റെ പതനത്തിലേക്ക് നയിച്ച കാരണങ്ങളെ കുറിച്ച് അവർ മനസ് തുറന്നത്.

'ചെന്നൈയിലേക്ക് പോയശേഷം കാര്യമായ ബുദ്ധിമുട്ടുകൾ ഇല്ലായിരുന്നു. 1991 മുതൽ 1994 പകുതിവരെ മാത്രമേ ശരിക്കും പാടിയിട്ടുള്ളൂ. അന്നുണ്ടായിരുന്ന എല്ലാ സം​ഗീത സംവിധായകർക്കും വേണ്ടി പാടാനുള്ള ഭാഗ്യമുണ്ടായി. എന്നാൽ ചിന്ന ചിന്ന ആസൈ പാടിയശേഷം സത്യത്തിൽ പാട്ടുകൾ കുറയുകയാണ് ചെയ്‌തത്‌' മിൻമിനി പറഞ്ഞു.

'മദ്രാസിൽ വച്ചുണ്ടായ ഒരു മോശം അനുഭവം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. രാജാ സാറിന്റെയടുത്ത് എനിക്ക് എന്നും ഒരു പാട്ടുണ്ടാവാറുണ്ട്. ദേവാ സാറിന്റെയും വിദ്യാസാ​ഗറിന്റെയും കീരവാണി സാറിന്റെയുമൊക്കെ ഒരുപാട് പാട്ടുകൾ പാടിയിരുന്നു. എന്നാൽ ഇതൊന്നും രാജാ സാർ അറിഞ്ഞിരുന്നില്ല. ചിന്ന ചിന്ന ആസൈ പാടിയപ്പോഴാണ് അദ്ദേഹം ഇത് അറിഞ്ഞത്' മിൻമിനി തന്റെ മനസ് തുറന്നു.

'രാജാ സാറിന്റെ താലാട്ട് എന്ന ചിത്രത്തിന്റെ റെക്കോർഡിംഗ് നടക്കുകയാണ്. ടേക്ക് എടുക്കുന്നതിന് മുമ്പ് സാർ ചെറിയ കറക്ഷൻസ് പറഞ്ഞുതരാൻ വന്നു. ​ഗായകൻ മനോ അണ്ണനും ഉണ്ടായിരുന്നു. കറക്ഷനുകളൊക്കെ പറഞ്ഞുതന്നിട്ട് സാർ പോയി. പക്ഷേ മുറിയുടെ വാതിലിന്റെ അടുത്തുവരെ പോയി തിരിച്ചുവന്നു. എന്നിട്ട് പറഞ്ഞു, നീ എന്തിനാണ് അവിടെയും ഇവിടേയുമെല്ലാം പോയി പാടുന്നത്, ഇവിടെ മാത്രം പാടിയാൽ മതിയെന്ന്.' അത് തനിക്ക് വല്ലാതെ ഷോക്കായെന്ന് മീൻമിനി പറയുന്നു.

'ഈ സംഭവത്തിന് ശേഷം ഇളയരാജ പിന്നെ പാടാൻ വിളിച്ചിട്ടില്ല. രാജാ സാറിൻ എന്നോട് വാത്സല്യം ഉണ്ടായിരുന്നു. അതുകൊണ്ട് സാറിനേക്കുറിച്ച് മറ്റുള്ളവർ മോശമായി ചിന്തിക്കേണ്ട എന്ന് കരുതിയിട്ടാണ് ഇതൊന്നും ഇത്രയും നാളും പറയാതിരുന്നത്' മിൻമിനി വെളിപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+