ലേഡി സിങ്കമായി ദീപിക പദുക്കോണ്‍; പ്രതിഫലം കരീനയേക്കാള്‍ കുറവ്; സിങ്കം എഗെയിനില്‍ വാങ്ങിയത് ഇത്ര
മുംബൈ: ബോളിവുഡില്‍ ഇപ്പോള്‍ ഫ്രാഞ്ചൈസികളുടെ കാലമാണ്. രണ്ടാം ഭാഗവുമായി വരുന്ന ചിത്രങ്ങള്‍ വമ്പന്‍ വിജയങ്ങളാവുന്ന കാഴ്ച്ചയാണ് കാണാന്‍ സാധിക്കുന്നത്. സ്ത്രീ 2, കെജിഎഫ് 2, ഗദര്‍ 2 പോലുള്ള ചിത്രങ്ങള്‍ വലിയ വിജയങ്ങളായിരുന്നു.
പുഷ്പ 2, കല്‍ക്കി 2, സലാര്‍ 2, ആനിമല്‍ 2, വാര്‍ 2 പോലുള്ള ചിത്രങ്ങള്‍ ഇനി ബോളിവുഡില്‍ റിലീസ് ചെയ്യാനുണ്ട്. എന്നാല്‍ ഒരു ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായി ബോളിവുഡ് വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്.

സിങ്കത്തിന്റെ മൂന്നാം ഭാഗമാണിത്. സിങ്കം എഗെയിന്‍ എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു. വമ്പന്‍ സ്വീകരണമാണ് ട്രെയിലറിന് ലഭിച്ചത്. സൂപ്പര്‍ താരങ്ങളുടെ ഒരു നിര തന്നെ ചിത്രത്തിലുണ്ട്.
അജയ് ദേവ്ഗണാണ് സിങ്കം എഗെയിനില്‍ പ്രധാന വേഷത്തിലെത്തുന്നത്. ഭാജിറാവു സിങ്കം എന്ന ഫയര്‍ബ്രാന്‍ഡ് പോലീസ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ അഭിനയിക്കുന്നത്. രണ്‍വീര്‍ സിംഗ്, അക്ഷയ് കുമാര്‍, ടൈഗര്‍ ഷ്‌റോഫ്, അര്‍ജുന്‍ കപൂര്‍, കരീന കപൂര്‍, ദീപിക പദുക്കോണ്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
സൂപ്പര്‍ താരങ്ങളുടെ ഒരു ഫ്രാഞ്ചൈസി തന്നെയാണ് സിങ്കം മൂന്നാം ഭാഗമാണ്. ബോളിവുഡില്‍ മസാല ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നതില്‍ പ്രശസ്തനായ രോഹിത് ഷെട്ടിയാണ് ഈ ചിത്രമൊരുക്കുന്നത്. 350 കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്. വമ്പന്‍ ബജറ്റ് മാത്രമല്ല താരങ്ങളുടെ പ്രതിഫലവും ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്.
അതേസമയം എല്ലാ താരങ്ങളും സാധാരണ വാങ്ങുന്നതിലും കുറവാണ് ഈ ചിത്രത്തില്‍ പ്രതിഫലമായി വാങ്ങിയിരിക്കുന്നത്. അതുകൊണ്ടാണ് രോഹിത് ഷെട്ടിയുടെ കോപ് യൂണിവേഴ്‌സ് സാധ്യമായിരിക്കുന്നത്. ചിത്രത്തിലെ നായകനായ അജയ് ദേവ്ഗണ്‍ സാധാരണ വാങ്ങാറുള്ള പ്രതിഫലത്തിന്റെ അത്ര പോലും വാങ്ങിയിട്ടില്ല. ഇത്ര വലിയ ചിത്രമായിട്ടും 35 കോടിയാണ് അജയ് ദേവ്ഗണ്‍ പ്രതിഫലമായി വാങ്ങിയത്. സ
മീപകാലത്ത് വലിയ ഹിറ്റുകള്‍ അജയ് ദേവ്ഗണിനുണ്ടായിരുന്നു. ശെയ്ത്താന്‍, ദൃശ്യം 2 പോലുള്ള വലിയ ഹിറ്റുകളും താരത്തിന് ലഭിച്ചിട്ടുണ്ട്. സിങ്കം എഗെയിന്‍ അജയ് ദേവ്ഗണിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാകുമെന്നാണ് പ്രതീക്ഷ.
ചിത്രത്തില്‍ ലേഡി സിങ്കമായിട്ടാണ് ദീപിക പദുക്കോണ്‍ പ്രത്യക്ഷപ്പെടുന്നത്. ഇത് ആദ്യമായിട്ടാണ് രോഹിത് ഷെട്ടിയുടെ പോലീസ് യൂണിവേഴ്‌സിലേക്ക് ദീപിക എത്തുന്നത്. ആറ് കോടിയാണ് നടി പ്രതിഫലമായി വാങ്ങിയത്. സാധാരണ വാങ്ങുന്ന പ്രതിഫലം 20 കോടിയാണ്. ഇരട്ടിയില്‍ അധികം കുറവ് പ്രതിഫലക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ചിത്രത്തിലെ നായികമാരില്‍ ഒരാളായ കരീന കപൂറിന് പത്ത് കോടിയാണ് പ്രതിഫലമായി ലഭിച്ചത്.
ചിത്രത്തിലേക്ക് ടൈഗര്‍ ഷ്‌റോഫും ആദ്യമായിട്ടാണ് വരുന്നത്. മൂന്ന് കോടിയാണ് താരത്തിന് ലഭിച്ച പ്രതിഫലം. സാധാരണ 50 കോടി വരെ താരം പ്രതിഫലം വാങ്ങാറുണ്ട്. അതില്‍ നിന്ന് എത്രയോ താഴെയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന പ്രതിഫലം. രണ്‍വീര്‍ സിംഗിന് പത്ത് കോടിയും അക്ഷയ് കുമാറിന് ഇരുപത് കോടിയുമാണ് പ്രതിഫലമായി ലഭിച്ചത്. ജാക്കി ഷ്‌റോഫിന് രണ്ട് കോടിയും പ്രതിഫലം ലഭിച്ചു. സിങ്കം എഗെയിനിലെ വില്ലനായ അര്‍ജുന്‍ കപൂറിന് ആറ് കോടിയും പ്രതിഫലമായി ലഭിച്ചു.












Click it and Unblock the Notifications