താരവിവാഹത്തിനൊരുങ്ങി സൊനാക്ഷി, താരപുത്രിയുടെയും പ്രതിശ്രുത വരന്റെയും സമ്പത്ത് എത്രയെന്നറിയുമോ?
ബോളിവുഡ് വീണ്ടുമൊരു താരവിവാഹത്തിന് ഒരുങ്ങുകയാണ്. ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകളും നടിയുമായ സൊനാക്ഷി സിന്‍ഹയാണ് വിവാഹിതയാവുന്നത്. കാമുകനായ സഹീര്‍ ഇഖ്ബാലിനെയാണ് നടി വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഈ വാര്‍ത്ത.
ഹീരാമണ്ഡി എന്ന സീരീസിലെ ഗംഭീര പ്രകടനത്തെ തുടര്‍ന്ന് വലിയ പ്രശംസ ഏറ്റുവാങ്ങിയിരിക്കുകയാണ് സൊനാക്ഷി. ഈ സമയത്താണ് നടി വിവാഹിതയാവുന്നത്. സൊനാക്ഷിയും സഹീറും 2022ല്‍ പുറത്തിറങ്ങിയ ഡബിള്‍ എക്‌സ്എല്‍ എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. രണ്ട് വര്‍ഷത്തോളമായി ഇവര്‍ പ്രണയത്തിലായിരുന്നു.

ജൂണ്‍ 23ന് ഇരുവരും വിവാഹം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വളരെ ചെറിയ ചടങ്ങായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ വെച്ചായിരിക്കും വിവാഹം നടക്കുക. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുക. അതിന് ശേഷം ബോളിവുഡിലെ താരങ്ങളെല്ലാം പങ്കെടുക്കുന്ന റിസപ്ഷനും ഉണ്ടാവും. ഇരുവരും എങ്ങനെ കണ്ടുമുട്ടി എന്ന കാര്യത്തില്‍ ഇപ്പോഴും പല റിപ്പോര്‍ട്ടുകളുണ്ട്.
സല്‍മാന്‍ ഖാന്റെ പാര്‍ട്ടിയില്‍ വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷമാണ് ഡബിള്‍ എക്‌സ്എല്ലില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. ഇരുവരെയും പലപ്പോഴും പൊതുവേദികളില്‍ ഒരുമിച്ച് കാണാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ അതിന്റെ ചിത്രങ്ങളും ഷെയര്‍ ചെയ്യാറുണ്ട്.
സൊനാക്ഷി സിന്‍ഹയ്ക്ക് സഹീര്‍ ഇഖ്ബാലിനേക്കാള്‍ ഒരു വയസ്സ് അധികമാണ്. ബോംബെ സ്‌കോട്ടിംഗ് സ്‌കൂളില്‍ സഹീറിന്റെ സീനിയറായിരുന്നു രണ്‍ബീര്‍ കപൂര്‍. സമ്പന്ന കുടുംബത്തിലാണ് സഹീരിന്റെ വരവ്. സഹീറിന്റെ പിതാവ് ഇഖ്ബാല്‍ രത്തന്‍സി ജ്വല്ലറി ബിസിനസ് നടത്തുന്നയാളാണ്. സല്‍മാന്‍ ഖാനുമായി അടുത്ത ബന്ധമുണ്ട് ഇഖബാലിന്.
സഹീര്‍ ഇഖ്ബാലിന് നിലവില്‍ രണ്ട് കോടിയുടെ ആസ്തിയാണ് ഉള്ളത്. ഇത് കുടുംബ സ്വത്ത് ഒഴിച്ചുനിര്‍ത്തിയുള്ളതാണ്. പരസ്യ ചിത്രങ്ങളില്‍ നിന്നും ഇഖ്ബാല്‍ വലിയ തുക സമ്പാദിക്കുന്നുണ്ട്. മേഴ്‌സിഡസ് ബെന്‍സ് എം ക്ലാസ് മുതല്‍ ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളര്‍ വരെ ഇഖ്ബാലിന്റെ കാര്‍ ശേഖരത്തിലുണ്ട്.
അതേസമയം സമ്പത്തിന്റെ കാര്യത്തില്‍ സൊനാക്ഷി സിന്‍ഹ പ്രതിശ്രുത വരനേക്കാള്‍ മുന്നിലാണ്. നൂറ് കോടിയുടെ ആസ്തിയാണ് നടിക്കുള്ളതെന്ന് സിഎ നോളജ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബോളിവുഡിലെ മുന്‍നിര നടിയായിരുന്നു നിരവധി വര്‍ഷങ്ങള്‍ സൊനാക്ഷി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൊനാക്ഷിയുടെ ആസ്തിയില്‍ 27 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
വെസ്റ്റ് ബാന്ദ്രയില്‍ നടിക്ക് 4200 സ്‌ക്വയര്‍ മീറ്ററില്‍ വലിയൊരു അപ്പാര്‍ട്ട്‌മെന്റും സ്വന്തമായിട്ടുണ്ട്. 11 കോടിയുടെ വീടാണിത്. ബാന്ദ്രയില്‍ 14 കോടിയുടെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റും നടി വാങ്ങിയിട്ടുണ്ട്. പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും അമ്മ പൂനം സിന്‍ഹയും നടിക്കൊപ്പമാണ് താമസം. ബിഎംഡബ്ല്യു, റേഞ്ച് റോവര്‍, മെഴ്‌സിഡസ്, മിനി കൂപ്പര്‍, ഓഡി തുടങ്ങിയ കാറുകള്‍ നടിക്ക് സ്വന്തമായിട്ടുണ്ട്.












Click it and Unblock the Notifications